For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറം

|

ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി സെറം. ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഉള്‍പ്പെടുത്തുമ്പോള്‍, വിറ്റാമിന്‍ സി സെറമുകളേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല എന്നുവേണം പറയാന്‍. കാരണം നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് വിറ്റാമിന്‍ സി സെറം. അവ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് മാത്രമല്ല, ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.

Most read: കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്Most read: കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്

അനന്തമായ ചര്‍മ്മസംരക്ഷണ ഗുണങ്ങളുള്ള വിറ്റാമിന്‍ സി സെറം നിങ്ങള്‍ക്ക് തെളിച്ചമുള്ള ചര്‍മ്മം സമ്മാനിക്കുന്നു. വിറ്റാമിന്‍ സി എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഗുണകരമാണ്, പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക്. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് വിറ്റാമിന്‍ സി സെറം നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

എണ്ണമയമുള്ള ചര്‍മ്മം ശുദ്ധീകരിച്ച് 2-3 മണിക്കൂറിനുള്ളില്‍ വാടിത്തുടങ്ങും. അധിക സെബം മുഖത്തിന്റെ തിളക്കം ഇല്ലാതാക്കുകയും ചര്‍മ്മത്തെ മങ്ങിയതാക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ ഏതാനും തുള്ളികള്‍ കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഈ ശക്തമായ ഘടകത്തിന് ചര്‍മ്മത്തിന് തിളക്കം നല്‍കാനും നിറത്തിന് ജീവന്‍ നല്‍കാനും കഴിവുണ്ട്. അതിനാല്‍, വിറ്റാമിന്‍ സി നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തി എണ്ണമയമുള്ള ചര്‍മ്മം മികച്ചതാക്കി മാറ്റാനാകും. ഇതു മാത്രമല്ല, പാടുകള്‍ ലഘൂകരിക്കാനും കൂടുതല്‍ കുറമറ്റ നിറം നല്‍കാനും ഇതിന് കഴിയും. ഇത് ഹൈപ്പര്‍പിഗ്മെന്റേഷനും അസമമായ ചര്‍മ്മ ടോണും കുറയ്ക്കുകയും കുറ്റമറ്റ ടോണ്‍ നല്‍കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു

ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു

നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം എന്തുതന്നെയായാലും ജലാംശം നിര്‍ബന്ധമാണ്. നിങ്ങളുടെ ചര്‍മ്മം ജലാംശമുള്ളതാണെങ്കില്‍, നിങ്ങളുടെ ചര്‍മ്മകോശങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ചര്‍മ്മകോശങ്ങള്‍ക്ക് ആവശ്യമായതെല്ലാം ലഭിക്കുമ്പോള്‍, നിങ്ങളുടെ ചര്‍മ്മം ആരോഗ്യകരവും തിളക്കമുള്ളതുമായി കാണപ്പെടും. വിറ്റാമിന്‍ സി സെറം ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്താന്‍ സാധിക്കും.

Most read:മോര് ഉപയോഗിച്ചുള്ള ഈ മാസ്‌ക് നല്‍കും കളങ്കമില്ലാത്ത മുഖചര്‍മ്മംMost read:മോര് ഉപയോഗിച്ചുള്ള ഈ മാസ്‌ക് നല്‍കും കളങ്കമില്ലാത്ത മുഖചര്‍മ്മം

ചര്‍മ്മ പ്രകോപനം നീക്കുന്നു

ചര്‍മ്മ പ്രകോപനം നീക്കുന്നു

എണ്ണമയമുള്ള ചര്‍മ്മം അധിക എണ്ണ ഉല്‍പാദനം മൂലം അസ്വസ്ഥമാവുകയും അടഞ്ഞുപോവുകയും ചെയ്യും. എണ്ണ സ്വയം സുഷിരങ്ങള്‍ അടയ്ക്കുക മാത്രമല്ല, ചര്‍മ്മത്തില്‍ കൂടുതല്‍ മാലിന്യങ്ങള്‍ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് മുഖക്കുരു, ചുവപ്പ്, പ്രകോപനം എന്നിവയ്ക്ക് കാരണമാകും. വൈറ്റമിന്‍ സിയിലെ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ബാക്ടീരിയകളെയും അണുക്കളെയും ചെറുക്കാനും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമാക്കാനും സഹായിക്കും.

മുഖക്കുരുവും മുഖക്കുരു പാടുകളും സുഖപ്പെടുത്തുന്നു

മുഖക്കുരുവും മുഖക്കുരു പാടുകളും സുഖപ്പെടുത്തുന്നു

എണ്ണമയമുള്ള ചര്‍മ്മം പലപ്പോഴും മുഖക്കുരു ക്ഷണിച്ചു വരുത്തുന്നു. മുഖക്കുരു രൂക്ഷമായാല്‍, അത് പൊട്ടി ചര്‍മ്മത്തില്‍ ചെറിയ കുഴികളും പാടുകളും അവശേഷിപ്പിക്കും. ഇത് ചര്‍മ്മത്തില്‍ അസമമായ ഘടനയ്ക്ക് കാരണമാകുന്നു. ഇതിന് പരിഹാരമാണ് വിറ്റാമിന്‍ സി സെറം. മുഖക്കുരു മൂലമോ ഏതെങ്കിലും പ്രകോപനം മൂലമോ കേടായ ചര്‍മ്മത്തെ നന്നാക്കുന്ന രോഗശാന്തി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കഠിനമായ മുഖക്കുരു നിങ്ങളുടെ ചര്‍മ്മത്തില്‍ ആഴത്തിലുള്ള കറുത്ത പാടുകള്‍ അവശേഷിപ്പിക്കും. വിറ്റാമിന്‍ സി പതിവായി ഉപയോഗിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം നീക്കി ചര്‍മ്മത്തിന്റെ ഘടന തന്നെ മെച്ചപ്പെടുത്തും.

Most read:മുഖത്തെ അമിതരോമം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നോ? എളുപ്പ പരിഹാരം ഇത്Most read:മുഖത്തെ അമിതരോമം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നോ? എളുപ്പ പരിഹാരം ഇത്

ചര്‍മ്മം നന്നാക്കുന്നു

ചര്‍മ്മം നന്നാക്കുന്നു

വൈറ്റമിന്‍ സി സെറം നിങ്ങളുടെ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും കേടായതോ നിര്‍ജ്ജീവമോ ആയ കോശങ്ങളെ നീക്കം ചെയ്യുന്നതിനും പുതിയതും മൃദുലവുമായ ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു. കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു, ഇത് ഏറ്റവും സ്വാഭാവികമായ രീതിയില്‍ ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ സഹായിക്കുന്നു.

സൂര്യാഘാതം ചെറുക്കുന്നു

സൂര്യാഘാതം ചെറുക്കുന്നു

വിറ്റാമിന്‍ സി സെറം അതിന്റെ ചര്‍മ്മ സംരക്ഷണ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. ഇത് കോശ പുനരുജ്ജീവനം ത്വരിതപ്പെടുത്തുകയും മൃതകോശങ്ങളെ പുതിയവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. ഇതിലൂടെ ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ സഹായിക്കുന്നു.

English summary

Benefits Of Using Vitamin C Serum For Oily Skin in Malayalam

Vitamin C serum is a great way to amp up your skincare routine. Read on the benefits of using vitamin C serum for oily skin.
Story first published: Thursday, April 21, 2022, 12:55 [IST]
X
Desktop Bottom Promotion