Just In
- 57 min ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 1 hr ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 14 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 24 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ഫൈനലില്‍ ഓസ്ട്രേലിയയോട് പൊരുതി വീണു, ഇന്ത്യക്ക് വെള്ളി മെഡല്‍
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കാന്‍ സഹായിക്കും ജ്യൂസുകള്‍
ചര്‍മ്മത്തിന് തിളക്കം നല്കാന് എല്ലാവരും ആഗ്രഹിക്കുന്നു. കുറ്റമറ്റതും മനോഹരവുമായ ചര്‍മ്മം ലഭിക്കാന്‍ മിക്കവരും കെമിക്കല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍, പ്രകൃതിദത്തമായി നിങ്ങളുടെ മുഖസൗന്ദര്യം കൂട്ടാനായി ചില ജ്യൂസുകള്‍ നിങ്ങളെ സഹായിക്കും. ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ ജ്യൂസുകള്‍ അത്യുത്തമമാണ്. അവയിലെ പോഷകങ്ങള്‍ ടാനിംഗ്, ചര്‍മ്മത്തിലെ കറുപ്പ് എന്നിവ അകറ്റാനും ക്രമേണ ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. സ്വാഭാവിക രീതിയില്‍ ചര്‍മ്മത്തിന്റെ നിറം ലഘൂകരിക്കാന്‍ നിങ്ങള്‍ക്ക് ജ്യൂസുകള്‍ ഉപയോഗിക്കാം. ചര്‍മ്മം വെളുപ്പിക്കാന്‍ ജ്യൂസുകള്‍ ഉപയോഗിച്ചുള്ള ചില വഴികള്‍ ഇതാ.
Most
read:
താരനെ
പൂര്‍ണമായും
തുരത്താന്‍
നാരങ്ങയും
പിന്നെ
ഈ
കൂട്ടുകളും

ചര്‍മ്മത്തിന് തിളക്കം നല്കാന് നാരങ്ങ നീര്
ഫ്രീ റാഡിക്കലുകള്‍ കാരണമായുണ്ടാകുന്ന കോശങ്ങളുടെ നാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റായ വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമാണ് നാരങ്ങ നീര്. മുഖത്തെ പാടുകള്‍ അകറ്റാനുള്ള ഗുണങ്ങളാല്‍ പ്രസിദ്ധമാണ് വിറ്റാമിന്‍ സി. നാരങ്ങ നീര് ചര്‍മ്മത്തെ ആഴത്തില്‍ ശുദ്ധീകരിക്കുകയും ഇളം നിറത്തിനായി ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും ചെയ്യുന്നു. ഇത് പ്രകൃതിദത്തമായ ബ്ലീച്ച് കൂടിയാണ്, ഇത് ചര്‍മ്മത്തെ വെളുപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ്. ചര്‍മ്മത്തിന് തിളക്കം നല്കാന് നാരങ്ങ നീര് ഉപയോഗിക്കാം. 1 ടീസ്പൂണ്‍ നാരങ്ങ നീര് എടുത്ത് അതില്‍ ഒരു നുള്ള് മഞ്ഞള്‍ കലര്‍ത്തുക. ഇത് മുഖത്ത് തുല്യമായി പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് വെള്ളത്തില്‍ കഴുകുക. ദിവസവും ഇത് ചെയ്യുക.

മുഖം വെളുപ്പിക്കാന്‍ നെല്ലിക്ക ജ്യൂസ്
സിട്രിക് ആസിഡ്, വിറ്റാമിന്‍ സി എന്നിവയുടെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് നെല്ലിക്ക. കൂടാതെ ഇതില്‍ വിറ്റാമിന്‍ എ, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. അതുപോലെ ചര്‍മ്മത്തിനും മുടിക്കും ഇത് വളരെ മികച്ചതാണ്. ചര്‍മത്തെ വെളുപ്പിക്കാനും മുഖക്കുരു നീക്കം ചെയ്യാനും നെല്ലിക്ക ജ്യൂസ് മികച്ചതാണ്. ഇത് ചര്‍മം കറുപ്പിക്കുന്നതിന് കാരണമാകുന്ന മെലാനിന്‍ ഉല്പാദനത്തെ തടയുന്നു. ദിവസവും 10 മിനുട്ട് നേരം മുഖത്ത് നെല്ലിക്ക ജ്യൂസ് പുരട്ടുക. എന്നിട്ട് വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
Most
read:മുടി
കൊഴിച്ചില്‍
തടയാനും
മുടിയുടെ
അളവ്
സ്വാഭാവികമായി
കൂട്ടാനും
എളുപ്പവഴി

കറുത്ത പാടുകള്‍ നീക്കാന്‍ ഓറഞ്ച് ജ്യൂസ്
ചര്‍മ്മത്തെ വെളുപ്പിക്കുന്ന പ്രകൃതിദത്ത ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയുടെ ഉയര്‍ന്ന ഉള്ളടക്കമാണ് ഇതിന് കാരണം. ചര്‍മ്മത്തെ വെളുപ്പിക്കുന്ന മിക്ക ക്രീമുകളിലും ഓറഞ്ച് സത്ത് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കും. ഓറഞ്ച് നീരും അല്പം തേനും കലര്‍ത്തി മുഖത്ത് പുരട്ടുക. ഇത് അരമണിക്കൂറോളം വച്ച ശേഷം കഴുകിക്കളയുക. ദിവസവും ഈ പ്രകൃതിദത്ത വഴി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കുന്നു.

പിഗ്മെന്റേഷന് തടയാന്‍ പപ്പായ ജ്യൂസ്
കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും പപ്പായ ജ്യൂസ് വളരെ ഗുണം ചെയ്യും. ദിവസവും ഒരു കഷ്ണം പപ്പായ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ജ്യൂസ് ചര്‍മ്മത്തെ നനയ്ക്കുകയും കൂടുതല്‍ സുന്ദരമാക്കുകയും ചെയ്യും. പ്രകൃതിദത്തമായ സൗന്ദര്യവും തിളങ്ങുന്ന ചര്‍മ്മവും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും.
Most
read:നിറം
കൃത്യമാക്കി
ചര്‍മ്മത്തിന്റെ
തിളക്കം
കൂട്ടാന്‍
പ്രകൃതിദത്ത
വഴി

ചര്‍മ്മത്തിന്റെ നിറത്തിന് മാതളനാരങ്ങ ജ്യൂസ്
വിറ്റാമിന്‍ എ, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവയുടെ നല്ല ഉറവിടമാണ് മാതളനാരങ്ങ ജ്യൂസ്. സ്വാഭാവിക രീതിയില്‍ ചര്‍മ്മത്തിന് തിളക്കം നല്കാന് ഈ ജ്യൂസ് സഹായിക്കുന്നു. സെന്‍സിറ്റീവ് വരണ്ട ചര്‍മ്മത്തിന് മാതളനാരങ്ങ ജ്യൂസ് വളരെ അനുയോജ്യമാണ്. മാതളനാരങ്ങ നീര് മുഖത്ത് പുരട്ടുക. കൈകള്‍ ഉപയോഗിച്ച് 2-3 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക, തുടര്‍ന്ന് 15 മിനിറ്റ് വിടുക. ചര്‍മ്മത്തിന് ഇളം നിറവും തെളിഞ്ഞ മുഖവുമാക്കാന് ദിവസവും ഇത് ചെയ്യുക.
Most
read:മുഖത്തിന്
വെളുപ്പും
തിളക്കവും
നല്കാന്
ഈ
പാല്
ഫെയ്സ്
മാസ്ക്

പാടുകളില്ലാത്ത ചര്‍മ്മത്തിന് ആപ്പിള്‍ ജ്യൂസ്
എണ്ണമയമുള്ള ചര്‍മ്മം വെളുപ്പിക്കാന്‍ ആപ്പിള്‍ ജ്യൂസ് മികച്ചതാണ്. ആപ്പിളില്‍ വിറ്റാമിന്‍ എ, ബി കോംപ്ലക്സ്, വിറ്റാമിന്‍ സി, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ജ്യൂസ് നിങ്ങളുടെ ചര്‍മ്മം ടോണ്‍ ചെയ്യുന്നു. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ ചര്‍മ്മം കുറ്റമറ്റതായി കാണപ്പെടുകയും ചെയ്യുന്നു. ദിവസവും ആപ്പിള്‍ നീര് മുഖത്ത് പുരട്ടിയാല്‍ മാത്രം മതിയാകും. ജ്യൂസ് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരു നേര്‍ത്ത ആപ്പിള്‍ കഷ്ണം തടവുകയും ചെയ്യാം. ചര്‍മ്മത്തിന്റെ നിറം ടോണ്‍ ചെയ്യാന്‍ ആപ്പിള്‍ ജ്യൂസ് ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗമാണ്.