For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിന്റെ പോരാളി; വിറ്റാമിന്‍ എ

|

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് അറിവുള്ളവരായിരിക്കും നിങ്ങള്‍. ശുചിയായി സൂക്ഷിക്കുക, ടോണ്‍ ചെയ്യുക, ഈര്‍പ്പമുള്ളതാക്കുക, സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക, മാസ്‌കുകള്‍ അല്ലെങ്കില്‍ ആന്റി-ഏജേഴ്‌സ് പോലുള്ള മറ്റ് ചില ചികിത്സകള്‍ പരീക്ഷിക്കുക.. അങ്ങനെ ചര്‍മ്മത്തെ മികച്ചരീതിയില്‍ സഹായിക്കുന്ന നിരവധി സാധ്യതകളുണ്ട്. ഇത്തരം രീതികള്‍ക്കും ചര്‍മ്മത്തിനും ഇടയില്‍ ഒരു ഇടനിലക്കാരനെ പോലെ പ്രവര്‍ത്തിക്കുന്ന ഒരാളുണ്ട്. ശരിക്കും ആവശ്യമായൊരു പോഷകം - വിറ്റാമിന്‍ എ. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിന്നോ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ നിന്നോ വിറ്റാമിന്‍ എ യുടെ സംരക്ഷണവും പോഷണ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് ചര്‍മ്മത്തെ ആരോഗ്യകരവും ഉറച്ചതും തിളക്കമുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Most read: മുഖത്തെ തളര്‍ത്തും സണ്‍സ്പോട്ടുകള്‍ തടയാംMost read: മുഖത്തെ തളര്‍ത്തും സണ്‍സ്പോട്ടുകള്‍ തടയാം

മറ്റ് പോഷകങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിറ്റാമിന്‍ എ അതിന്റെ സജീവ രൂപങ്ങള്‍ (റെറ്റിന, റെറ്റിനോള്‍, റെറ്റിനോയിക് ആസിഡ്), ബീറ്റാ കരോട്ടിന്‍ പോലുള്ള മറ്റ് പ്രൊവിറ്റമിന്‍ എ കരോട്ടിനോയിഡുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടം സംയുക്തങ്ങളാണ്. ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും റെറ്റിനോള്‍ അടങ്ങിയതാണ്. വിറ്റാമിന്‍ എ യുടെ ഒരു രൂപമാണ് റെറ്റിനോള്‍. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമായ ഘടകമാണ്. വിറ്റാമിന്‍ എ യുടെ രൂപമായ ബീറ്റാ കരോട്ടിന്‍ നമ്മള്‍ കഴിക്കുന്ന സസ്യഭക്ഷണങ്ങളില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. നമ്മുടെ ശരീരത്തില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ യുടെ റെറ്റിനോള്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

വിവിധ രൂപങ്ങള്‍ അനവധി ഗുണങ്ങള്‍

വിവിധ രൂപങ്ങള്‍ അനവധി ഗുണങ്ങള്‍

വിറ്റാമിന്‍ എ കോശങ്ങളെ പുനരുല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. റെറ്റിനോള്‍, റെനോവ തുടങ്ങി വിവിധ രൂപങ്ങളുണ്ട് ഇതിന്. വിറ്റാമിന്‍ എ ചര്‍മ്മത്തെ കട്ടിയാക്കി ചുളിവുകള്‍ കുറയ്ക്കുന്നു. വിറ്റാമിന്‍ എ മൂലം ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുകയും കൊളാജന്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചുളിവുകള്‍, അയഞ്ഞ ചര്‍മ്മം എന്നിവ പോലുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ വൈകിപ്പിക്കാന്‍ സഹായിക്കുന്നു. പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, വെണ്ണ, പാല്‍, എണ്ണമയമുള്ള ഉപ്പുവെള്ള മത്സ്യം എന്നിവയാണ് വിറ്റാമിന്‍ എ ഭക്ഷണത്തിന്റെ സ്രോതസ്സുകള്‍.

വിറ്റാമിന്‍ എ ചര്‍മ്മത്തിന്

വിറ്റാമിന്‍ എ ചര്‍മ്മത്തിന്

*പുറംതള്ളുന്നതിലൂടെ ചര്‍മ്മത്തെ തുല്യമായി വര്‍ണ്ണിക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു.

*മെലാനിന്‍ തരികളുടെ ക്ലസ്റ്റര്‍ രൂപീകരണം തടയുന്നതിലൂടെ തവിട്ട് പിഗ്മെന്റേഷന്‍ പോലുള്ള കറുത്ത പാടുകള്‍ കുറയ്ക്കുന്നു.

*സെബം, മുഖക്കുരു എന്നിവയെ കുറയ്ക്കുന്നു.

*മുറിവ് ഉണക്കുന്നതിന് സഹായിക്കുന്നു.

*രക്തയോട്ടം ക്രമപ്പെടുത്തുന്നു.

*ചര്‍മ്മ കോശങ്ങളിലെ ജലാംശം മെച്ചപ്പെടുത്തി ചര്‍മ്മത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്നു.

അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നു

അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നു

വിറ്റാമിന്‍ എ ശരീരത്തിലെത്തുന്നത് ഭൂരിഭാഗവും ആന്റിഓക്സിഡന്റുകളായ ബീറ്റാ കരോട്ടിന്‍, പ്രോവിറ്റമിന്‍ എ കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയാണ്. ഈ ഫ്രീ റാഡിക്കലുകള്‍ കൊളാജനെ ക്രമപ്പെടുത്തുകയും ചര്‍മ്മത്തിലെ നേര്‍ത്ത വരകളെ പോഷിപ്പിക്കുകയും ചെയ്യുന്നു. അവ സൂര്യനോടുള്ള ചര്‍മ്മത്തിന്റെ സംവേദനക്ഷമത കുറയ്ക്കുകയും സൂര്യതാപം മൂലമുള്ള ചുവപ്പ്, പിഗ്മെന്റേഷന്‍ എന്നിവയില്‍ നിന്ന് സ്വാഭാവിക സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ചര്‍മ്മകോശം

ആരോഗ്യകരമായ ചര്‍മ്മകോശം

റെറ്റിനല്‍, റെറ്റിനോള്‍, റെറ്റിനോയിക് ആസിഡ് എന്നിവ കോശ ഉല്‍പാദനത്തിനും വളര്‍ച്ചയ്ക്കും പ്രധാനമാണ്. വിറ്റാമിന്‍ എ നിങ്ങളുടെ ചര്‍മ്മത്തെ ഉറച്ചതും ആരോഗ്യകരവുമായി നിലനിര്‍ത്തുന്ന കോശങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഫൈബ്രോബ്ലാസ്റ്റുകളെ ഉത്തേജിപ്പിക്കുന്നു. വിറ്റാമിന്‍ എയും കരോട്ടിനോയിഡുകളും കോശങ്ങളിലും ടിഷ്യു വളര്‍ച്ചയിലും വലിയ പങ്ക് വഹിക്കുന്നതിനാല്‍ ഇവയുടെ അപര്യാപ്തത ചര്‍മ്മത്തെ ദുര്‍ബലമാക്കും. ഇവയുടെ അഭാവം ചര്‍മ്മ വരള്‍ച്ച മുതല്‍ മുറിവുണങ്ങള്‍ വൈകിപ്പിക്കുന്നതിനു വരെ കാരണമാകും.

അണുബാധയ്ക്കെതിരായ പരിരക്ഷ

അണുബാധയ്ക്കെതിരായ പരിരക്ഷ

നിങ്ങളുടെ ചര്‍മ്മം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ കവചമായി കരുതാവുന്നതാണ്. ബാക്ടീരിയ, മലിനീകരണം, അണുബാധ എന്നിവയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിര ചര്‍മ്മമാണ്. സെല്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിറ്റാമിന്‍ എ ഇത്തരം വസ്തുക്കളെ തടയുന്നത് ശക്തിപ്പെടുത്താന്‍ ചര്‍മ്മത്തെ സഹായിക്കുന്നു.

ചുളിവുകള്‍ തടയുന്നു

ചുളിവുകള്‍ തടയുന്നു

റെറ്റിനോളിന്റെ രൂപത്തിലുള്ള ടോപ്പിക് വിറ്റാമിന്‍ എ, റെറ്റിനോയിക് ആസിഡ് എന്നിവ ചുളിവുകള്‍ക്കെതിരേ പോരാടുന്നവയാണെന്ന് തെളിയിക്കപ്പെട്ടതാണ്. പല ഡെര്‍മറ്റോളജിസ്റ്റുകളും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ നേരിടാന്‍ വിറ്റാമിന്‍ എ ശുപാര്‍ശ ചെയ്യുന്നു. കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ ഈ ഘടകങ്ങള്‍ക്ക് കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരു പഠനത്തില്‍ 10 മുതല്‍ 12 മാസം വരെ വിറ്റാമിന്‍ എ ക്രീം ഉപയോഗിച്ചവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ചുളിവുകള്‍ വളരെ കുറവാണെന്ന് കണ്ടെത്തി. കൊളാജന്റെ 80 ശതമാനം വര്‍ദ്ധനവും ഇവരില്‍ മെഡിക്കല്‍ വിദഗ്ധര്‍ കണ്ടെത്തി.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

വിറ്റാമിന്‍ എ ക്രീമുകള്‍ സൂര്യപ്രകാശം തട്ടിയുള്ള തവിട്ടു പാടുകള്‍ ലഘൂകരിക്കാനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇവ ചര്‍മ്മകോശ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഇത് കേടായതും പരുക്കനുമായ ഉപരിതല കോശങ്ങള്‍ കൊഴിയാനും ആരോഗ്യകരമായ സെല്ലുകള്‍ക്ക് ഇടം നല്‍കാനും അതുവഴി ചര്‍മ്മത്തെ തിളക്കമുള്ളതായി നിലനിര്‍ത്താനും സഹായിക്കുന്നു.

മുഖക്കുരു മായ്ക്കുന്നു

മുഖക്കുരു മായ്ക്കുന്നു

മൃതചര്‍മ്മ കോശങ്ങള്‍, ബാക്ടീരിയകള്‍, എണ്ണ എന്നിവ കാരണം സുഷിരങ്ങള്‍ അടഞ്ഞുപോകുമ്പോള്‍ മുഖക്കുരു രൂപം കൊള്ളുന്നു. ഇത് മുഖത്തെ തളര്‍ത്തുന്ന സാധാരണ ബാക്ടീരിയയായ പ്രൊപിയോണി ബാക്ടീരിയം വളരാന്‍ കാരണമാകുന്നു. വിറ്റാമിന്‍ എ ക്രീമുകള്‍ സെല്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുമ്പോള്‍ അതേ പ്രക്രിയ സുഷിരങ്ങള്‍ക്കുള്ളിലും സംഭവിക്കുന്നു. ഇത് മുഖത്തെ എണ്ണ ഉല്‍പാദനം മന്ദഗതിയിലാക്കാനും സുഷിരങ്ങള്‍ കൃത്യമായി സൂക്ഷിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ എയുടെ അളവറിയാം

വിറ്റാമിന്‍ എയുടെ അളവറിയാം

സ്ത്രീകള്‍ 700 മില്ലിഗ്രാമും പുരുഷന്മാര്‍ 900 മില്ലിഗ്രാമും വിറ്റാമിന്‍ എ ദിവസവും ലക്ഷ്യമിടണം. മുട്ടയും പാലുല്‍പ്പന്നങ്ങളും വിറ്റാമിന്‍ എ യുടെ മികച്ച ഉറവിടങ്ങളാണ്. ഓറഞ്ച്, പച്ച ഇലക്കറികളായ മധുരക്കിഴങ്ങ്, കാരറ്റ്, ചീര എന്നിവ ബീറ്റാ കരോട്ടിന്‍ സൂക്ഷിപ്പുകാരാണ്. അത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാതരം വിറ്റാമിന്‍ എയും ഉണ്ടാക്കാന്‍ സഹായിക്കും. ആരോഗ്യസംരക്ഷണത്തിനായി ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരു ഡോക്ടറോടു കൂടി ആലോചിക്കുന്നത് ഉചിതമായിരിക്കും.

ക്രീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

ക്രീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

മിക്ക സൗന്ദര്യ സംരക്ഷണ ക്രീമുകളിലും വിറ്റാമിന്‍ എ യുടെ ഘടകങ്ങള്‍ അടങ്ങിയതാണ്. ക്രീം ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ വിറ്റാമിന്‍ എ യുടെ ദുര്‍ബലമായ പതിപ്പായ റെറ്റിനൈല്‍ പാല്‍മിറ്റേറ്റിനേക്കാള്‍ മികച്ചതായ റെറ്റിനോള്‍ അവയില്‍ അടങ്ങിയിട്ടുണ്ടോ എന്നു നോക്കുക. റെറ്റിനോള്‍ എന്നത് റെറ്റിനോയിക് ആസിഡിനെപ്പോലെ ശക്തമല്ല, അതിനാല്‍ ഫലം കാണാന്‍ സമയമെടുക്കും. പക്ഷേ ഇത് സെന്‍സിറ്റീവ് ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്നതല്ല. വിറ്റാമിന്‍ എ ക്രീമുകള്‍ ചുവപ്പ്, സംവേദനക്ഷമത, വരണ്ട പുറംതൊലി എന്നിവയ്ക്ക് കാരണമാകുന്നത് സാധാരണമാണ്. ഈ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിന് ഒരു ഡോക്ടറുടെ ഉപദേശം കൂടി തേടുക.

റെറ്റിനോള്‍ ഉല്‍പ്പന്നം എങ്ങനെ തിരഞ്ഞെടുക്കാം ?

റെറ്റിനോള്‍ ഉല്‍പ്പന്നം എങ്ങനെ തിരഞ്ഞെടുക്കാം ?

റെറ്റിനോയിഡുകള്‍, റെറ്റിനോള്‍ അല്ലെങ്കില്‍ റെറ്റിനൈല്‍ അസറ്റേറ്റ് പോലുള്ള ഏതെങ്കിലും ഉത്പന്നം വാങ്ങാന്‍ പോകുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിച്ച് ഒരു രേഖാമൂലമുള്ള കുറിപ്പ് വാങ്ങുക.വായു കടക്കാത്ത അതാര്യമായ പാത്രങ്ങളില്‍ പായ്ക്ക് ചെയ്തിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങുക. ആദ്യമായി ഇത് ഉപയോഗിക്കുന്നവരാണെങ്കില്‍ ചിലപ്പോള്‍ ചര്‍മ്മത്തെ പ്രകോപിപ്പിക്കാം. കുറയുന്നില്ലെങ്കില്‍ ഉടന്‍ നിര്‍ത്തുക. വിറ്റാമിന്‍ എയ്ക്കൊപ്പം ചര്‍മ്മത്തെ സഹായിക്കാന്‍ മോയ്സ്ചുറൈസറുകളും ഒരു ക്ലെന്‍സറും ടോണറും ഉപയോഗിക്കുക.

വിറ്റാമിന്‍ എ ക്യാപ്സൂളുകള്‍

വിറ്റാമിന്‍ എ ക്യാപ്സൂളുകള്‍

ആരോഗ്യകരമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വിറ്റാമിന്‍ എ ഗുളിക കഴിക്കുന്നത് ഉത്തമമാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കു മുമ്പായി ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് പ്രധാനമാണ്. ചര്‍മ്മത്തിന് വിറ്റാമിന്‍ എ ഗുളിക കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങള്‍ ഇവയാണ്: എക്സിമ, സോറിയാസിസ്, സ്‌കിന്‍ സ്‌കെയിലിംഗ്, ലൈക്കണ്‍ പ്ലാനസ് തുടങ്ങിയ ചര്‍മ്മ വൈകല്യങ്ങള്‍ ചികിത്സിക്കുന്നു. ചര്‍മ്മത്തിലെ മുറിവുകള്‍, പൊള്ളല്‍, സൂര്യതാപം എന്നിവ ചികിത്സിക്കുന്നതിനും വിറ്റാമിന്‍ എ ഗുളികകള്‍ ഫലപ്രദമാണ്.

ചര്‍മ്മത്തിന് വിറ്റാമിന്‍ എ ഓയില്‍

ചര്‍മ്മത്തിന് വിറ്റാമിന്‍ എ ഓയില്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വിറ്റാമിന്‍ എ ഓയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

ഗുളികകള്‍ - പുറം ഉപയോഗത്തിനായി ക്യാപ്സൂളുകളില്‍ നിന്ന് വിറ്റാമിന്‍ എ ഓയില്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. ഇത് ചെയ്യുന്നതിന്, ഗുളികകള്‍ പൊട്ടിച്ച് ആവശ്യമായത് പുറത്തെടുക്കുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത് എണ്ണ നേരിട്ട് മുഖത്ത് പുരട്ടുക. രാത്രി ഇത് ഉണങ്ങാന്‍ വിടുക. രാവിലെ കഴുകി കളയുക. ഇത് വരള്‍ച്ച, മുഖത്തെ കളങ്കം, പാടുകള്‍, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം നല്‍കും.

ചര്‍മ്മത്തിന് വിറ്റാമിന്‍ എ ഓയില്‍

ചര്‍മ്മത്തിന് വിറ്റാമിന്‍ എ ഓയില്‍

ഫെയ്‌സ് മാസ്‌ക്- വേര്‍തിരിച്ചെടുത്ത എണ്ണ മിച്ച ഫലത്തിനായി ഫെയ്‌സ് മാസ്‌കുകളില്‍ ചേര്‍ക്കാവുന്നതാണ്. കറ്റാര്‍ വാഴ, കളിമണ്ണ് തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് വിറ്റാമിന്‍ എ ഓയില്‍ ഫെയ്‌സ് മാസ്‌ക് ആക്കി ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ നിങ്ങളുടെ ഫെയ്‌സ് മാസ്‌കില്‍ തേന്‍ ചേര്‍ത്ത് ചൂടാക്കിയ വിറ്റാമിന്‍ എ ഓയില്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നതാണ്. ഇവ വിപരീത ഫലങ്ങള്‍ നല്‍കും.

വിറ്റാമിന്‍ എ സമ്പന്നമായ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ എ സമ്പന്നമായ ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണവും പ്രധാനമാണ്. വിറ്റാമിന്‍ എ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ ചിലതാണ് മത്തന്‍, മധുര കിഴങ്ങ്, മാമ്പഴം, ചീര, തക്കാളി, ഇലക്കറികള്‍, ക്യാരട്ട്, ബ്രോക്കോളി എന്നിവ.ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാവുന്നതാണ്.

English summary

Benefits Of Vitamin A On Your Skin

Here's how important vitamin A is to the skin. We also tell you some vitamin A rich foods that you should consume.
Story first published: Wednesday, January 1, 2020, 14:12 [IST]
X
Desktop Bottom Promotion