For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലും തേനും; മുഖം വെളുക്കാന്‍ രണ്ടേ രണ്ടു കൂട്ട്

|

ചര്‍മ്മം സംരക്ഷിക്കാനായി പല പല മാര്‍ഗങ്ങള്‍ ഓരോരുത്തരും സ്വീകരിക്കാറുണ്ട്. പല വസ്തുക്കളും നിങ്ങളുടെ ചര്‍മ്മം മെച്ചപ്പെടുത്താനായി ഇന്ന് വിപണിയില്‍ ലഭ്യവുമാണ്. എന്നാല്‍ പ്രകൃതിദത്തമായ ചില വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മം കേടുപാടുകള്‍ ഇല്ലാതെ മെച്ചപ്പെടുത്തിയെടുക്കുന്നത് നല്ല കാര്യമല്ലേ? അതെ, അതിനായി നിങ്ങള്‍ക്ക് തേനും പാലും മാത്രം മതി. ഇവയുടെ ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തെ പല വിധത്തില്‍ മെച്ചപ്പെടുത്തിയെടുക്കുന്നു.

Most read: മഴക്കാല ചര്‍മ്മസംരക്ഷണം ഇനി എത്രയെളുപ്പം

ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കാന്‍ പണ്ടുകാലം മുതല്‍ക്കേ പേരു കേട്ടതാണ് ഈ രണ്ട് ചേരുവകളും. ചര്‍മ്മം ചെറുപ്പത്തോടെ നിലനിര്‍ത്താനും തിളക്കമുള്ളതാക്കി വയ്ക്കാനും ഇവ സഹായിക്കുന്നു. ഈ ലേഖനത്തിലൂടെ, ചര്‍മ്മത്തിന്റെ മികച്ച ആരോഗ്യത്തിനായി നിങ്ങള്‍ക്ക് ഈ രണ്ടു കൂട്ടുകളും ഉപയോഗിക്കാവുന്ന വിവിധ വഴികള്‍ വായിക്കാം.

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു

മിക്ക ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും പാലും തേനും അടങ്ങിയിരിക്കുന്നു. പാലില്‍ കാണപ്പെടുന്ന ലാക്റ്റിക് ആസിഡ് മികച്ച മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന് സ്വാഭാവിക മോയ്‌സ്ചറൈസിംഗ് ഘടകങ്ങള്‍ നല്‍കുന്നു. ചര്‍മ്മത്തിന് ഈര്‍പ്പം ബന്ധിപ്പിക്കാനും മൃദുവായും ഈര്‍പ്പമുള്ളതാക്കാനും കഴിയുന്ന ഒരു എമോലിയന്റും ഹ്യൂമെക്ടന്റുമാണ് തേന്‍.

ചര്‍മ്മത്തെ ദൃഢമാക്കുന്നു

ചര്‍മ്മത്തെ ദൃഢമാക്കുന്നു

നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്താന്‍ ടോപ്പിക് ലാക്റ്റിക് ആസിഡ് സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ദൃഢമുള്ളതും മിനുസമാര്‍ന്നതുമാക്കുന്നു. പാലില്‍ നേരിയ എക്‌സ്‌ഫോളിയേഷന്‍ ഫലവുമുണ്ട്. ഇത് നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുന്നതും സമാന ഫലങ്ങള്‍ നല്‍കും.

Most read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെ

ചര്‍മ്മത്തിന്റെ പി.എച്ച് നിലനിര്‍ത്തുന്നു

ചര്‍മ്മത്തിന്റെ പി.എച്ച് നിലനിര്‍ത്തുന്നു

ബ്രേക്ക് ഔട്ടുകളും തിണര്‍പ്പ് തടയുന്നതിനും ചര്‍മ്മത്തിന്റെ പി.എച്ച് നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിലെ പി.എച്ചിലെ അസന്തുലിതാവസ്ഥ നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവികതയെ തടസ്സപ്പെടുത്തുന്നു. ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്നതാകുന്നു. ചര്‍മ്മത്തിന്റെ പി.എച്ച് അളവ് നിയന്ത്രിക്കാന്‍ തേന്‍ സഹായിക്കുന്നു.

മുറിവുകള്‍ ഭേദമാക്കുന്നു

മുറിവുകള്‍ ഭേദമാക്കുന്നു

നിങ്ങളുടെ മുറിവുകളെ ഫലപ്രദമായി സുഖപ്പെടുത്താന്‍ തേനിന്റെ ആന്റിമൈക്രോബിയല്‍ ഗുണങ്ങളും മെഥൈല്‍ഗ്ലിയോക്‌സലും സഹായിക്കും. പൊള്ളലേറ്റ മുറിവുകള്‍ക്കും സോറിയാസിസ്, താരന്‍, ഡയപ്പര്‍ ചുണങ്ങ് തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ഇത് ഗുണകരമാണ്. തേന്‍ പുരട്ടുന്നത് മുഖക്കുരുവിനെ ചികിത്സിക്കാനും സഹായിക്കും.

Most read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

മുഖത്ത് പാലും തേനും എങ്ങനെ ഉപയോഗിക്കാം

മുഖത്ത് പാലും തേനും എങ്ങനെ ഉപയോഗിക്കാം

തേനും പാലും ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്ത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തടയുന്നു. ഇതുവഴി നിങ്ങളുടെ മുഖത്തെ ചര്‍മ്മത്തെ ആരോഗ്യത്തോടെയും വ്യക്തതയോടെയും നിലനിര്‍ത്താന്‍ സഹായിക്കും. 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ പാല്‍ എന്നിവ ക്രീം പോലെ ആകുന്നതുവരെ മിക്‌സ് ചെയ്യുക. ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കി മുഖത്ത് പുരട്ടുക. ഈ മിശ്രിതം 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട് തണുത്ത വെള്ളത്തില്‍ കഴുകി മസാജ് ചെയ്യുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ക്ലെന്‍സറും ഉപയോഗിക്കാം.

പാലും തേനും ഫെയ്‌സ് പായ്ക്ക്

പാലും തേനും ഫെയ്‌സ് പായ്ക്ക്

ഈ ഫെയ്‌സ്മാസ്‌ക് ചര്‍മ്മത്തെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. രണ്ട് ചേരുവകള്‍ക്കും മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, ഇത് വരണ്ട ചര്‍മ്മത്തിന് പ്രത്യേകിച്ചും ഗുണം ചെയ്യും. 1 ടേബിള്‍ സ്പൂണ്‍ അസംസ്‌കൃത തേന്‍, 1 ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവ കട്ടിയുള്ള പേസ്റ്റ് ആകുന്നതുവരെ മിക്‌സ് ചെയ്യുക. ഈ മിശ്രിതം അല്‍പം ചൂടാക്കിയെടുക്കുക. ചെറുചൂടോടെ ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക. മാസ്‌ക് കുറഞ്ഞത് 15 മിനിറ്റെങ്കിലും മുഖത്ത് വച്ച് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

Most read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതം

സ്‌ക്രബ്

സ്‌ക്രബ്

ഓട്‌സ്, മുള്‍ട്ടാനി മിട്ടി, കടലമാവ് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്കിത് തയാറാക്കാം. ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്താതെ എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ ഇവ നന്നായി പ്രവര്‍ത്തിക്കുന്നു. സ്‌ക്രബിലെ പാലും തേനും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ പാല്‍, 1 ടേബിള്‍ സ്പൂണ്‍ കടലമാവ്/ മുള്‍ട്ടാനി മിട്ടി / ഓട്‌സ് ഏതെങ്കിലും ഒന്ന് എടുക്കുക. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍ ഓട്‌സ് ഉപയോഗിക്കുക. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ മുള്‍ട്ടാനി മിട്ടി ഉപയോഗിക്കുക. സാധാരണ ചര്‍മ്മമുള്ളവര്‍ക്ക് ഇതില്‍ ഏതെങ്കിലും ഉപയോഗിക്കാം.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു പാത്രത്തില്‍ പാലും തേനും മിക്‌സ് ചെയ്യുക. ഇതില്‍ നിങ്ങളുടെ ചര്‍മ്മതരം അനുസരിച്ച് മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒന്ന് ചേര്‍ക്കുക. പാലിന്റെ അളവ് ക്രമീകരിച്ച് ഒരു പേസ്റ്റ് രൂപത്തിലാകുന്നതുവരെ ഈ മിശ്രിതം തയാറാക്കിയെടുക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്യുക, നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. 5 മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്

English summary

Benefits Of Using Milk And Honey For Face

The combination of milk and honey have been used since ancient times to keep skin healthy glowing. Read on to know the benefits of milk and honey to your skin.
X