For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖപ്രശ്‌നങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരം ചണവിത്ത്‌

|

തണുത്ത പ്രദേശങ്ങളില്‍ പ്രധാനമായും കൃഷി ചെയ്യുന്ന ഒരു ഫൈബര്‍ വിളയാണ് ചണവിത്ത്. പോഷകങ്ങളുടെ ഏറ്റവും ആരോഗ്യകരമായ ഉറവിടങ്ങളില്‍ ഒന്നാണിത്. ഇവ പോഷകങ്ങളുടെയും മൈക്രോ ന്യൂട്രിയന്റുകളുടെയും പവര്‍ഹൗസുകളാണ്. അതിനാല്‍ത്തന്നെ, ഇത് നമ്മുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യഗുണങ്ങള്‍ കൂടാതെ ചണവിത്ത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇവ നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവികമായ ആരോഗ്യകരമായ തിളക്കം നല്‍കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മ്മത്തിന് വ്യക്തതയും തിളക്കവും നല്‍കാന്‍ ചണവിത്ത് നിങ്ങളെ സഹായിക്കുന്നു.

Most read: ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കുംMost read: ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും

ചര്‍മ്മസംരക്ഷണത്തൊപ്പംതന്നെ കാലങ്ങളായി മുടി സംരക്ഷണത്തിനും ഉപകാരപ്രദമാകുന്നതാണ് ചണവിത്ത്. ഇവയുടെ ഗുണങ്ങള്‍ കാരണം അടുത്തിടെ സൗന്ദര്യസംരക്ഷകര്‍ക്കിടയില്‍ കൂടുതല്‍ പ്രശസ്തി നേടാനും ചണവിത്തിനായിട്ടുണ്ട്. നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമായ പ്രകൃതിദത്ത ഘടകത്തിനായി നിങ്ങള്‍ തേടുകയാണെങ്കില്‍ ചണവിത്തുകളാണ് മികച്ച വഴി. ചര്‍മ്മത്തിന് ചണ വിത്തുകള്‍ ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങളും അത് നിങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ആന്റി-ഏജിംഗ് ഗുണങ്ങള്‍

ആന്റി-ഏജിംഗ് ഗുണങ്ങള്‍

ചര്‍മ്മത്തിന്റെ പ്രായം പിടിച്ചുനിര്‍ത്താന്‍ കഴിവുള്ളതാണ് ഈ വിത്തുകള്‍. ചണ വിത്തുകളുടെ പല ഘടകങ്ങളും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന നേര്‍ത്ത വരകള്‍, ചുളിവുകള്‍, കളങ്കങ്ങള്‍, വാര്‍ദ്ധക്യത്തിന്റെ മറ്റ് അടയാളങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. മാത്രമല്ല, ചര്‍മ്മത്തിന് ഇത് ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ഇലാസ്തികതയും, വ്യക്തമായ ചര്‍മ്മവും വന്നുചേരുന്നു. ചര്‍മ്മം കേടാവുന്നത് തടയുകയും സ്വാഭാവിക യുവത്വം നല്‍കുകയും ചെയ്യുന്നു.

മുഖത്തിന് തിളക്കം നല്‍കുന്നു

മുഖത്തിന് തിളക്കം നല്‍കുന്നു

ചണ വിത്തുകളില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ കേടുവരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. ഇത് ഉള്ളില്‍ നിന്ന് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. അതിന്റെ ഫലങ്ങള്‍ നിങ്ങളുടെ മുഖത്തും പ്രതിഫലിക്കുന്നു. അതിനാല്‍ ചര്‍മ്മത്തിന് ചണ വിത്തുകള്‍ ഉപയോഗിക്കുക.

Most read:വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണംMost read:വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്‌നങ്ങള്‍; ശ്രദ്ധിക്കണം

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു

ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു

ചണ വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഏറ്റവും നല്ല ഗുണം. ഇതിന് നിങ്ങളുടെ ചര്‍മ്മത്തെ വെളുത്തതും സുന്ദരവുമാക്കി മാറ്റാനുള്ള കഴിവ് ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ കൂടുതല്‍ ജലാംശം ആക്കാനും ഉള്ളിലെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ മങ്ങിയതായി കാണപ്പെടുന്നതില്‍ നിന്ന് തടയുന്നു.

മുഖക്കുരു കുറയ്ക്കുന്നു

മുഖക്കുരു കുറയ്ക്കുന്നു

സൗന്ദര്യസംരക്ഷണത്തിന് പ്രശസ്തി നേടുന്നതില്‍ ചണവിത്തിനുള്ള മറ്റൊരു സാധാരണ കാരണം മുഖക്കുരു ചികിത്സിക്കുന്നു എന്നതാണ്. മിക്കവരും മുഖക്കുരു അല്ലെങ്കില്‍ മുഖക്കുരു പാടുകളാല്‍ ബുദ്ധിമുട്ടുന്നവരാണ്. എന്നാല്‍ ഇതിന് പരിഹാകമായി നിങ്ങള്‍ക്ക് ചണ വിത്തുകള്‍ ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് സന്തുലിതമാക്കുകയും മുഖക്കുരു തടയാന്‍ സെബം ഉത്പാദനം നിയന്ത്രിക്കുകയും ചെയ്യുന്നു.

Most read:മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണMost read:മുഖക്കുരു നിശ്ശേഷം നീക്കും ഈ എണ്ണ

ഫെയ്‌സ് മാസ്‌ക്

ഫെയ്‌സ് മാസ്‌ക്

1 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 1 ടേബിള്‍സ്പൂണ്‍ ചണ വിത്ത്, അല്‍പം തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ചണവിത്ത് പൊടിച്ചെടുത്ത് വെള്ളത്തില്‍ കലര്‍ത്തുക. ഈ പേസ്റ്റിലേക്ക് കുറച്ച് മുള്‍ട്ടാനി മിട്ടി ചേര്‍ത്ത് ഇളക്കി കൊടുക്കുക, തുടര്‍ന്ന് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. വീണ്ടും നന്നായി മിക്‌സ് ചെയ്ത് വിരലുകള്‍ ഉപയോഗിച്ച് ഈ മാസ്‌ക് നിങ്ങളുടെ മുഖത്ത് പുരട്ടുക. മാസ്‌ക് കുറച്ച് നേരം ഉണങ്ങാന്‍ വിടുക. എന്നിട്ട് ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക. മുഖം നല്ല സുന്ദരമാകുന്നത് നിങ്ങള്‍ക്ക് ദൃശ്യമാകും.

Most read:കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗംMost read:കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം

English summary

Benefits Of Using Flaxseed Face Mask

Here are some marvellous benefits of using flax seeds for skin and a recipe to making a face mask using the same. Take a look.
Story first published: Tuesday, March 9, 2021, 12:30 [IST]
X
Desktop Bottom Promotion