For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് തിളക്കവും ഒപ്പം ആരോഗ്യവും; ഈ കുഞ്ഞന്‍ വിത്ത്‌ നല്‍കും ഗുണമിത്

|

മഞ്ഞുകാലത്ത് പല വിധത്തിലുള്ള ചര്‍മ്മപ്രശ്നങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കാറുണ്ട്. അമിതമായ വരള്‍ച്ച മുതല്‍ മങ്ങിയ ചര്‍മ്മം വരെ, എല്ലാം പലയാളുകളും അനുഭവിക്കുന്നു. വായുവിലെ ഈര്‍പ്പക്കുറവും ശരീരത്തിലെ നിര്‍ജ്ജലീകരണവും കാരണം ചര്‍മ്മം വരണ്ടതായി മാറുകയും ചൊറിച്ചില്‍, ചിലപ്പോള്‍ പ്രകോപനം എന്നിവ അനുഭവിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിങ്ങള്‍ക്ക് ചിയ വിത്തുകള്‍ ഉപയോഗിക്കാം.

Most read: മുടികൊഴിച്ചിലകറ്റും മുടിക്ക് ഉള്ള് വളര്‍ത്തും ഈ എണ്ണ

ചിയ വിത്തുകള്‍ ശരിയായ ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനും അവ തടയാനും കഴിയും. ചിയ വിത്തുകള്‍ ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്. ഈ സൂപ്പര്‍ഫുഡ് ഫേസ് പാക്ക് ആയി പുരട്ടുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ട്, ചിയ സീഡ് ഫേസ് പാക്ക് എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്നും ശൈത്യകാലത്ത് അത് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

ചിയ വിത്തുകളുടെ പോഷക മൂല്യം

ചിയ വിത്തുകളുടെ പോഷക മൂല്യം

ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും ഗുണങ്ങള്‍ ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് തിളക്കവും യുവത്വവും സുന്ദരവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആരോഗ്യകരമായ ചര്‍മ്മത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മഗ്‌നീഷ്യം, കോപ്പര്‍, ഇരുമ്പ്, വിറ്റാമിനുകള്‍ തുടങ്ങിയ നിരവധി ധാതുക്കളും പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തെ സന്തോഷിപ്പിക്കുന്ന ശക്തമായ സ്‌ട്രെസ് ബസ്റ്ററുകള്‍ കൂടിയാണ് ചിയ വിത്തുകള്‍. പാല്‍ അസഹിഷ്ണുത ഉള്ളവര്‍ക്ക് ഈ വിത്തുകള്‍ ശക്തമായ പകരക്കാരനാണ്. കാരണം അവയ്ക്ക് ഉയര്‍ന്ന കാല്‍സ്യം റിസര്‍വ് ഉള്ളതിനാല്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

ചര്‍മ്മത്തിന് ചിയ വിത്തിന്റെ ഗുണങ്ങള്‍

ചര്‍മ്മത്തിന് ചിയ വിത്തിന്റെ ഗുണങ്ങള്‍

ആന്റിഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, കാല്‍സ്യം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചിയ വിത്തുകള്‍. ചര്‍മ്മം ആരോഗ്യകരവും തിളക്കവുമുള്ളതാക്കാന്‍ ഇത് തികച്ചും മികച്ചതായി പ്രവര്‍ത്തിക്കുന്നു. പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലി കാരണം പുള്ളികള്‍, ചുളിവുകള്‍, വരകള്‍ തുടങ്ങിയവ ചെറുപ്രായത്തില്‍ തന്നെ പലരുടേയും മുഖത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഈ ചര്‍മ്മപ്രശ്‌നങ്ങളെ മറികടക്കാന്‍, നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ചിയ വിത്ത് ഉള്‍പ്പെടുത്തുക. ചിയ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍, ആന്റിഓക്സിഡന്റുകള്‍ ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

Most read:മുഖവും ചര്‍മ്മവും തണുപ്പുകൊണ്ട് വരണ്ടുപോകുന്നോ? എളുപ്പ പരിഹാരം ഇത്

ചിയ വിത്ത്, നാരങ്ങ, വെളിച്ചെണ്ണ

ചിയ വിത്ത്, നാരങ്ങ, വെളിച്ചെണ്ണ

ചിയ വിത്തുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്ന ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. വെളിച്ചെണ്ണയും ചെറുനാരങ്ങയും യോജിപ്പിക്കുമ്പോള്‍ ഇത് കൂടുതല്‍ മെച്ചപ്പെടും. വെളിച്ചെണ്ണ നിങ്ങളുടെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ നാരങ്ങയും സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ ചിയ വിത്ത്, ½ കപ്പ് വെളിച്ചെണ്ണ, 1 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഒരു പാത്രത്തില്‍, മൂന്ന് ചേരുവകളും ചേര്‍ത്ത് ചിയ വിത്തുകള്‍ 15-20 മിനിറ്റ് കുതിര്‍ക്കാന്‍ അനുവദിക്കുക. 15 മിനിറ്റിനു ശേഷം, അത് ജെല്‍ പോലെയുള്ള സ്ഥിരത കൈവരിച്ചതായി നിങ്ങള്‍ക്ക് കാണാനാകും. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 15 മിനിറ്റോ അല്ലെങ്കില്‍ പൂര്‍ണ്ണമായും ഉണങ്ങുന്നത് വരെയോ ഇരിക്കട്ടെ. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ ഇത് വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്ത് കഴുകുക.

ചിയ വിത്ത്, തേന്‍, ഒലിവ് ഓയില്‍

ചിയ വിത്ത്, തേന്‍, ഒലിവ് ഓയില്‍

മുഖക്കുരു, കറുത്ത പാടുകള്‍, പാടുകള്‍ എന്നിവ കുറയ്ക്കാന്‍ ചിയ വിത്തുകള്‍ നിങ്ങളെ സഹായിക്കുന്നു. അതേസമയം തേനും ഒലിവ് ഓയിലും നിങ്ങളുടെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യും. തേന്‍ 1 ടീസ്പൂണ്‍, ചിയ വിത്ത് 2 ടേബിള്‍സ്പൂണ്‍, 1 ടീസ്പൂണ്‍ ഒലിവ് എന്നിവയാണ് നിങ്ങള്‍ക്ക് ഈ പാക്കിനായി ആവശ്യം. ചിയ വിത്തുകള്‍ 15-20 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ക്കുക. 20 മിനിറ്റിനു ശേഷം, ലായനി അരിച്ചെടുത്ത് അതില്‍ തേനും ഒലിവ് ഓയിലും ചേര്‍ക്കുക. നന്നായി കൂട്ടികലര്‍ത്തുക. ഈ പേസ്റ്റ് മുഖത്ത് മൃദുവായി മസാജ് ചെയ്ത് ഏകദേശം 15-20 സെക്കന്‍ഡ് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക, സുഷിരങ്ങള്‍ അടയ്ക്കുന്നതിന് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read:യൂറോപ്പില്‍ നിരോധിച്ചു; കളര്‍ ടാറ്റൂ അടിക്കുന്നത് ഇനി ശ്രദ്ധിച്ചുമതി

ചിയ വിത്ത്, വെളിച്ചെണ്ണ

ചിയ വിത്ത്, വെളിച്ചെണ്ണ

2 ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ഏതാനും തുള്ളി വെളിച്ചെണ്ണയുമായി കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുത്തുന്നതുവരെ മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഇത് 10-15 മിനിറ്റ് വച്ച ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക.

ചിയ വിത്ത്, തൈര്

ചിയ വിത്ത്, തൈര്

തൈരും ചിയ വിത്തും ചേര്‍ന്ന് ചര്‍മ്മത്തെ ഒരു തൂവല്‍ പോലെ മൃദുലമാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും വൃത്തിയായി സൂക്ഷിക്കാനും ആന്തരിക പാളികളില്‍ നിന്ന് അണുബാധ ഒഴിവാക്കാനും തൈര് സഹായിക്കുന്നു. നിങ്ങളുടെ വരണ്ട ചര്‍മ്മ പ്രശ്നങ്ങളെ ചെറുക്കാന്‍ ഈ പ്രതിവിധി സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ചിയ വിത്ത്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഒരു മിക്‌സിയില്‍ ഇട്ട് ഒരു ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ പൊടിക്കുക, എന്നിട്ട് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഫ്രഷ് തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ചേര്‍ക്കുക. എല്ലാ ചേരുവകളും ഒരു മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നതുവരെ നന്നായി ഇളക്കുക. കുറഞ്ഞത് 5-10 മിനിറ്റെങ്കിലും ഘടികാരദിശയില്‍ മൃദുവായി മസാജ് ചെയ്ത് മുഖത്തും കഴുത്തിലും മാസ്‌ക് പുരട്ടുക. അതിനുശേഷം മറ്റൊരു 20-25 മിനിറ്റ് അല്ലെങ്കില്‍ പൂര്‍ണ്ണമായും ഉണങ്ങുന്നത് വരെ ഇരിക്കാന്‍ അനുവദിക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി ഉണക്കുക.

English summary

Benefits of Using Chia Seed Face Pack in Winter in Malayalam

Let’s see how to make chia seeds face pack at home and what are the benefits of using it in winter season.
Story first published: Monday, January 10, 2022, 13:42 [IST]
X
Desktop Bottom Promotion