For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിനു മികവേകാന്‍ കരിമ്പിന്‍ ജ്യൂസ്

|

വേനലില്‍ ശരീരത്തെ ജലാംശത്തോടെ നിര്‍ത്താന്‍ സഹായിക്കുന്ന ഉത്തമ പാനീയമാണ് കരിമ്പിന്‍ ജ്യൂസ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഒരു ഗ്ലാസ് ശീതീകരിച്ച കരിമ്പ് ജ്യൂസ് നമ്മുടെ ദാഹം ശമിപ്പിക്കുക മാത്രമല്ല, നമ്മെ ആരോഗ്യപരമായി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചൂടിനെ അതിജീവിക്കാനുള്ള ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ കരിമ്പിന്റെ ഉത്പാദനത്തില്‍ മുന്‍നിരയിലുള്ളൊരു രാജ്യമാണ് ഇന്ത്യ. ധാരാളം കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ധാതുക്കളായ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, വിറ്റാമിന്‍ എ, ബികോംപ്ലക്‌സ്, സി എന്നിവയാല്‍ സമ്പുഷ്ടമായ കരിമ്പിന്‍ ജ്യൂസ് നിങ്ങളെ നല്ല നിലയില്‍ നിലനിര്‍ത്തുന്നു.

Most read: താരന്‍ വിട്ടൊഴിയും; ചെറുനാരങ്ങ ഇങ്ങനെയെങ്കില്‍

കരിമ്പിന്‍ ജ്യൂസ് ആരോഗ്യത്തിനു മാത്രമല്ല ഗുണം ചെയ്യുന്നത്, നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനുമായി ഇത് ഉപയോഗിക്കാവുന്നതാണ്. കരിമ്പിന്‍ ജ്യൂസ് ചര്‍മ്മത്തിലും മുടിക്കും ഉപയോഗിച്ചാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് കരിമ്പിന്‍ ജ്യൂസിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മുഖക്കുരുവിനെ സുഖപ്പെടുത്തുന്നു

മുഖക്കുരുവിനെ സുഖപ്പെടുത്തുന്നു

മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരിമ്പിന്‍ ജ്യൂസ് സ്ഥിരമായി ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ക്ക് മുഖക്കുരു വരാന്‍ സാധ്യതയുണ്ടെങ്കില്‍, ഫലപ്രദമായ ഫലങ്ങള്‍ക്കായി കരിമ്പ് ജ്യൂസ് ഫെയ്‌സ് മാസ്‌ക് പരീക്ഷിക്കുക.

മുഖക്കുരുവിനെ സുഖപ്പെടുത്തുന്നു

മുഖക്കുരുവിനെ സുഖപ്പെടുത്തുന്നു

ആദ്യമായി കരിമ്പിന്‍ ജ്യൂസില്‍ കുറച്ച് മുള്‍ട്ടാനി മിട്ടി കലര്‍ത്തി ഇടത്തരം സ്ഥിരതയുള്ള ഒരു കൂട്ട് തയ്യാറാക്കുക. ഈ കൂട്ട് മുഖത്തും കഴുത്തിലും മാസ്‌ക് ചെയ്ത് പുരട്ടുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുഖവും കഴുത്തും നനഞ്ഞ തൂവാല ഉപയോഗിച്ച് വൃത്തിയാക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ ചെയ്യുന്നത് മുഖക്കുരു കുറക്കാന്‍ സഹായിക്കുന്നു.

മുഖക്കുരുവിനെ സുഖപ്പെടുത്തുന്നു

മുഖക്കുരുവിനെ സുഖപ്പെടുത്തുന്നു

ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ആല്‍ഫ ഹൈഡ്രോക്‌സി ആസിഡുകളുടെ (എ.എച്ച്.എ) നല്ല ഉറവിടമാണ് കരിമ്പ് ജ്യൂസ്, ഇത് സെല്‍ പുനരുത്പാദനത്തിന് സഹായിക്കുന്നു. കരിമ്പിന്‍ ജ്യൂസ് ചര്‍മ്മത്തെ പുറംതള്ളുന്നതിലൂടെയും മൃതകോശങ്ങളുടെ ശേഖരണം കുറയ്ക്കുന്നതിലൂടെയും ചര്‍മ്മ സുഷിരങ്ങളില്‍ നിന്നുള്ള മുഖക്കുരു ഫലങ്ങള്‍ കുറയ്ക്കുന്നു.

Most read: അന്തരീക്ഷ മലിനീകരണം: ചര്‍മ്മ സംരക്ഷണം എങ്ങനെ ?

ചര്‍മ്മ വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു

ചര്‍മ്മ വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു

നിങ്ങളുടെ പ്രായത്തേക്കാള്‍ ചര്‍മ്മം വളരെ പഴയതായി തോന്നിപ്പിക്കുന്ന അകാല ചുളിവുകളെക്കുറിച്ച് ആശങ്കയുണ്ടോ? വിഷമിക്കേണ്ടതില്ല! കരിമ്പിന്‍ ജ്യൂസിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറക്കാവുന്നതാണ്. കരിമ്പിന്‍ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍ എന്നിവയുടെ സാന്നിധ്യം തിളക്കമുള്ളതും മൃദുവായതും മോയ്‌സ്ചറൈസ് ചെയ്തതുമായ ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കുന്നു.

പാടുകള്‍ കുറയ്ക്കുന്നു

പാടുകള്‍ കുറയ്ക്കുന്നു

നിങ്ങളുടെ മുഖത്ത് കളങ്കങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല! കരിമ്പ് രക്ഷയ്‌ക്കെത്തും. കരിമ്പില്‍ കാണപ്പെടുന്ന ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ആല്‍ഫ ഹൈഡ്രോക്‌സി ആസിഡുകള്‍ പാടുകള്‍ കുറയ്ക്കുന്നതിനുള്ള ഏജന്റായി സഹായിക്കുന്നു. കറുത്ത പാടുകള്‍ ബാധിചച പ്രദേശങ്ങളില്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കരിമ്പ് ജ്യൂസ് പുരട്ടുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിടുക.

ശേഷം നനഞ്ഞ തൂവാല ഉപയോഗിച്ച് നിങ്ങളുടെ മുഖം വൃത്തിയാക്കുക. മികച്ച ഫലങ്ങള്‍ക്കായി പതിവായി ഇത് ചെയ്യുക.

ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു

ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു

നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക ജലാംശം കുറഞ്ഞുപോയി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, കരിമ്പ് ജ്യൂസ് തീര്‍ച്ചയായും ഒരു മാറ്റമുണ്ടാക്കും. കരിമ്പിന്‍ ജ്യൂസിലെ സ്വാഭാവിക ചേരുവകള്‍ ചര്‍മ്മത്തെ മനോഹരവും ജലാംശത്തോടെയും മോയ്‌സ്ചറൈസ് ആയും നിലനിര്‍ത്തുന്നു. വരണ്ട ചര്‍മ്മം ബാധിച്ച ഇടത്ത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കരിമ്പ് ജ്യൂസ് പുരട്ടുക. ഒരു രാത്രി ഉണങ്ങാന്‍ വിടുക. രാവിലെ കഴുകുക.

മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു

മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു

മുടിയുടെ മികച്ച ഗുണങ്ങള്‍ക്കായും കരിമ്പ് ജ്യൂസ് ഉപയോഗിക്കുന്നു എന്നത് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന വസ്തുതയായിരിക്കും. അതിനാല്‍, നിങ്ങള്‍ ചില മുടി പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ കുറച്ച് കരിമ്പ് ജ്യൂസ് ഉപയോഗിക്കുക. പതിവായി കരിമ്പ് ജ്യൂസ് കുടിക്കുന്നത് മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും മുടിയുടെ പോഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

English summary

Benefits of Sugarcane For Skin And Hair

A glass of chilled sugarcane juice not only quenches our thirst but also revitalise us. Here is some benefits of sugarcane for skin and hair.
Story first published: Wednesday, March 18, 2020, 14:51 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X