For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര്‍ഗന്‍ ഓയിലിലൂടെ സൗന്ദര്യം വരുമോ?

|

ചര്‍മ്മത്തിലും മുടിയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ നിറഞ്ഞ പ്രകൃതിദത്ത എണ്ണയാണ് അര്‍ഗന്‍ ഓയില്‍. അതിനാലാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടുതല്‍ ആളുകള്‍ അവരുടെ സൗന്ദര്യ സംരക്ഷണ ദിനചര്യയില്‍ ഈ ശ്രദ്ധേയമായ പ്രകൃതിദത്ത എണ്ണ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. മുഖക്കുരു പോലുള്ള ചര്‍മ്മ സംബന്ധിയായ അവസ്ഥയോ തലമുടി സംബന്ധമായ പ്രശ്‌നങ്ങളായ താരന്‍ അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ ഈ എണ്ണ ഉപയോഗിക്കാം.

Most read: ഒറ്റ മാതളനാരങ്ങയിലൂടെ മുഖം മിനുക്കാംMost read: ഒറ്റ മാതളനാരങ്ങയിലൂടെ മുഖം മിനുക്കാം

മൊറോക്കോയിലെ അര്‍ഗന്‍ മരത്തിന്റെ കായില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു ജൈവ ഉല്‍പന്നമാണ് 'ലിക്വിഡ് ഗോള്‍ഡ്' എന്ന് വിളിക്കുന്ന അര്‍ഗന്‍ എണ്ണ. ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളില്‍ ഇത് വളരെയധികം സമ്പുഷ്ടമാണ്. നിരവധി സൗന്ദര്യ ഗുണങ്ങള്‍ കാരണം ആളുകള്‍ ഈ പ്രകൃതിദത്ത എണ്ണയിലേക്ക് തിരിയുന്നു. മാത്രമല്ല ഈ എണ്ണ ഉപയോഗിക്കാന്‍ നേരിട്ടോ മറ്റ് പ്രകൃതിദത്ത വസ്തുക്കളുമായി കലര്‍ത്തിയോ പ്രയോഗിക്കാവുന്നതാണ്. അര്‍ഗന്‍ ഓയിലിന്റെ ചില ചര്‍മ്മ, മുടി സംരക്ഷണ ഗുണങ്ങള്‍ ഈ ലേഖനത്തിലൂടെ വായിക്കാം.

ചര്‍മ്മത്തെ പുറംതള്ളുന്നു

ചര്‍മ്മത്തെ പുറംതള്ളുന്നു

അര്‍ഗന്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെ തളര്‍ത്തുന്ന വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നുള്ള അഴുക്ക് നീക്കം ചെയ്യുന്നതിനായി കുറച്ച് തുള്ളി അര്‍ഗന്‍ ഓയില്‍ ചര്‍മ്മത്തിന് അനുയോജ്യമായ പ്രകൃതിദത്ത വസ്തുക്കളുമായ കലര്‍ത്തി ഉപയോഗിക്കാവുന്നതാണ്.

ചുളിവുകളും നേര്‍ത്ത വരകളും നീക്കുന്നു

ചുളിവുകളും നേര്‍ത്ത വരകളും നീക്കുന്നു

ചര്‍മ്മത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അര്‍ഗന്‍ ഓയില്‍ പ്രയോഗിക്കുന്നത് ഉത്തമമാണ്. അതിലൂടെ ചര്‍മ്മത്തിലെ ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കുന്നതിന് അര്‍ഗന്‍ ഓയില്‍ ഫലപ്രദമാകുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചര്‍മ്മത്തില്‍ പ്രശ്‌നമുള്ള ഭാഗങ്ങള്‍ ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചര്‍മ്മത്തിന്റെ രൂപത്തിലുള്ള മാറ്റം നിങ്ങള്‍ക്കറിയാനാവും.

ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു

ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു

ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയായി അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാം. ഈ എണ്ണയുടെ ഉപയോഗത്തിലൂടെ തൂങ്ങുന്ന ചര്‍മ്മമുള്ളവരുടെ പ്രശ്‌നങ്ങളെ നീക്കാവുന്നതാണ്. ചര്‍മ്മം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ച് അര്‍ഗന്‍ ഓയില്‍ ഒഴിച്ച് അല്‍പനേരം മസാജ് ചെയ്യാവുന്നതാണ്. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ വൃത്തിയായി കഴുകുക.

സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കുന്നു

സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കുന്നു

കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ഇലാസ്തികത മെച്ചപ്പെടുത്താനുമുള്ള കഴിവുള്ളതിനാല്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കുന്നതിനുള്ള ശക്തമായ പരിഹാരമാണ് അര്‍ഗന്‍ ഓയില്‍. ഒരു ടീസ്പൂണ്‍ അര്‍ഗന്‍ എണ്ണ ചൂടാക്കി സ്‌ട്രെച്ച് മാര്‍ക്ക് ബാധിച്ച ഭാഗത്ത് മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുന്നത് മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്.

വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം

വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം

നിങ്ങളുടെ ചുണ്ടുകളെ നന്നായി ഈര്‍പ്പമുള്ളതാക്കാനും ജലാംശം നിലനിര്‍ത്താനും കഴിയുന്ന സംയുക്തങ്ങള്‍ അര്‍ഗന്‍ ഓയിലില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ചുണ്ടുകള്‍ പൊട്ടുകയോ വിണ്ടുകീറുകയോ ചെയ്യുന്നുണ്ടെങ്കില്‍ രാത്രി കിടക്കുമ്പോള്‍ കുറച്ച് തുള്ളി അര്‍ഗന്‍ ഓയില്‍ നിങ്ങളുടെ ചുണ്ടില്‍ പുരട്ടി വിടാവുന്നതാണ്. ഈ പ്രവൃത്തി നിങ്ങളുടെ വരണ്ട ചുണ്ടുകളെ ഫലപ്രദമായി സുഖപ്പെടുത്തും.

വരണ്ട ചര്‍മ്മത്തെ ചികിത്സിക്കുന്നു

വരണ്ട ചര്‍മ്മത്തെ ചികിത്സിക്കുന്നു

വരണ്ട ചര്‍മ്മം അല്ലെങ്കില്‍ എക്‌സിമ പോലുള്ള അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അര്‍ഗന്‍ ഓയില്‍ വളരെ ഫലപ്രദമാണ്. പുറംതൊലിയിലെ ചൊറിച്ചില്‍ നീക്കാനും ഇത് സഹായിക്കുന്നു. കേടായ ചര്‍മ്മം നന്നാക്കാനും പോഷകങ്ങള്‍ നല്‍കാനും അര്‍ഗന്‍ ഓയിലിലെ വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ മികച്ചതാണ്. ഇത് ചര്‍മ്മ വരള്‍ച്ച തടയുന്നു.

മുഖക്കുരു തടയുന്നു

മുഖക്കുരു തടയുന്നു

പലപ്പോഴും എണ്ണമയമുള്ള ചര്‍മ്മത്തിന്റെ ഫലമായാണ് മുഖക്കുരു വരുന്നത്. കൊഴുപ്പില്ലാത്തതിനാല്‍ അര്‍ഗന്‍ ഓയില്‍ സ്വാഭാവിക ഈര്‍പ്പം നല്‍കി ചര്‍മ്മത്തെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കേടായ ചര്‍മ്മകോശങ്ങളെ സുഖപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും അര്‍ഗന്‍ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടുതവണ അര്‍ഗന്‍ ഓയില്‍ പ്രയോഗിക്കുന്നത് മുഖക്കുരുവിനെ നീക്കാനും എണ്ണമയമുള്ള അല്ലെങ്കില്‍ വരണ്ട ചര്‍മ്മത്തെ സന്തുലിതമാക്കാനും സഹായിക്കുന്നു.

പ്രകൃതിദത്ത മോയ്‌സ്ചറൈസര്‍

പ്രകൃതിദത്ത മോയ്‌സ്ചറൈസര്‍

ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തി ചര്‍മ്മം മൃദുവാക്കുന്നതിനു മോയ്സ്ചുറൈസറായി അര്‍ഗന്‍ ഓയില്‍ സാധാരണയായി ഉപയോഗിക്കുന്നു. ഉയര്‍ന്ന വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് സ്വാഭാവിക ഉത്തേജനം നല്‍കാന്‍ അനുയോജ്യമായതാണ് അര്‍ഗന്‍ ഓയില്‍. ഈ എണ്ണ ചര്‍മ്മം എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതും കൊഴുപ്പില്ലാത്തതുമാണ്. മുഖവും കഴുത്തും ഉള്‍പ്പെടെ ശരീരത്തിലുടനീളം എണ്ണ ഉപയോഗിക്കാം.

പ്രകൃതിദത്ത ഹെയര്‍ കണ്ടീഷനര്‍

പ്രകൃതിദത്ത ഹെയര്‍ കണ്ടീഷനര്‍

മുടി മൃദുവായതും മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കുന്നതിന് അര്‍ഗന്‍ ഓയില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അനുയോജ്യമായ ഹെയര്‍ കണ്ടീഷണറാണിത്. മാത്രമല്ല, മുടി പൊട്ടുന്നതിനെ ചികിത്സിക്കാനും മുടിയെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. നിരവധി കേശ സംരക്ഷണ ഉത്പന്നങ്ങളില്‍ അര്‍ഗന്‍ എണ്ണ ഉപയോഗിച്ചുവരുന്നു. വ്യത്യസ്ത ഫലങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. തലയോട്ടിയില്‍ നന്നായി ജലാംശം നിലനിര്‍ത്താന്‍ കുറച്ച് തുള്ളി അര്‍ഗന്‍ ഓയില്‍ പുരട്ടി രാത്രി മുഴുവന്‍ വിടുക. രാവിലെ തണുത്ത വെള്ളത്തില്‍ മുടി കഴുകുക.

മുടി മിനുസപ്പെടുത്തുന്നു

മുടി മിനുസപ്പെടുത്തുന്നു

ആഴ്ചയില്‍ അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ മുടി മിനുസമാര്‍ന്നതാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ക്ക് നിങ്ങളുടെ ചെട പിടിച്ച മുടിയെ ചികിത്സിക്കാന്‍ സാധിക്കുന്നതാണ്.

തലയിലെ ചൊറിച്ചിലകറ്റുന്നു

തലയിലെ ചൊറിച്ചിലകറ്റുന്നു

അര്‍ഗന്‍ ഓയിലിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ തലയിലെ ചൊറിച്ചിലില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു. ഈ എണ്ണയുടെ പ്രയോഗത്തിലൂടെ തലയിലെ ചൊറിച്ചില്‍ പ്രശ്‌നത്തെ ആഴത്തില്‍ നിന്ന് പരിഹരിക്കുകയും ഭാവിയില്‍ ഇത് വരാതെ തടയുകയും ചെയ്യുന്നു.

English summary

Benefits of Argan Oil For Skin And Hair

Argan oil is commonly referred as liquid gold. Here are the top benefits of argan oil for your skin and hair. Read on.
Story first published: Thursday, February 6, 2020, 14:43 [IST]
X
Desktop Bottom Promotion