For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

|

തിളക്കമുള്ളതും പാടുകള്‍ ഇല്ലാത്തതുമായ ചര്‍മ്മത്തിനായി നിങ്ങള്‍ വിലയേറിയ ക്രീമുകളോ സൗന്ദര്യസംരക്ഷണ ചികിത്സകളോ പരീക്ഷിക്കേണ്ട ആവശ്യമില്ല. ശരിയായ ഭക്ഷണക്രമത്തിനുപുറമെ, ചില ലളിതമായ പ്രകൃതിദത്ത ചര്‍മ്മസംരക്ഷണ വഴികള്‍ കൂടി ശ്രദ്ധിച്ചാല്‍ മാത്രം മതി. തിളക്കമുള്ള ചര്‍മ്മം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചില കൂട്ടുകള്‍ തയാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിനായി, പാല്‍പ്പൊടി നിങ്ങളെ സഹായിക്കും. നമ്മുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിക്കും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഒന്നാണ് പാല്‍.

Most read: മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്Most read: മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 12 എന്നിവ പാല്‍പ്പൊടിയില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, സെലിനിയം, സിങ്ക് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും ഇതിലൂണ്ട്. പാല്‍പ്പൊടികളിലെ ലാക്റ്റിക് ആസിഡ് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചര്‍മ്മത്തെ പുറംതള്ളാനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനും നിരവധി ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാനും നിങ്ങള്‍ക്ക് പാല്‍പ്പൊടി ഉപയോഗിക്കാം. അതിനാല്‍, ആരോഗ്യമുള്ളതും സ്വാഭാവികമായി തിളക്കമുള്ളതുമായ ചര്‍മ്മം നേടുന്നതിനായി പാല്‍പ്പൊടി ഏതൊക്കെ വിധത്തില്‍ നിങ്ങള്‍ക്ക് മുഖത്ത് പ്രയോഗിക്കാമെന്ന് അറിയാന്‍ വായിക്കൂ.

ചര്‍മ്മത്തിന് പാല്‍പ്പൊടി നല്‍കുന്ന ഗുണങ്ങള്‍

ചര്‍മ്മത്തിന് പാല്‍പ്പൊടി നല്‍കുന്ന ഗുണങ്ങള്‍

  • പാല്‍പ്പൊടിയില്‍ അടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉയര്‍ന്ന സാന്ദ്രത ചര്‍മ്മത്തെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങള്‍ നല്‍കുന്നു.
  • ചര്‍മ്മത്തിലെ അഴുക്ക്, എണ്ണ, മാലിന്യങ്ങള്‍ എന്നിവ നീക്കംചെയ്ത് ചര്‍മ്മകോശങ്ങളെ ആഴത്തില്‍ നിന്ന് ശുദ്ധീകരിക്കുന്ന ഒരു പ്രകൃതിദത്ത ക്ലെന്‍സറായി പാല്‍പ്പൊടി പ്രവര്‍ത്തിക്കുന്നു.
  • ലാക്റ്റിക് ആസിഡ് എന്ന രാസ എക്‌സ്‌ഫോളിയന്റ് ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയില്‍ നിന്ന് മൃതകോശങ്ങളെ ഫലപ്രദമായി നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
  • ചര്‍മ്മത്തിന് പാല്‍പ്പൊടി നല്‍കുന്ന ഗുണങ്ങള്‍

    ചര്‍മ്മത്തിന് പാല്‍പ്പൊടി നല്‍കുന്ന ഗുണങ്ങള്‍

    • ചര്‍മ്മത്തെ പുറംതള്ളുന്നതിലൂടെ പാല്‍പ്പൊടി ചര്‍മ്മ സുഷിരങ്ങള്‍ തുറക്കുന്നു. ഇതിലെ ലാക്റ്റിക് ആസിഡ് സുഷിരങ്ങളിലുള്ള സെബത്തെ വിഘടിച്ച് ചര്‍മ്മം കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നു.
    • സുഷിരങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്നതിലൂടെ, ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ്, മുഖക്കുരു മുതലായവയെ നീക്കാനും പാടുകള്‍, കളങ്കങ്ങള്‍ എന്നിവ അകറ്റാനും പാല്‍പ്പൊടി സഹായിക്കുന്നു.
    • പാല്‍പ്പൊടി പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം വര്‍ദ്ധിക്കുകയും അതുവഴി ചര്‍മ്മത്തില്‍ ജലാംശവും, മൃദുത്വവും നിലനിര്‍ത്തുകയും ചെയ്യുന്നു.
    • ചര്‍മ്മത്തിന് പാല്‍പ്പൊടി നല്‍കുന്ന ഗുണങ്ങള്‍

      ചര്‍മ്മത്തിന് പാല്‍പ്പൊടി നല്‍കുന്ന ഗുണങ്ങള്‍

      • വരണ്ട ചര്‍മ്മം, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയും ഇത് സുഖപ്പെടുത്തുന്നു.
      • പാല്‍പ്പൊടി പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും അതിന്റെ ഘടന സുഗമമാക്കുകയും ചെയ്യുന്നു.
      • പാല്‍പ്പൊടിയിലെ ലാക്റ്റിക് ആസിഡ്, ചര്‍മ്മത്തിലെ സെല്‍ പുനക്രമീകരണ നിരക്ക് വേഗത്തിലാക്കാന്‍ ഫലപ്രദമാണ്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും നേര്‍ത്ത വരകള്‍, ചുളിവുകള്‍ തുടങ്ങിയവ രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു.
      • Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍

        ഓട്‌സ്, പാല്‍പ്പൊടി പായ്ക്ക്

        ഓട്‌സ്, പാല്‍പ്പൊടി പായ്ക്ക്

        ചര്‍മ്മം വെളുപ്പിക്കാന്‍ ഓട്‌സും പാല്‍പ്പൊടിയും മികച്ച ചേരുവകളാണ്. 2 സ്പൂണ്‍ പാല്‍പ്പൊടിയും രണ്ട് സ്പൂണ്‍ ഓട്‌സും എടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇവ നന്നായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. വേനല്‍ക്കാലത്ത് സൂര്യപ്രകാശം കാരണം ചര്‍മ്മത്തിനേല്‍ക്കുന്ന കറുത്ത പാടുകള്‍ നീക്കാന്‍ ഈ പായ്ക്ക് എല്ലാ ദിവസവും ഉപയോഗിക്കാം. സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ നിറം വെളുപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മികച്ച ഫെയ്‌സ് പായ്ക്കാണിത്.

        അരിമാവും പാല്‍പ്പൊടിയും

        അരിമാവും പാല്‍പ്പൊടിയും

        നിങ്ങളുടെ ചര്‍മ്മത്തിലെ ബ്ലാക്ക് ഹെഡുകളും ഡാര്‍ക്ക് സ്‌പോട്ടുകളും നീക്കാന്‍ അരി മാവും പാല്‍പ്പൊടിയും ചേര്‍ത്ത് പായ്ക്ക് ആക്കി പ്രയോഗിക്കാവുന്നതാണ്. ഒരു സ്പൂണ്‍ അരി മാവ് രണ്ട് സ്പൂണ്‍ പാല്‍പ്പൊടിയില്‍ കലര്‍ത്തുക. പേസ്റ്റ് ഉണ്ടാക്കാന്‍ കുറച്ച് റോസ് വാട്ടര്‍ ചേര്‍ക്കുക. മുഖം വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കി ഈ പായ്ക്ക് പുരട്ടുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും മുഖത്ത് സൂക്ഷിച്ച ശേഷം മുഖം സ്‌ക്രബ് ചെയ്ത് കഴുകുക. ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിന് ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കുക.

        Most read:സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍Most read:സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍

        പാല്‍പ്പൊടിയും റോസ് വാട്ടറും

        പാല്‍പ്പൊടിയും റോസ് വാട്ടറും

        ഈ ഫെയ്‌സ് പായ്ക്ക് ടാനിംഗ് ഒഴിവാക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിങ്ങളെ സഹായിക്കും. രണ്ട് സ്പൂണ്‍ പാല്‍പ്പൊടി എടുത്ത് അതില്‍ റോസ് വാട്ടര്‍ ചേര്‍ക്കുക. മിനുസമാര്‍ന്ന പേസ്റ്റ് തയാറാക്കി ഇത് മുഖത്ത് പുരട്ടുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും മുഖത്ത് സൂക്ഷിച്ച് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ചര്‍മ്മം പരുക്കനായി തോന്നുന്നുവെങ്കില്‍ ദിവസവും ഈ ഫെയ്‌സ് പായ്ക്ക് പ്രയോഗിക്കുന്നതിലൂടെ ഗുണം നേടാം. ചര്‍മ്മത്തെ വെളുപ്പിക്കുന്ന മികച്ച പാല്‍പ്പൊടി പായ്ക്കുകളില്‍ ഒന്നാണിത്.

        കരുവാളിപ്പ് നീക്കാന്‍

        കരുവാളിപ്പ് നീക്കാന്‍

        മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പാല്‍പ്പൊടി ഗുണം ചെയ്യുന്നു. ഒരു ചെറിയ പാത്രത്തില്‍ ഒരു സ്പൂണ്‍ പാല്‍പ്പൊടി എടുത്ത് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുക. റോസ് വാട്ടര്‍ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഈ ഫെയ്‌സ് പായ്ക്ക് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. നിങ്ങളുടെ ചര്‍മ്മത്തിലെ കരുവാളിപ്പ് നീക്കാനായി ദിവസവും ഇത് ചെയ്യാവുന്നതാണ്.

        Most read:മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്Most read:മുടി വളരാന്‍, താരന്‍ അകറ്റാന്‍; ബീറ്റ്‌റൂട്ട്

English summary

Best Face Packs with Milk Powder for Glowing Skin

Milk powder face pack has been used in natural skin care because of its high concentration of vitamins and minerals. Here are the best milk powder face packs for glowing skin.
X
Desktop Bottom Promotion