Just In
- 24 min ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 1 hr ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 13 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 24 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
ഡാര്‍ക് സര്‍ക്കിള്‍ നീക്കി ചര്‍മ്മം വെളുക്കാന്‍ ഉരുളക്കിഴങ്ങ് ഫെയ്സ് മാസ്ക്
ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും സാധാരണമായ ഭക്ഷണങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഉരുളക്കിഴങ്ങ് നിങ്ങളുടെ ചര്‍മ്മത്തിന്റെ സൗന്ദര്യവും മെച്ചപ്പെടുത്തും. ഉരുളക്കിഴങ്ങിന് ചര്‍മ്മത്തിലെ ഡാര്‍ക് സര്‍ക്കിള്‍ ലഘൂകരിക്കാനുള്ള ഗുണങ്ങളുണ്ട്. ഉരുളക്കിഴങ്ങ് ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഡാര്‍ക് സര്‍ക്കിള്‍ മാറ്റാനും മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും മായ്ക്കാനും കൈമുട്ട്, കഴുത്തിലെ കറുപ്പ് എന്നിവ അകറ്റാനും സഹായിക്കുന്നു.
Most
read:
ചര്‍മ്മത്തിന്റെ
നിറം
ലഘൂകരിക്കാന്‍
സഹായിക്കും
ജ്യൂസുകള്‍
ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാന്‍ നിരവധി വഴികളുണ്ട്. ഡാര്‍ക് സര്‍ക്കിള്‍ നീക്കി ചര്‍മ്മം വെളുപ്പിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ചില ഉരുളക്കിഴങ്ങ് ഫേസ് മാസ്കുകള്‍ ഇതാ.

ചര്‍മ്മത്തിന് ഉരുളക്കിഴങ്ങ് നല്കുന്ന ഗുണങ്ങള്‍
ചര്‍മ്മത്തിന് തിളക്കം നല്കാന് ഉരുളക്കിഴങ്ങ് നല്ലതാണെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, പാടുകള്‍ മുതലായവ ഇല്ലാതാക്കാന്‍ ശക്തി ഉരുളക്കിഴങ്ങിനുണ്ട്. ഉരുളക്കിഴങ്ങ് നീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് നിറവും നിര്‍ജീവമായ മുഷിഞ്ഞ ചര്‍മ്മവും മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് കാലക്രമേണ ചര്‍മ്മത്തിലെ പാടുകള്‍ ലഘൂകരിക്കുകയും വേഗത്തില്‍ ഫലം നല്‍കുകയും ചെയ്യും. മുഖക്കുരു ചികിത്സിക്കാനും ഉരുളക്കിഴങ്ങ് ഫലപ്രദമാണ്.

തേന്‍, സ്ട്രോബെറി, ഉരുളക്കിഴങ്ങ് പായ്ക്ക്
ചര്‍മ്മത്തിലെ കറുത്ത പാടുകളെ ഫലപ്രദമായി ഇല്ലാതാക്കാനും ചര്‍മ്മത്തിന് വെളുപ്പ് നല്‍കാനും കഴിയുന്ന ഒരു മികച്ച ഏജന്റാണ് തേന്‍. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും, മുഖക്കുരു സാധ്യതയുള്ള എണ്ണമയമുള്ള ചര്‍മ്മത്തിന് പോലും തേന്‍ സുരക്ഷിതമാണ്. സ്ട്രോബെറി, ചര്‍മ്മം വെളുപ്പിക്കാനുള്ള ഒരു ഏജന്റായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ചര്‍മ്മം വെളുപ്പിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അവ ഉപയോഗിക്കുന്നത്. ഈ ഫെയ്സ് പാക്ക് പേസ്റ്റ് മുഖചര്‍മ്മവും കറുത്ത പാടുകളും ലഘൂകരിക്കും ഡാര്‍ക് സര്‍ക്കിള്‍ നീക്കാനും സഹായിക്കും. സ്ട്രോബെറിയുടെയും ഉരുളക്കിഴങ്ങിന്റെയും ചെറിയ കഷണങ്ങള്‍ ഒരു ബ്ലെന്‍ഡറില്‍ ഇട്ട് പള്‍പ്പി പേസ്റ്റ് ഉണ്ടാക്കുക. 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം നന്നായി മുഖം കഴുകുക.
Most
read:താരനെ
പൂര്‍ണമായും
തുരത്താന്‍
നാരങ്ങയും
പിന്നെ
ഈ
കൂട്ടുകളും

ഉരുളക്കിഴങ്ങ്, തക്കാളി ജ്യൂസ് പായ്ക്ക്
തക്കാളി ജ്യൂസില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്, ഇത് പാടുകള്‍ മങ്ങാന്‍ വളരെയധികം സഹായിക്കുന്നു. മറുവശത്ത് ഉരുളക്കിഴങ്ങ് ജ്യൂസിനും ഡാര്‍ക് സര്‍ക്കിള്‍ നീക്കാനുള്ള കഴിവുണ്ട്. 2 ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് 2 ടീസ്പൂണ്‍ തക്കാളിയുമായി കലര്‍ത്തുക. രണ്ടു ജ്യൂസും മിക്സ് ചെയ്ത് മുഖക്കുരു പാടുകളിലും കറുത്ത പാടുകളിലും പുരട്ടുക. ഇത് ഒരുരാത്രി വിട്ട ശേഷം രാവിലെ കഴുകിക്കളയുക. മികച്ചതും വേഗത്തിലുള്ളതുമായ ഫലങ്ങള്‍ക്കായി ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കുക. ഉരുളക്കിഴങ്ങില്‍ നേരിയ ചൊറിച്ചിലും ചുവപ്പും സാധാരണമാണ്. ചൊറിച്ചില്‍ വളരെ കൂടുതലാണെങ്കില്‍ അതിനര്‍ത്ഥം ഈ ഘടകം നിങ്ങള്‍ക്ക് അനുയോജ്യമല്ല എന്നാണ്. നിങ്ങള്‍ക്ക് ഈ പ്രതിവിധി ഉപയോഗിക്കുന്നത് നിര്‍ത്തുകയോ അല്ലെങ്കില്‍ 1 ടീസ്പൂണ്‍ തേന്‍ അല്ലെങ്കില്‍ ഗ്ലിസറിന്‍ ചേര്‍ക്കുകയോ ചെയ്യുക.

ഉരുളക്കിഴങ്ങ്, നാരങ്ങ നീര്
ഈ കോമ്പിനേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കുറച്ച് ദിവസങ്ങള്‍ കൊണ്ടുതന്നെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈ പ്രതിവിധി ആഴ്ചയില്‍ 3-4 തവണ പരീക്ഷിക്കാവുന്നതാണ്, നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ ഇത് ശ്രദ്ധയോടെ ചെയ്യണം. കാരണം, സെന്‍സിറ്റീവ് ചര്‍മ്മത്തില്‍ നാരങ്ങ, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചുവപ്പ് നിറത്തിന് കാരണമാകും. കുറച്ച് കഷ്ണം ഉരുളക്കിഴങ്ങ് എടുത്ത് ജ്യൂസ് ആക്കുക. 3-4 തുള്ളി നാരങ്ങാനീരും ¼ ടീസ്പൂണ്‍ പാല്‍പ്പൊടിയും ചേര്‍ക്കുക. മൂന്ന് ചേരുവകളും നന്നായി യോജിപ്പിക്കുക. മുഖം വൃത്തിയാക്കി ഈ പായ്ക്ക് മുഖത്തും കഴുത്തിലും പുരട്ടി പൂര്‍ണ്ണമായും ഉണങ്ങാന്‍ വിടുക. അത് കഴിഞ്ഞാല്‍ വെള്ളം ഉപയോഗിച്ച് നന്നായി മുഖം കഴുകി മാസ്ക് നീക്കം ചെയ്യുക.
Most
read:മുടി
കൊഴിച്ചില്‍
തടയാനും
മുടിയുടെ
അളവ്
സ്വാഭാവികമായി
കൂട്ടാനും
എളുപ്പവഴി

ഉരുളക്കിഴങ്ങ്, കക്കിരി നീര്
കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിള്‍ നിങ്ങളെ പ്രായമുള്ളവരാക്കി തോന്നിക്കും. ഈ ഉരുളക്കിഴങ്ങ്, കക്കിരി പായ്ക്ക് കണ്ണിന് താഴെയുള്ള ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ ഫലപ്രദമായി സഹായിക്കും. കുറച്ച് ഉരുളക്കിഴങ്ങ് നീരും കുക്കുമ്പര്‍ ജ്യൂസും മിക്സ് ചെയ്യുക. എല്ലാ ദിവസവും രാത്രിയില്‍ കണ്ണുകള്‍ക്ക് താഴെയും കണ്പോളകള്ക്ക് മുകളിലും ഈ മാസ്ക് പുരട്ടുക. ഈ വേഗമേറിയതും എളുപ്പവുമായ പ്രതിവിധി നിങ്ങളുടെ ചര്‍മ്മത്തിലെ ഡാര്‍ക് സര്‍ക്കിള്‍ അപ്രത്യക്ഷമാക്കും. കണ്ണുകള്‍ കൂടുതല്‍ തിളക്കമുള്ളതും ഉണര്വ്വുള്ളതുമായി കാണപ്പെടും.

ഉരുളക്കിഴങ്ങ് ജ്യൂസ് ഫേസ് പായ്ക്ക്
നിങ്ങളുടെ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. ഉരുളക്കിഴങ്ങ് ജ്യൂസാക്കി മുള്‍ട്ടാണി മിട്ടിയുമായി കൂട്ടി കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. മുഖം പൂര്‍ണമായും ഉണങ്ങിക്കഴിഞ്ഞാന്‍ നല്ലപോലെ മുഖം കഴുകുക. കറുത്ത പാടുകള്‍ മായ്ക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക.
Most
read:നിറം
കൃത്യമാക്കി
ചര്‍മ്മത്തിന്റെ
തിളക്കം
കൂട്ടാന്‍
പ്രകൃതിദത്ത
വഴി

ഉരുളക്കിഴങ്ങ് ജ്യൂസ് ടോണര്‍
മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ടോണര്‍ തയ്യാറാക്കാം. ഒരു ഇടത്തരം ഉരുളക്കിഴങ്ങിന്റെ ജ്യൂസ് എടുത്ത് അതില്‍ ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ഇവ രണ്ടും കലര്‍ത്തി ചര്‍മ്മത്തില്‍ ഈ മിശ്രിതം പുരട്ടുക. ചുരുങ്ങിയ ഉപയോഗം കൊണ്ട് കറുത്തപാടുകള്‍ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഉരുളക്കിഴങ്ങ് ജ്യൂസ് നിങ്ങളുടെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ചില വഴികള്‍ ഇതാ.