Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുഖത്തെ പിഗ്മെന്റേഷന് കടലമാവില്‍ പരിഹാരം
മുഖത്തെ പിഗ്മെന്റേഷന് കടലമാവില്‍ പരിഹാരം
സൗന്ദര്യം എന്നത് പല ഘടകങ്ങളും ഒത്തിണങ്ങിയ ഒന്നാണ്. ഇതില്‍ നിറം മുതല്‍ ചര്‍മത്തിന്റെ സ്വഭാവം വരെ പെടുന്നു. എന്നാല്‍ ഇരുണ്ട ചര്‍മം മാത്രമല്ല, പലരേയും അലട്ടുന്നത്. മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍, പിഗ്മെന്റേഷന് പലരേയും അലട്ടുന്നു.
കൃത്രിമ വഴികളിലൂടെ മുഖത്തെ ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നത് പലപ്പോഴും ദോഷങ്ങള്‍ വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ടാകും.
മുഖത്തിന് നിറം നല്കുന്ന, മുഖത്തെ കറുത്ത പുള്ളികള്‍ മാറ്റാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും നാടന്‍ വഴിയായ കടലമാവ് ഉപയോഗിച്ചു ചെയ്യാവുന്നത്. ഇതെക്കുറിച്ചറിയൂ.

കടലമാവ്
കടലമാവ് ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിനു നിറം നല്‍കാനും മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍ക്കും പരിഹാരം കണ്ടെത്തുന്ന ഒന്നാണിത്. ചര്‍മത്തിന് നിറം നല്‍കാനും ഏറെ നല്ലതാണ് ഇത്.

തക്കാളി
കടലമാവിനൊപ്പം തക്കാളിയും ഇവിടെ ഉപയോഗിയ്ക്കുന്നു. നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റാണ് തക്കാളി. മുഖത്തിന് നിറം നല്‍കാനും മുഖത്തെ കറുത്ത കുത്തുകള്‍ക്കും നല്ലൊരു പരിഹാരമാണിത്.

തക്കാളിയും കടലമാവും
തക്കാളിയും കടലമാവും ഉപയോഗിച്ചുള്ള ഈ മിശ്രിതം തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. നല്ല പഴുത്ത തക്കാളി മിക്സിയില്‍ അരയ്ക്കുക. ഇതില്‍ കടലമാവ് കലര്‍ത്തി നല്ല പോലെ ചേര്‍ത്തിളക്കി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ലേശം വെള്ളം ആദ്യം മുഖത്താക്കി പതുക്കെ സ്ക്രബ് ചെയ്തു കഴുകാം. മുഖത്തെ കറുത്ത പാടുകളും കുത്തുകളുമെല്ലാം മാറാന്‍ ഇത് ഏറെ നല്ലതാണ്. മുഖത്തിന് നല്ല നിറവും നല്കുന്ന ഈ മിശ്രിതം ചര്‍മത്തിന്റെ തിളക്കത്തിനും ചെറുപ്പത്തിനുമെല്ലാം ഏറെ നല്ലതുമാണ്.

കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി
കടലമാവ്, തൈര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയും നല്ലൊരു മിശ്രിതമാക്കും. തൈരും നല്ലൊരു ആന്റി ഓക്സിഡന്റാണ്. ചര്‍മത്തിന് ഈര്‍പ്പം നല്കുന്ന, ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്ന ഒന്നാണിത്. മഞ്ഞള്‍പ്പൊടിയും മുഖത്തിന് ഏറെ നല്ലതാണ്. മുഖത്തിനു നിറം നല്കാന് ഏറെ നല്ലതാണിത്. മുഖത്തെ കറുത്തു പുള്ളികള്‍ക്കുള്ള നല്ലൊരു പരിഹാരവും.

കടലമാവ്, മഞ്ഞള്‍പ്പൊടി, തൈര്
കടലമാവ്, മഞ്ഞള്‍പ്പൊടി, തൈര് എന്നിവ കലര്‍ത്തി നല്ലൊരു മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തു പുരട്ടി കഴുകിക്കളയാം. ഇതും മുഖത്തിന് നിറം നല്‍കാനും മുഖത്തെ പിഗ്മെന്റേഷനുമെല്ലാം ഏറെ നല്ലതാണ്.

ഈ രണ്ടു മിശ്രിതങ്ങളും
ഈ രണ്ടു മിശ്രിതങ്ങളും മുഖത്തിന് നല്ല നിറം നല്കുന്ന ഒന്നാണ്. ഇത് മുഖത്തെ കറുത്ത കുത്തുകളും പിഗ്മെന്റേഷനുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ മൂന്നോ നാലോ ദിവസമെങ്കിലും ചെയ്യുക. അടുപ്പിച്ച് അല്പകാലം ചെയ്താല്‍ ഗുണം ഉറപ്പാണ്. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാത്ത ഒന്നാണിത്.



Click it and Unblock the Notifications
