For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കൂട്ടാന്‍ ഒരു വഴികാട്ടിയാണ് ഈ എണ്ണ

|

വ്യാപകമായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് കുരുമുളക്. ഇത് നമ്മുടെ വിഭവങ്ങള്‍ക്ക് സ്വാദുണ്ടാക്കുക മാത്രമല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, കുരുമുളകില്‍ നിന്ന് ലഭിക്കുന്ന അവശ്യ എണ്ണ നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമാര്‍ന്നതും മനോഹരവുമാക്കുന്നു. മാത്രമല്ല, നിങ്ങള്‍ അഭിമുഖീകരിക്കുന്ന സാധാരണ ചര്‍മ്മ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. കുരുമുളക് എണ്ണ ചര്‍മ്മത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അത് ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്നും വായിച്ചറിയാം.

Most read: വെയിലേറ്റ് മുഖം വാടില്ല; ഈ വഴികള്‍ പരീക്ഷിക്കാംMost read: വെയിലേറ്റ് മുഖം വാടില്ല; ഈ വഴികള്‍ പരീക്ഷിക്കാം

ചര്‍മ്മത്തിന് കുരുമുളക് എണ്ണയുടെ ഗുണങ്ങള്‍

ചര്‍മ്മത്തിന് കുരുമുളക് എണ്ണയുടെ ഗുണങ്ങള്‍

കുരുമുളക് എണ്ണയില്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ നീക്കാനുള്ള ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തെ ശുദ്ധവും വ്യക്തവുമാക്കുന്നതു മുതല്‍ അതിനെ പുനരുജ്ജീവിപ്പിക്കുന്നതു വരെ എല്ലാം ചെയ്യാന്‍ ഉത്തമമാണ് കുരുമുളക് എണ്ണ. ഈ അവശ്യ എണ്ണ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് നോക്കാം.

ചര്‍മ്മത്തെ വിഷാംശം ഇല്ലാതാക്കുന്നു

ചര്‍മ്മത്തെ വിഷാംശം ഇല്ലാതാക്കുന്നു

ഈ എണ്ണയില്‍ ആന്റിവൈറല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ വൃത്തിയാക്കുകയും അഴുക്കും ബാക്ടീരിയകളും ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ, ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളെ കൊന്നൊടുക്കുന്നതിലൂടെ നേരിയ ചര്‍മ്മ അണുബാധയെയും അലര്‍ജിയെയും സുഖപ്പെടുത്താനും ഫലപ്രദമാണ് ഈ എണ്ണ.

Most read:മഞ്ഞളില്‍ മായാത്ത മുഖക്കുരു ഇല്ല; ഉപയോഗം ഇങ്ങനെയെങ്കില്‍Most read:മഞ്ഞളില്‍ മായാത്ത മുഖക്കുരു ഇല്ല; ഉപയോഗം ഇങ്ങനെയെങ്കില്‍

മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കുന്നു

മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കുന്നു

കുരുമുളക് എണ്ണ ഒരു മികച്ച ചര്‍മ്മ ശുദ്ധീകരണമാണ്. ഇത് അടഞ്ഞ സുഷിരങ്ങള്‍ തുറക്കുകയും ചര്‍മ്മത്തിന് മുകളില്‍ അടിഞ്ഞുകൂടുന്ന അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ ഓയില്‍ പതിവായി മസാജ് ചെയ്യുന്നത് മുഖത്തെ മൃതചര്‍മ്മകോശങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.

ടോണ്‍ ക്രമീകരിക്കുന്നു

ടോണ്‍ ക്രമീകരിക്കുന്നു

ആഴത്തിലുള്ള ശുദ്ധീകരണം അഴുക്ക്, മലിനീകരണം എന്നിവ കുറയ്ക്കുന്നു. കുരുമുളക് എണ്ണയുടെ പതിവ് ഉപയോഗം നിങ്ങളുടെ മുഖത്തെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും അവ തെളിച്ചമുള്ളതാക്കുകയും ചെയ്യും. ഇത് ചുണ്ടുകള്‍ക്ക് ചുറ്റുമുള്ള പിഗ്മെന്റേഷന്‍ ഭേദമാക്കുകയും നിങ്ങളുടെ കണ്ണുകള്‍ക്ക് കീഴിലുള്ള പ്രദേശം തെളിച്ചമാക്കുകയും ചെയ്യും.

Most read:മുഖക്കുരു പമ്പകടക്കും; സവാള ഇങ്ങനെ പുരട്ടിയാല്‍Most read:മുഖക്കുരു പമ്പകടക്കും; സവാള ഇങ്ങനെ പുരട്ടിയാല്‍

ആന്റി ഏജിംഗ് ഗുണങ്ങള്‍

ആന്റി ഏജിംഗ് ഗുണങ്ങള്‍

ചര്‍മ്മത്തിലെ പ്രായത്തിന്റെ അടയാളങ്ങള്‍ നീക്കാന്‍ ഉത്തമമാണ് കുരുമുളക് എണ്ണ. ഈ എണ്ണ ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തിന്റെ കളങ്കങ്ങള്‍, ചുളിവുകള്‍, മറ്റ് അടയാളങ്ങള്‍ എന്നിവ കുറയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും നിങ്ങള്‍ക്ക് മിനുസമാര്‍ന്നതും മികച്ചതുമായ ചര്‍മ്മ തിളക്കം നല്‍കുകയും ചെയ്യും. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും കുറ്റമറ്റ രീതിയില്‍ മനോഹരമാക്കുകയും ചെയ്യും.

ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു

ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു

കുരുമുളകിന് മുഖത്തിന് ചുറ്റുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്താന്‍ കഴിയും. അതിനാല്‍ ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. രക്തയോട്ടം കൂടുന്നത് ചര്‍മ്മത്തില്‍ നിന്ന് വിഷവസ്തുക്കളെ എളുപ്പത്തില്‍ പുറന്തള്ളാനും ചര്‍മ്മത്തിന് കുറ്റമറ്റ രൂപം സൃഷ്ടിക്കാനും സഹായിക്കുന്നു.

Most read:അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്Most read:അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്

ചര്‍മ്മത്തിന് കുരുമുളക് എണ്ണ എങ്ങനെ ഉപയോഗിക്കാം

ചര്‍മ്മത്തിന് കുരുമുളക് എണ്ണ എങ്ങനെ ഉപയോഗിക്കാം

കുരുമുളക് എണ്ണ വളരെ ശക്തമാണ്, ഇത് ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കാന്‍ പാടില്ല. നിങ്ങളുടെ മുഖത്ത് പുരട്ടുന്നതിനുമുമ്പ് ബദാം ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള ഏതെങ്കിലും കാരിയര്‍ എണ്ണയുമായി ഇത് കലര്‍ത്താം. പിന്നീട് ഇത് ചെറുതായി ചൂടാക്കി കൈയ്യില്‍ എടുത്ത് മുഖത്ത് പുരട്ടുക. തുടര്‍ന്ന് സൗമ്യമായി മസാജ് ചെയ്യുക. അതിനുശേഷം മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകുക.

English summary

Benefits Of Black Pepper Oil For Skin

If you are looking forward to achieving a flawless glow on your skin, then black pepper oil is the key. Read on to know more.
X
Desktop Bottom Promotion