For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശര്‍ക്കരയില്‍ തിളങ്ങും ചര്‍മ്മം: അഴുക്കും കറുത്ത കുത്തും തൂത്തെറിയും

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അഴുക്കാണ് പലപ്പോഴും ചര്‍മ്മത്തില്‍ വില്ലനായിട്ടുള്ളത്. പിന്നീട് ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഈ അഴുക്കും ഒരു പരിധി വരെ കാരണമാകുന്നുണ്ട്. എന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കി ഇനി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ശര്‍ക്കര ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം ഏതെല്ലാം രീതിയില്‍ ശര്‍ക്കര ഉപയോഗിക്കാം. ഇത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ സത്യമിതാണ്. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും നമുക്ക് ശര്‍ക്കര ഉപയോഗിക്കാവുന്നതാണ്.

Benefits Of Eating Jaggery

ചര്‍മ്മത്തില്‍ ശര്‍ക്കര നല്‍കുന്ന പങ്ക് നിസ്സാരമല്ല. ആരോഗ്യ സംരക്ഷണം എന്ന് പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ശര്‍ക്കര. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങളേയും നിസ്സാരമാക്കി ഒഴിവാക്കാന്‍ ശര്‍ക്കരയിലൂടെ സാധിക്കുന്നുണ്ട്. എന്നാല്‍ ശര്‍ക്കര കഴിക്കുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിനും മികച്ചത് തന്നെയാണ് ശര്‍ക്കര. ഗുണങ്ങളെക്കുറിച്ച് അറിയാന്‍ വായിക്കൂ.

ശര്‍ക്കര തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

ശര്‍ക്കര തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

എന്നാല്‍ ശര്‍ക്കര തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കയ്പ്പുള്ള രുചി ശര്‍ക്കരക്ക് ഉണ്ടാവാന്‍ പാടില്ല. ഇത് കൂടാതെ ഉപ്പ് രുചിയും ഉണ്ടാവരുത്.. അതോടൊപ്പം നല്ല ഇരുണ്ട തവിട്ട് നിറമുള്ള ശര്‍ക്കരയായിരിക്കണം. എളുപ്പത്തില്‍ പൊട്ടരുത്, അല്‍പം കട്ടിയുള്ളതായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് വന്നാല്‍ ശര്‍ക്കര ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് ഉറപ്പിക്കാം. ഇത് ഇനി ചര്‍മ്മത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

അകാല വാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യം തടയുന്നു

ശര്‍ക്കരക്ക് ആയുര്‍വ്വേദത്തിലുള്ള പങ്ക് നിസ്സാരമല്ല. ഇത് പല രോഗാവസ്ഥകളേയും പെട്ടെന്നാണ് ഇല്ലാതാക്കുന്നത്. ശര്‍ക്കര, എള്ള്, എന്നിവയാണ് അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നവ. ഇതിന് പിന്നിലെ കാരണം എന്ന് പറയുന്നത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു എന്നതാണ്. ഇത് പ്രായമാകുന്ന പ്രക്രിയയെ കുറക്കുന്നു. അത് മാത്രമല്ല ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ഇത്. ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവിനേയും മറ്റും പൂര്‍ണമായും ഇല്ലാതാക്കാനും ആരോഗ്യത്തിനും എല്ലാം സഹായിക്കുന്നതാണ് ശര്‍ക്കര. ചെറിയ അളവില്‍ ശര്‍ക്കര കഴിക്കുന്നത് നല്ലതാണ്. ഇത് അകാല വാര്‍ദ്ധക്യമെന്ന വില്ലനെ ചെറുക്കുന്നു. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നല്‍കുകയും ചെയ്യുന്നു.

മുഖക്കുരു പരിഹാരം

മുഖക്കുരു പരിഹാരം

മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ശര്‍ക്കര. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിലെ പ്രശ്‌നക്കാരായ മുഖക്കുരുവിനെ ഇല്ലാതാക്കുന്നു. ചിലര്‍ക്ക് ചില പ്രത്യേക ബോഡിവാഷുകളും ക്രീമും ഉപയോഗിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ടായിരുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശര്‍ക്കര സഹായിക്കുന്നുണ്ട്. മുഖക്കുരു തടയാന്‍ ദിവസവും ഒരു നാരങ്ങ വലുപ്പത്തിലുള്ള ശര്‍ക്കര കഴിക്കാന്‍ ശ്രമിക്കുക. ഇത് മുഖചര്‍മ്മത്തില്‍ നിന്നുള്ള ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുകയും ആരോഗ്യമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ശര്‍ക്കരയില്‍ ധാരാളം ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ നിന്ന് മുഖക്കുരുവിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് വേണ്ടി ശര്‍ക്കര കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന അഴുക്ക്, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവ മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിനും അത് മൂലം ഉണ്ടാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും സഹായിക്കുന്നു. കാരണം മുകളില്‍ പറഞ്ഞ കാരണങ്ങള്‍ എല്ലാം തന്നെ ചര്‍മ്മത്തെ മങ്ങിയതാക്കുന്നു. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ചര്‍മ്മം ഇരിക്കുന്നതിനും എല്ലാം ശര്‍ക്കര മികച്ചത് തന്നെയാണ്. ഇതിലുള്ള ഗ്ലൈക്കോളിക് ആസിഡ് തന്നെയാണ് ആരോഗ്യമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കുന്നതും.

ഉപയോഗിക്കാവുന്ന ഒറ്റമൂലി

ഉപയോഗിക്കാവുന്ന ഒറ്റമൂലി

എന്നാല്‍ ശര്‍ക്കര കഴിക്കുക എന്നതിലുപരി ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്. അതില്‍ ഒന്നാണ് ഇനി പറയാന്‍ പോവുന്നത്. ശര്‍ക്കര പൊടിച്ചത് തേനും നാരങ്ങാനീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 5-10 മിനിറ്റിനു ശേഷം ഉണങ്ങിയ ശേഷം കഴുകിക്കളയേണ്ടതാണ്. ഇത് നിങ്ങളുടെ കഴുത്തിലെ കറുപ്പിനേയും ചര്‍മ്മത്തിലെ അഴുക്കിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. ചര്‍മ്മത്തിന് സോഫ്റ്റ്‌നസ് നല്‍കുന്നതിനും അഴുക്കിനെ ആഴത്തില്‍ ഇളക്കിക്കളയുന്നതിനും ബ്ലാക്ക്‌ഹെഡ്‌സിനെ വേരോടെ ഇല്ലാതാക്കുന്നതിനും എല്ലാം ശര്‍ക്കര ഒറ്റമൂലി മികച്ചതാണ്.

ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ ചെമ്പരത്തി ധാരാളംചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ ചെമ്പരത്തി ധാരാളം

ചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവുംചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവും

English summary

Benefits Of Eating Jaggery For Skin Care In Malayalam

Here in this article we are sharing some health benefits of eating jaggery for skin care in malayalam. Take a look.
Story first published: Monday, June 13, 2022, 15:45 [IST]
X
Desktop Bottom Promotion