Just In
- 35 min ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 4 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- 15 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
- 17 hrs ago
ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്സ്
Don't Miss
- News
ജീവിക്കാന്‍ വഴിയില്ല; ദയാവധത്തിന് അപേക്ഷ നല്കി മലയാളി ട്രാന്‍സ് വുമണ്‍
- Sports
IND vs ZIM: ദീപക് കളിയിലെ താരമായി, പക്ഷെ 'അവന് അല്‍പ്പം ഭയപ്പെട്ടു', ചൂണ്ടിക്കാട്ടി കൈഫ്
- Movies
ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
- Automobiles
Virtus-നായി സബ്സ്ക്രിപ്ഷന്, ലീസിംഗ് പദ്ധതിയുമായി Volkswagen; വില വിവരങ്ങള്‍ അറിയാം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
മുഖത്തെ പാടുകളും കുരുവും നീക്കി മുഖം തിളങ്ങാന്‍ ഗ്രീന്‍ ടീ ഐസ് ക്യൂബ്
ആരോഗ്യ ഗുണങ്ങള്‍ക്ക് വളരെയധികം പേരുകേട്ടതാണ് ഗ്രീന്‍ ടീ. ഇത് ചര്‍മത്തിനും ഏറെ ഗുണം ചെയ്യും. ചര്‍മ്മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ഗ്രീന്‍ ടീ ഉപയോഗിക്കുന്നതിന് എണ്ണമറ്റ വഴികളുണ്ട്. ഗ്രീന്‍ ടീ ലിക്വിഡ്, ടീബാഗുകള്‍ എന്നിവ നേരിട്ട് ഉപയോഗിക്കാം അല്ലെങ്കില്‍ മറ്റ് ചേരുവകളുമായി സംയോജിപ്പിച്ച് നിങ്ങളുടെ ചര്‍മ്മത്തിന് ഉപയോഗിക്കാം. ഗ്രീന്‍ ടീ ഐസ് ക്യൂബുകളും അത്തരത്തിലൊന്നാണ്. ചര്‍മ്മസംരക്ഷണത്തിന് മികച്ച വഴിയാണ് ഗ്രീന്‍ ടീ ഐസ് ക്യൂബായി ഉപയോഗിക്കുന്നത്.
Most
read:
ആരോഗ്യം
മാത്രമല്ല
സൗന്ദര്യവും
കാക്കും
ഡ്രാഗണ്‍
ഫ്രൂട്ട്;
ഗുണങ്ങള്‍
ഇത്
മുഖക്കുരു ചികിത്സിക്കുന്നതിനും കറുത്ത പാടുകള്‍ കുറയ്ക്കുന്നതിനും നേര്‍ത്ത വരകളും ചുളിവുകളും പോലുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ചര്‍മ്മത്തെ മിനുസപ്പെടുത്താനും ഇത് അനുയോജ്യമാണ്. ഇത് കണ്ണുകളുടെ നീര്‍ക്കെട്ട് കുറയ്ക്കുകയും ചര്‍മ്മത്തെ പുതുമയുള്ളതും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഗ്രീന്‍ ടീ ഐസ് ക്യൂബ് ഉപയോഗിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ക്ഷീണിച്ച ചര്‍മ്മത്തെ പുതുക്കുന്നു
ക്ഷീണിച്ച ചര്‍മ്മവുമായി ഉണരുന്നത് പതിവാണോ? അങ്ങനെയെങ്കില്‍, ഗ്രീന്‍ ടീ ഐസ് ക്യൂബുകളല്ലാതെ മറ്റൊന്നും പരീക്ഷിച്ച് നോക്കേണ്ട. ഇവ നിങ്ങളുടെ ചര്‍മ്മത്തിന് ഉന്മേഷദായകമായ രൂപം നല്‍കുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും. ക്ഷീണിച്ച ചര്‍മ്മത്തിന് ഉന്മേഷം ലഭിക്കാന്‍ രാവിലെ ഇത് മുഖത്ത് തടവുക.

മുഖത്തിന് പുതുജീവന്‍
വീര്‍പ്പുമുട്ടിയ മുഖത്തോടെ എഴുന്നേല്ക്കുക എന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാവര്ക്കും അനുഭവപ്പെടുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ രൂപത്തെ നശിപ്പിക്കും. എന്നിരുന്നാലും, ഗ്രീന്‍ ടീ ഐസ് ക്യൂബുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഈ പ്രശ്നത്തില്‍ നിന്ന് തല്‍ക്ഷണം ആശ്വാസം ലഭിക്കും. ഈ ക്യൂബുകള്‍ മുഖത്തെ നീര്‍ക്കെട്ട് ഫലപ്രദമായി കുറയ്ക്കും. ഇത് പതിവായി പ്രയോഗിക്കുന്നത് ഈ പ്രശ്നത്തെ അകറ്റി നിര്‍ത്തും.
Most
read:ചര്‍മ്മകോശങ്ങളും
കൊളാജനും
കൂട്ടി
ചര്‍മ്മം
മിനുക്കാന്‍
മത്തങ്ങ
വിത്ത്
എണ്ണ

കണ്‍തടം മികച്ചതാക്കുന്നു
ഗ്രീന്‍ ടീ ഐസ് ക്യൂബുകളിലെ ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മത്തില്‍ നിന്ന് വീക്കം ഇല്ലാതാക്കുന്നതിനുള്ള ഒരു മികച്ച പ്രതിവിധിയാണ്. ഈ ഭാഗത്തെ ചര്‍മ്മത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാലാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. കണ്ണുകള്‍ക്ക് താഴെ തടിപ്പുമായാണ് നിങ്ങള്‍ രാവിലെ ഉണരുന്നതെങ്കില്‍, ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഐസ് ക്യൂബുകള്‍ ഉപയോഗിക്കുക.

മുഖക്കുരു അകറ്റുന്നു
മുഖക്കുരു ക്രീമുകള്‍ പരീക്ഷിക്കുന്നതിനു പകരം ഗ്രീന്‍ ടീ ഐസ് ക്യൂബുകള്‍ പരീക്ഷിച്ചുനോക്കൂ. ഗ്രീന്‍ ടീയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കും. പലപ്പോഴും അണുബാധയുടെ ഫലമായി അല്ലെങ്കില്‍ സുഷിരങ്ങള്‍ അടഞ്ഞുപോയാല്‍, മുഖക്കുരു വരുന്നു. ഗ്രീന്‍ ടീ ഐസ് ക്യൂബുകള്‍ മൃദുവായി തടവുന്നത് മുഖക്കുരു വീക്കവും ചുവപ്പും കുറയ്ക്കും. മികച്ച ഫലങ്ങള്‍ക്കായി ഇത് ദിവസത്തില്‍ ഒന്നിലധികം തവണ ഉപയോഗിക്കുക.
Most
read:തിളങ്ങുന്ന
ചര്‍മ്മത്തിന്
സഹായിക്കും
ഈ
5
യോഗാമുറകള്‍

ചര്‍മ്മ സുഷിരങ്ങള്‍ ചുരുക്കുന്നു
മുഖത്തെ വലിയ ചര്‍മ്മ സുഷിരങ്ങള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് പോലും മറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ ഗ്രീന്‍ ടീ ഐസ് ക്യൂബുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് അവയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും തുറന്ന സുഷിരങ്ങള്‍ ചുരുക്കാനും കഴിയും. ഈ ടീ ക്യൂബുകള്‍ രേതസ് സ്വഭാവമുള്ളതിനാല്‍ അവയ്ക്ക് തുറന്ന സുഷിരങ്ങള്‍ ഫലപ്രദമായി ചുരുക്കാനും ചര്‍മ്മത്തില്‍ മൃതകോശങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് തടയാനും സാധിക്കും.

ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു
വിവിധ മേക്കപ്പ് ഇനങ്ങളെ ആശ്രയിച്ച് പലരും മുഖവും ചര്‍മ്മവും മിനുക്കുന്നു. എന്നാല്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനേക്കാള്‍, ഗ്രീന്‍ ടീ ഐസ് ക്യൂബ് പോലുള്ള പ്രകൃതിദത്ത ചേരുവകളുടെ സഹായത്തോടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. ഈ ഐസ് ക്യൂബുകള്‍ തടവുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.
Most
read:കണ്ണിന്
ചുറ്റും
ചര്‍മ്മം
വരളുന്നുവോ?
കാരണവും
പരിഹാരവും
ഇതാ

ഡാര്‍ക്ക് സര്‍ക്കിള്‍ നീക്കുന്നു
ഇന്നത്തെ കാലത്ത് ഭൂരിഭാഗം സ്ത്രീകള്‍ക്കും വലിയ ആശങ്കയാണ് ഡാര്‍ക്ക് സര്‍ക്കിളുകള്‍. ഡാര്‍ക് സര്‍ക്കിള്‍ ഒരു വ്യക്തിയുടെ രൂപത്തെ തന്നെ നശിപ്പിക്കും. എന്നിരുന്നാലും, ഗ്രീന്‍ ടീ ഐസ് ക്യൂബുകള്‍ പതിവായി ഉപയോഗിക്കുന്നത് ഡാര്‍ക് സര്‍ക്കിള്‍ ലഘൂകരിക്കാന്‍ സഹായിക്കും. ഈ ഐസ് ക്യൂബുകള്‍ ചര്‍മ്മത്തിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും നിറവ്യത്യാസത്തില്‍ നിന്ന് മുക്തി നല്‍കുകയും കഴിയും.

തയ്യാറാക്കുന്ന വിധം
ഒരു കപ്പ് മധുരമില്ലാത്ത ഗ്രീന്‍ ടീ ഉണ്ടാക്കുക. അല്‍പ്പനേരം ഇത് തണുപ്പിക്കാന്‍ ഫാനിന്റെ കീഴില്‍ വയ്ക്കുക. ഐസ് ട്രേയിലേക്ക് ഈ ചായ ഒഴിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ഐസ് ആയ ശേഷം ഇത് നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുക.
Most read:ടാനിംഗ്, പിഗ്മെന്റേഷന്, പാടുകള്‍ എന്നിവയ്ക്ക് വിട; മുഖം വെളുക്കാന്‍ കാരറ്റ് ജ്യൂസ്

ഉപയോഗിക്കുന്ന വിധം
ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖം ഉണക്കി ഗ്രീന്‍ ടീ ഐസ് ക്യൂബ് മുഖത്ത് തടവുക. ഇത് ചെയ്തുകഴിഞ്ഞാല്‍ അല്പനേരം വിട്ടശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി മുഖം കഴുകുക. മെച്ചപ്പെട്ട ഫലങ്ങള്‍ക്കായി ഒരു ലൈറ്റ് ടോണറോ മോയിസ്ചറൈസറോ മുഖത്ത് പ്രയോഗിക്കുക.