For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങും

|

ചര്‍മ്മ പ്രശ്നങ്ങള്‍ നേരിടാത്തവരായി ആരുമുണ്ടാകില്ല. ചിലര്‍ അതിനെ അവഗണിക്കുമെങ്കില്‍ ചിലര്‍ അതിനെ ചികിത്സിച്ച് ഭേദമാക്കും. അതിനായി അവര്‍ പല സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളും ഉപയോഗിച്ചെന്നു വരാം. എന്നിരുന്നാലും, നിങ്ങളുടെ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചില പ്രകൃതിദത്ത വസ്തുക്കള്‍ കൂടിയുണ്ട്. വാല്‍നട്ട് ഓയില്‍ പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ സമയാസമയങ്ങളില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

Most read: ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതിMost read: ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതി

ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, ഡി എന്നിവയും ചര്‍മ്മത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുള്ളതാണ് വാല്‍നട്ട്. നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതും കളങ്കമില്ലാത്തതുമാക്കി മാറ്റാന്‍ വാള്‍നട്ട് ഓയില്‍ സഹായിക്കും. വാല്‍നട്ട് ഓയില്‍ ഉപയോഗിച്ച് എങ്ങനെ ചര്‍മ്മപ്രശ്‌നങ്ങള്‍ നീക്കാമെന്നും അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ചുളിവുകള്‍, മുഖക്കുരു കുറയ്ക്കുന്നു

ചുളിവുകള്‍, മുഖക്കുരു കുറയ്ക്കുന്നു

വാല്‍നട്ട് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് ചുളിവുകള്‍ക്കും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. ഈ എണ്ണ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും കാലക്രമേണ അപ്രത്യക്ഷമാകാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഡാര്‍ക് സര്‍ക്കിള്‍ കുറയ്ക്കാനും സമ്മര്‍ദ്ദവും ക്ഷീണവുമുള്ള ചര്‍മ്മത്തെ സുഖപ്പെടുത്താനും വാള്‍നട്ട് ഓയിലിന് കഴിവുണ്ട്. ഡാര്‍ക് സര്‍ക്കിളില്‍ നിന്ന് മുക്തി നേടാനും നിങ്ങളുടെ കണ്ണിനു താഴെയുള്ള ചര്‍മ്മം തെളിച്ചമുള്ളതാക്കാനും ഇളം ചൂടുള്ള വാല്‍നട്ട് ഓയില്‍ കണ്ണുകള്‍ക്ക് താഴെ മസാജ് ചെയ്യാം. വാല്‍നട്ട് ഓയില്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാനും സഹായിക്കുന്നു.

ഫംഗസ് അണുബാധയോട് പോരാടുന്നു

ഫംഗസ് അണുബാധയോട് പോരാടുന്നു

റിംഗ് വേം അല്ലെങ്കില്‍ കാന്‍ഡിഡിയസിസ് പോലുള്ള ഫംഗസ് അണുബാധകളോട് വാള്‍നട്ട് ഓയില്‍ പോരാടുന്നു. പെട്ടെന്നുള്ള ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ചര്‍മ്മത്തിന് വാല്‍നട്ട് ഓയില്‍ നേരിട്ട് മസാജ് ചെയ്യാന്‍ കഴിയും. ടീ ട്രീ ഓയില്‍ ഏതാനും തുള്ളി വാല്‍നട്ട് ഓയിലുമായി കലര്‍ത്തി രോഗബാധിത പ്രദേശത്ത് പുരട്ടുക എന്നതാണ് മികച്ച രീതി. ഈ പതിവ് ഉപയോഗം ചര്‍മ്മപ്രശ്‌നം ആവര്‍ത്തിക്കാനുള്ള സാധ്യത കുറയ്ക്കും.

Most read:സൗന്ദര്യം കൂട്ടാന്‍ ഒരു വഴികാട്ടിയാണ് ഈ എണ്ണMost read:സൗന്ദര്യം കൂട്ടാന്‍ ഒരു വഴികാട്ടിയാണ് ഈ എണ്ണ

സോറിയാസിസ് ചികിത്സ

സോറിയാസിസ് ചികിത്സ

അനാരോഗ്യകരമായ അന്തരീക്ഷം കാരണമാണ് മിക്ക ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഇന്നത്തെക്കാലത്ത് നമ്മുടെ ദൈനംദിന ദിനചര്യകള്‍ കാരണം ചര്‍മ്മം ധാരാളം മലിനീകരണത്തിനും ഹാനികരമായ ഓക്‌സിഡന്റുകള്‍ക്കും വിധേയമാകുന്നു. ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, അവ പലപ്പോഴും സോറിയാസിസ് പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, വാല്‍നട്ട് ഓയില്‍ മികച്ചതാണ്. സോറിയാസിസ് ഒഴിവാക്കാന്‍ വാല്‍നട്ട് ഓയില്‍ പ്രയോഗിക്കുന്നതിന് രണ്ട് രീതികളുണ്ട്. ആദ്യം, ചര്‍മ്മത്തില്‍ ബാധിച്ച ഭാഗത്ത് ഇത് നേരിട്ട് പ്രയോഗിക്കുക. അല്ലെങ്കില്‍ രണ്ടാമതായി, നിങ്ങളുടെ കുളിക്കുന്ന വെള്ളത്തില്‍ വാല്‍നട്ട് ഓയില്‍ ചേര്‍ക്കുക.

ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു

ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു

വാല്‍നട്ട് ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ ആന്റിഓക്സിഡന്റുകള്‍, മെലാറ്റോണിന്‍, ഒമേഗ 3, 6, 9, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൈക്രോ പോഷകങ്ങള്‍ ചര്‍മ്മത്തിന് വളരെ നല്ലതാണ്, മാത്രമല്ല നിങ്ങളുടെ ചര്‍മ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്തുകയും ചെയ്യുന്നു. വാല്‍നട്ട് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷനും പാടുകളും കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഈ എണ്ണ നിങ്ങളെ സഹായിക്കുന്നു.

Most read:വെയിലേറ്റ് മുഖം വാടില്ല; ഈ വഴികള്‍ പരീക്ഷിക്കാംMost read:വെയിലേറ്റ് മുഖം വാടില്ല; ഈ വഴികള്‍ പരീക്ഷിക്കാം

വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

ഇന്നത്തെ കാലത്ത്, മലിനമായ അന്തരീക്ഷം നിങ്ങളുടെ ചര്‍മ്മത്തെ പെട്ടെന്ന് പ്രായമാക്കുന്നതിലേക്ക് നയിക്കുന്നു. നിരവധി വലിയ ബ്രാന്‍ഡുകള്‍ ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും, യുവത്വമുള്ള ചര്‍മ്മം ഉറപ്പാക്കാനുള്ള സ്വാഭാവിക വഴിയാണ് വാല്‍നട്ട് ഓയില്‍. വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ചര്‍മ്മത്തിന് പ്രായമാകുന്ന പ്രക്രിയയെ ചെറുക്കാനും തടയാനും സഹായിക്കും. കുറ്റമറ്റതും ഇളം നിറമുള്ളതുമായ ചര്‍മ്മം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വാല്‍നട്ട് ഓയില്‍ വളരെ ഉത്തമമാണ്.

വാല്‍നട്ട് ഓയില്‍ ഫേസ് പായ്ക്ക്

വാല്‍നട്ട് ഓയില്‍ ഫേസ് പായ്ക്ക്

തിളക്കമുള്ള ചര്‍മ്മം നേടുന്നതിനായി വാല്‍നട്ട് ഓയില്‍ ഫെയ്‌സ് പായ്ക്ക് പതിവായി ഉപയോഗിക്കുക. വാല്‍നട്ട് ഓയില്‍ തേന്‍, ഓട്‌സ് പൊടി, തൈര് എന്നിവ ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ ഫെയ്‌സ് പായ്ക്ക് ഉണ്ടാക്കാം. ഫെയ്‌സ് പായ്ക്ക് ചര്‍മ്മത്തില്‍ പുരട്ടി ഉണങ്ങുന്നതുവരെ സൂക്ഷിക്കുക. തുടര്‍ന്ന്, ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് പായ്ക്ക് പ്രയോഗിക്കുക.

Most read:മഞ്ഞളില്‍ മായാത്ത മുഖക്കുരു ഇല്ല; ഉപയോഗം ഇങ്ങനെയെങ്കില്‍Most read:മഞ്ഞളില്‍ മായാത്ത മുഖക്കുരു ഇല്ല; ഉപയോഗം ഇങ്ങനെയെങ്കില്‍

English summary

Benefits of Walnut Oil For Skin

Here are some benefits of walnut oil for skin. Take a look.
X
Desktop Bottom Promotion