For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം മാത്രമല്ല സൗന്ദര്യവും കാക്കും ഡ്രാഗണ്‍ ഫ്രൂട്ട്; ഗുണങ്ങള്‍ ഇത്

|

ഡ്രാഗണ്‍ ഫ്രൂട്ടിനെക്കുറിച്ച് കേട്ടിട്ടില്ലേ നിങ്ങള്‍? നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഈ പഴം നിങ്ങളുടെ ചര്‍മ്മവും മുടിയും കൂടി മെച്ചപ്പെടുത്താന്‍ സഹായകരമാണ്. നിരവധി പോഷകങ്ങളുടെ കലവറയാണ് ഈ പഴം. ഇത് ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പോഷകങ്ങള്‍ എന്നിവ നിറഞ്ഞതാണ്. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍, മുഖക്കുരു, സൂര്യതാപം എന്നിവ ഉള്‍പ്പെടെയുള്ള ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഗുണം ചെയ്യും. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന് ഡ്രാഗണ്‍ ഫ്രൂട്ട് അത്ഭുതകരമാണെന്ന് പറയപ്പെടുന്നു. കൂടാതെ ഇത് നിങ്ങളുടെ മുടിക്കും ഫലം ചെയ്യുന്നു.

Most read: ചര്‍മ്മകോശങ്ങളും കൊളാജനും കൂട്ടി ചര്‍മ്മം മിനുക്കാന്‍ മത്തങ്ങ വിത്ത് എണ്ണMost read: ചര്‍മ്മകോശങ്ങളും കൊളാജനും കൂട്ടി ചര്‍മ്മം മിനുക്കാന്‍ മത്തങ്ങ വിത്ത് എണ്ണ

ചര്‍മ്മത്തിനും മുടി സംരക്ഷണത്തിനും ഈ പഴം ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. ഒന്നുകില്‍ ഇത് നേരിട്ട് പുരട്ടുക അല്ലെങ്കില്‍ മറ്റ് പ്രകൃതിദത്ത ചേരുവകളുമായി കലര്‍ത്തി മാസ്‌കായി ഉപയോഗിക്കുക. നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചര്‍മ്മത്തിനും മുടിക്കും ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ ഗുണം ചെയ്യുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുന്നു

ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുന്നു

ഫ്രീ റാഡിക്കലുകള്‍ ചര്‍മ്മത്തിന്റെ ഡിഎന്‍എയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും നിങ്ങളുടെ ചര്‍മ്മത്തെ മങ്ങിയതാക്കുകയും ചെയ്യും. കൂടാതെ, ചില സന്ദര്‍ഭങ്ങളില്‍, ഇത് അകാല വാര്‍ദ്ധക്യത്തിന്റെ അടയാളങ്ങള്‍ക്കും കാരണമായേക്കാം. എന്നിരുന്നാലും, ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രയോഗം നിങ്ങളുടെ ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്നതില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ തടയാന്‍ സഹായിക്കും.

സൂര്യാഘാതമേറ്റ ചര്‍മ്മത്തെ ശമിപ്പിക്കുന്നു

സൂര്യാഘാതമേറ്റ ചര്‍മ്മത്തെ ശമിപ്പിക്കുന്നു

ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ ബി 3 യുടെ ഉയര്‍ന്ന ഉള്ളടക്കം, സൂര്യാഘാതമേറ്റ ചര്‍മ്മത്തെ ശമിപ്പിക്കാനും കഠിനമായ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന വീക്കം, ചുവപ്പ്, ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കുന്നു. ഇതുകൂടാതെ, ഡ്രാഗണ്‍ ഫ്രൂട്ട് ഒരു ചര്‍മ്മ സംരക്ഷണമായി പ്രവര്‍ത്തിക്കുകയും കഠിനമായ സൂര്യരശ്മികളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ രക്ഷിക്കുകയും ചെയ്യും.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് സഹായിക്കും ഈ 5 യോഗാമുറകള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് സഹായിക്കും ഈ 5 യോഗാമുറകള്‍

അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുന്നു

അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുന്നു

സൂര്യാഘാതം, ഫ്രീ റാഡിക്കലുകളുടെ കേടുപാടുകള്‍, ശരിയായ ചര്‍മ്മ സംരക്ഷണത്തിന്റെ അഭാവം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യ പ്രക്രിയയെ വേഗത്തിലാക്കുകയും ചുളിവുകള്‍, നേര്‍ത്ത വരകള്‍ മുതലായവ പോലുള്ള അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളുണ്ടാക്കുകയും ചെയ്യും. എന്നിരുന്നാലും, ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ യുവത്വം വീണ്ടെടുക്കാനും വാര്‍ദ്ധക്യത്തിന്റെ അസ്വാസ്ഥ്യകരമായ ലക്ഷണങ്ങള്‍ ചെറുക്കാനും സഹായിക്കും.

മുഖക്കുരു ചികിത്സിക്കുന്നു

മുഖക്കുരു ചികിത്സിക്കുന്നു

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രയോഗം മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന് പ്രത്യേകിച്ചും മികച്ചതാണെന്ന് കരുതപ്പെടുന്നു. വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ഉള്ളടക്കം കാരണം, ഡ്രാഗണ്‍ ഫ്രൂട്ടിന് മുഖക്കുരു ഫലപ്രദമായി ചികിത്സിക്കാനും ചര്‍മ്മം പൊട്ടുന്നത് തടയാനും കഴിയും.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു

ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ മന്ദതയെ ചെറുക്കാനും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കുകയും സഹായിക്കുന്നു. പല വാണിജ്യ ഗ്ലോ ബൂട്ടിംഗ് സെറമുകളിലും ക്രീമുകളിലും ഡ്രാഗണ്‍ ഫ്രൂട്ട് പലപ്പോഴും ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു.

Most read:കണ്ണിന് ചുറ്റും ചര്‍മ്മം വരളുന്നുവോ? കാരണവും പരിഹാരവും ഇതാMost read:കണ്ണിന് ചുറ്റും ചര്‍മ്മം വരളുന്നുവോ? കാരണവും പരിഹാരവും ഇതാ

മുടി നന്നാക്കുന്നു

മുടി നന്നാക്കുന്നു

മുടിയുടെ നിറം, ഹീറ്റ് സ്റ്റൈലിംഗ് ടൂളുകളുടെ അമിതമായ ഉപയോഗം, അനാരോഗ്യകരമായ ജീവിതശൈലി എന്നിങ്ങനെ കെമിക്കല്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ നിങ്ങളുടെ മുടിക്ക് ദീര്‍ഘകാലത്തേക്ക് കേടുപാടുകള്‍ വരുത്തുകയും അവയെ വരണ്ടതും പൊട്ടുന്നതുമായി മാറ്റുകയും ചെയ്യും. ഡ്രാഗണ്‍ ഫ്രൂട്ടിലെ പോഷകങ്ങള്‍ കേടായ മുടി ഫലപ്രദമായി നന്നാക്കാനും കൂടുതല്‍ കേടുപാടുകള്‍ തടയാനും സഹായിക്കും.

മുടിക്ക് തിളക്കം നല്‍കുന്നു

മുടിക്ക് തിളക്കം നല്‍കുന്നു

ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ഉള്ളടക്കം മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ, ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ പരുക്കനായ മുടിയെ ചികിത്സിക്കുന്നതിനുള്ള ഒരു ശ്രദ്ധേയമായ ഘടകമാണ്. ചുരുക്കത്തില്‍, പരുക്കനും മുഷിഞ്ഞതുമായ മുടിയുള്ളവര്‍ക്ക് ഈ പഴം അനുയോജ്യമാണ്.

Most read:ടാനിംഗ്, പിഗ്മെന്റേഷന്‍, പാടുകള്‍ എന്നിവയ്ക്ക് വിട; മുഖം വെളുക്കാന്‍ കാരറ്റ് ജ്യൂസ്Most read:ടാനിംഗ്, പിഗ്മെന്റേഷന്‍, പാടുകള്‍ എന്നിവയ്ക്ക് വിട; മുഖം വെളുക്കാന്‍ കാരറ്റ് ജ്യൂസ്

മുടി പൊട്ടല്‍ തടയുന്നു

മുടി പൊട്ടല്‍ തടയുന്നു

ഒരു മികച്ച സൗന്ദര്യ ഘടകമായി അറിയപ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കാം. ശക്തമായ മുടിയിഴകള്‍ പൊട്ടാനുള്ള സാധ്യത കുറവാണ്. ഈ പഴം പതിവായി പുരട്ടുന്നത് മുടി കൊഴിച്ചില്‍ പോലുള്ള മുടിയുടെ പ്രശ്‌നത്തെ ചെറുക്കാന്‍ സഹായിക്കും.

അറ്റം പിളരുന്നത് തടയുന്നു

അറ്റം പിളരുന്നത് തടയുന്നു

അറ്റം പിളരുന്നത് പലപ്പോഴും ഫ്രീ റാഡിക്കലുകള്‍ കാരണമാണ്. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന വളരെ സാധാരണമായ ഒരു പ്രശ്‌നമാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ സഹായത്തോടെ മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയും. കാരണം, ഈ പഴത്തിലെ വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ഉള്ളടക്കം ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് നിങ്ങളുടെ മുടിയെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

Most read:കാലിലെ ടാന്‍ നീക്കി നല്ല നിറത്തിന് ഫലപ്രദം ഈ വീട്ടുവൈദ്യംMost read:കാലിലെ ടാന്‍ നീക്കി നല്ല നിറത്തിന് ഫലപ്രദം ഈ വീട്ടുവൈദ്യം

English summary

Benefits Of Dragon Fruit For Skin And Hair in Malayalam

Read on to know the wonderful benefits of dragon fruit for skin and hair.
Story first published: Friday, March 25, 2022, 14:26 [IST]
X
Desktop Bottom Promotion