For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരമുറി നാരങ്ങ കാലില്‍വച്ച് ഉറങ്ങൂ; ഫലം അത്ഭുതം

|

മെഡിക്കല്‍ രംഗത്ത് രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില നുറുങ്ങുകള്‍ ഇപ്പോഴും വളരെ സഹായകരമാണ്. ജലദോഷം മുതല്‍ തലവേദന, നടുവേദന, വയറുവേദന എന്നിവ വരെയുള്ളവയ്ക്ക് നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില പാരമ്പര്യ വീട്ടുവൈദ്യങ്ങളുണ്ട്. അത്തരത്തിലൊരു നുറുങ്ങു വഴിയാണ് കിടക്കുമ്പോള്‍ കാലിനടിയില്‍ ഒരു നാരങ്ങ കഷ്ണം വച്ച് ഉറങ്ങുന്നത്.

Most read: കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന്‍ എളുപ്പവഴിMost read: കഴുത്തിലെ ചുളിവ് ഇനി ഇല്ലേയില്ല; മാറ്റാന്‍ എളുപ്പവഴി

ആരോഗ്യവും സൗന്ദര്യവുമായ ഗുണങ്ങള്‍ ലഭിക്കുന്ന ഒരു വഴിയാണിത്. നിങ്ങളുടെ പാദങ്ങളുടെ എല്ലാ വേദനകളും നീക്കാനും ഇത് ഉപകരിക്കും. ഉറങ്ങുമ്പോള്‍ കാലില്‍ സോക്‌സ് ധരിച്ച് അതിനുള്ളില്‍ നാരങ്ങ വയ്ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് അറിയണ്ടേ? ലേഖനം വായിക്കൂ.

വിണ്ടുകീറിയ പാദങ്ങള്‍ക്ക് പരിഹാരം

വിണ്ടുകീറിയ പാദങ്ങള്‍ക്ക് പരിഹാരം

ഇന്നത്തെ കാലത്ത് കാലാവസ്ഥയിലെ മാറ്റം വളരെ പെട്ടെന്നാണ്. തണുപ്പിലും ചൂടിലും വായുവിലെ ഈര്‍പ്പത്തിലുമൊക്കെ ഇന്നത്തെ കാലത്ത് വളരെയേറെ മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കുന്നു. ഇവയെല്ലാം കാരണമായി നിങ്ങളുടെ ചര്‍മ്മത്തിന്റെ അവസ്ഥ അല്‍പം കഷ്ടത്തിലുമാകുന്നു. മിക്കപ്പോഴും നിങ്ങളുടെ പാദങ്ങള്‍ വിണ്ടുകീറുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഉപ്പൂറ്റിയിലെ കറുപ്പും വിണ്ടുകീറിയ പാടുകളും ഏതൊരു സ്ത്രീയുടെയും ആത്മവിശ്വാസം കെടുത്തുന്നതാണ്. പാദങ്ങളുടെ ഇത്തരം പ്രശ്‌നങ്ങള്‍ നീക്കാന്‍ നാരങ്ങ നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങളുടെ പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാനും അവയുടെ ഭംഗി നിലനിര്‍ത്താനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, രാത്രിയില്‍ ഒരു നാരങ്ങയുടെ പകുതി എടുത്ത് കാല്‍പാദത്തില്‍ സോക്‌സിനുള്ളില്‍ വച്ച് കിടന്നുറങ്ങുക. ഈ പ്രതിവിധി നിങ്ങളുടെ പാദങ്ങളെ എക്കാലവും സംരക്ഷിക്കും.

ദുര്‍ഗന്ധം അകറ്റാന്‍

ദുര്‍ഗന്ധം അകറ്റാന്‍

സീസണ്‍ എന്തുതന്നെയായാലും, ഓരോ സീസണിലും ചിലരുടെ കാലുകള്‍ അമിതമായി വിയര്‍ക്കുന്നു. ഇതുമൂലം അവരുടെ കാലുകളില്‍ നിന്ന് ദുര്‍ഗന്ധവും വമിക്കുന്നു. ഇത്തരം ഒരവസ്ഥ ആര്‍ക്കും അല്‍പം കഷ്ടം തന്നെയാണ്. പ്രത്യേകിച്ചും നിങ്ങള്‍ ഓഫീസിലേക്കോ പാര്‍ട്ടികള്‍ക്കോ പോയാല്‍ ഈ ദുര്‍ഗന്ധം ഒരു പ്രശ്‌നം തന്നെയാകും. എന്നാല്‍, അതിനുള്ള പരിഹാരമാണ് നാരങ്ങ. രാത്രിയില്‍ നിങ്ങളുടെ സോക്‌സിനുള്ളില്‍ നാരങ്ങ കഷ്ണം വച്ച് ഉറങ്ങുന്നതിലൂടെ ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാവുന്നതാണ്.

Most read:മുടി പ്രശ്‌നങ്ങള്‍ നീങ്ങും, തഴച്ചു വളരും; തേങ്ങാപ്പാല്‍ ഇങ്ങനെMost read:മുടി പ്രശ്‌നങ്ങള്‍ നീങ്ങും, തഴച്ചു വളരും; തേങ്ങാപ്പാല്‍ ഇങ്ങനെ

പാദത്തിന്റെ നിറം മെച്ചപ്പെടുത്താന്‍

പാദത്തിന്റെ നിറം മെച്ചപ്പെടുത്താന്‍

നാരങ്ങയില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ, സിട്രിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങള്‍ നിങ്ങളുടെ കാലുകള്‍ ആരോഗ്യകരവും സുന്ദരവുമാക്കി സൂക്ഷിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ പാദങ്ങളില്‍ സൂര്യപ്രകാശം തട്ടിയുള്ള കറുപ്പ് നിറം ഉണ്ടെങ്കില്‍, നാരങ്ങ നിങ്ങളുടെ കാലില്‍ തടവുക. ഇത് നിങ്ങളുടെ പാദങ്ങളുടെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതോടൊപ്പം സോക്‌സില്‍ നാരങ്ങ ഇട്ട് ഉറങ്ങുന്നത് നിങ്ങളുടെ പാദങ്ങളെ മൃദുവും സുന്ദരവുമാക്കും.

വരണ്ട പാദങ്ങള്‍ക്ക് പരിഹാരം

വരണ്ട പാദങ്ങള്‍ക്ക് പരിഹാരം

നിങ്ങളുടെ പാദങ്ങള്‍ വരണ്ടതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും ആണെങ്കില്‍ നാരങ്ങയും ഇതിന് ഗുണം ചെയ്യും. നാരങ്ങ നീര് നിങ്ങളുടെ പാദങ്ങളുടെ വരള്‍ച്ച നീക്കം ചെയ്യുകയും നിങ്ങളുടെ പാദങ്ങള്‍ മിനുസപ്പെടുത്തുകയും ചെയ്യും. സോക്‌സിനുള്ളില്‍ നാരങ്ങ ഇട്ട് ഉറങ്ങുന്നതിലൂടെ നിങ്ങളുടെ കാലിലെ വരള്‍ച്ചയും ചൊറിച്ചിലും നീക്കാന്‍ സാധിക്കുന്നതാണ്.

Most read:മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗംMost read:മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം

ബെഡ്‌റൂമില്‍ ഒരു നാരങ്ങ

ബെഡ്‌റൂമില്‍ ഒരു നാരങ്ങ

ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ കട്ടിലിന് സമീപം ഒരു നാരങ്ങ കഷ്ണം വയ്ക്കുക. നാരങ്ങയുടെ മണം നിങ്ങള്‍ക്ക് ശാന്തമായ ഉറക്കം നല്‍കുന്നതായിരിക്കും. നിങ്ങളുടെ കിടപ്പുമുറിയില്‍ നാരങ്ങയുടെ ഗന്ധം ഉണ്ടാകുന്നത് ഉറക്കമില്ലായ്മയെ നേരിടാന്‍ നിങ്ങളെ സഹായിക്കും.

English summary

Benefits of Sleep With Lemon in Socks

If you sleep with a lemon inside the socks while sleeping, there will be many benefits related to your feet. Read on.
X
Desktop Bottom Promotion