For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം; ചര്‍മ്മം മാറുന്നത് ഇങ്ങനെ

|

ദിവസവും എട്ട് ഗ്ലാസോ 2-2.5 ലിറ്റര്‍ വെള്ളമോ കുടിക്കുന്നത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുമ്പോള്‍, നമ്മളില്‍ പലരും ഈ വസ്തുതയുടെ പ്രാധാന്യം കുറച്ചുകാണുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, തിളങ്ങുന്ന ചര്‍മ്മം ലഭിക്കാനും വെള്ളം കുടിക്കുന്നത് ഒരു പരമമായ വസ്തുതയാണെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്.

Most read: ഓയിലിയായ പശപശപ്പുള്ള മുടി നീക്കാന്‍ വഴികളിത്Most read: ഓയിലിയായ പശപശപ്പുള്ള മുടി നീക്കാന്‍ വഴികളിത്

വെള്ളം കുടിക്കുന്നത് നിങ്ങളെ സുന്ദരവും മനോഹരവുമാക്കാന്‍ മാത്രമല്ല, ചര്‍മ്മത്തെ മൃദുലമാക്കാനും ചുളിവുകള്‍ കുറയ്ക്കാനും വാര്‍ദ്ധക്യ പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. തിളക്കവും യുവത്വവുമുള്ള ചര്‍മ്മത്തിന് പ്രകൃതിദത്തവും ആരോഗ്യകരവുമായ ഈ വഴി പിന്തുടരുന്നത് എല്ലാവര്‍ക്കും എളുപ്പമാണ്. തിളങ്ങുന്ന ചര്‍മ്മം ലഭിക്കുന്നതിനായി വെള്ളം നല്‍കുന്ന ചില ഗുണങ്ങള്‍ ഇതാ.

തിളങ്ങുന്ന ചര്‍മ്മത്തിന് വെള്ളത്തിന്റെ പങ്ക്

തിളങ്ങുന്ന ചര്‍മ്മത്തിന് വെള്ളത്തിന്റെ പങ്ക്

ചര്‍മ്മകോശങ്ങള്‍ പ്രധാനമായും വെള്ളത്തില്‍ പൊതിഞ്ഞതാണ്. ഈ കോശങ്ങള്‍ക്ക് ആവശ്യമായ അളവില്‍ വെള്ളം ലഭിച്ചില്ലെങ്കില്‍, ചര്‍മ്മം വരണ്ടുപോകുകയും തൊലി പൊഴിയാന്‍ തുടങ്ങുകയും ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു. ഈ പരിണതഫലങ്ങള്‍ ഒഴിവാക്കാനോ കുറയ്ക്കാനോ വെള്ളത്തിന് സാധിക്കും. തിളക്കമുള്ളതും യുവത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം വെള്ളത്തിലൂടെ എളുപ്പത്തില്‍ നേടാം. ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും എളുപ്പത്തില്‍ പുറന്തള്ളാന്‍, വെള്ളം പോലെ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത പാനീയമില്ല. അതിനാല്‍, ജലത്തിന്റെ പങ്കും ചര്‍മ്മത്തില്‍ അതിന്റെ സ്വാധീനവും ഒരിക്കലും അവഗണിക്കരുത്.

ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നു

ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നു

വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ഊര്‍ജ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കളെയും അനാവശ്യ വസ്തുക്കളെയും പുറന്തള്ളുന്നു. കണ്ണുകള്‍ക്ക് താഴെയുള്ള കറുപ്പ് നിറം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മനുഷ്യ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള പ്രകൃതിദത്തമായ പ്രതിവിധിയാണ് വെള്ളം. ഏത് തരത്തിലുള്ള കാലാവസ്ഥയാണെങ്കിലും വെള്ളം നമ്മെ ജലാംശത്തോടെ നിലനിര്‍ത്തുകയും ചര്‍മ്മത്തെ പോഷിപ്പിക്കുകയും സ്വാഭാവികമായി ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു.

Most read:മുടി പൊട്ടലാണോ പ്രശ്‌നം? എളുപ്പ പരിഹാരം ഇതെല്ലാംMost read:മുടി പൊട്ടലാണോ പ്രശ്‌നം? എളുപ്പ പരിഹാരം ഇതെല്ലാം

ചര്‍മ്മം പരിപാലിക്കുന്നു, ചെറുപ്പമായി തോന്നുന്നു

ചര്‍മ്മം പരിപാലിക്കുന്നു, ചെറുപ്പമായി തോന്നുന്നു

ചര്‍മ്മം പുഷ്ടിയുള്ളതും പുതുമയുള്ളതും നിലനിര്‍ത്താന്‍, ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക, അധിക ഫലങ്ങള്‍ക്കായി അതില്‍ തേന്‍ ഇടുക അല്ലെങ്കില്‍ നാരങ്ങ പിഴിഞ്ഞൊഴിക്കുക. ചര്‍മ്മം തികച്ചും തിളക്കമുള്ളതും പുതുമയുള്ളതുമായി കാണപ്പെടും. വാര്‍ദ്ധക്യ പ്രശ്നവും ഉത്കണ്ഠയും കാലക്രമേണ അപ്രത്യക്ഷമാകും. വെള്ളം നമ്മുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതായി നിലനിര്‍ത്തുന്നു.

ചര്‍മ്മം വൃത്തിയാക്കുന്നു

ചര്‍മ്മം വൃത്തിയാക്കുന്നു

ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോള്‍, ശരീരത്തിലെ ഓരോ പ്രക്രിയയും ദഹനം മുതല്‍ ചര്‍മ്മത്തിന്റെ പുനരുജ്ജീവനം വരെ തടസപ്പെടുന്നു. അതിനാല്‍ കൂടുതല്‍ വെള്ളം കുടിക്കുക, നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ തെളിഞ്ഞ ചര്‍മ്മം കാണാനാകും. ഇത് ഒരു ഡിറ്റോക്‌സ് ടോണിക്ക് പോലെ പ്രവര്‍ത്തിച്ച് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍, അഴുക്ക് നീക്കം ചെയ്യാനും സുഷിരങ്ങള്‍ വൃത്തിയാക്കാനും നിങ്ങളുടെ മുഖം ദിവസവും 2-3 തവണ തണുത്ത വെള്ളത്തില്‍ കഴുകേണ്ടതാണ്. സോപ്പില്ലാതെ തെളിഞ്ഞ വെള്ളത്തില്‍ മുഖം കഴുകുക, മുഖത്തെ പൊടിയും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

Most read:മുടി തഴച്ചുവളരാന്‍ കരിംജീരക എണ്ണ; തയ്യാറാക്കുന്നത് ഇങ്ങനെMost read:മുടി തഴച്ചുവളരാന്‍ കരിംജീരക എണ്ണ; തയ്യാറാക്കുന്നത് ഇങ്ങനെ

ജലാംശം നല്‍കുന്നു

ജലാംശം നല്‍കുന്നു

ചര്‍മ്മത്തെ നന്നായി ജലാംശം നിലനിര്‍ത്താന്‍ ഒരാള്‍ മതിയായ അളവില്‍ വെള്ളം കുടിക്കണം. വരള്‍ച്ച ഒഴിവാക്കുന്നതിന് വെള്ളം അത്യന്താപേക്ഷിതമാണ്. ഒരാള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം മൂത്രത്തിന്റെ നിറം പരിശോധിക്കുക എന്നതാണ്. അതിനാല്‍, എല്ലാ ദിവസവും ഒരു കുപ്പി വെള്ളം നിങ്ങള്‍ക്കൊപ്പം സൂക്ഷിക്കുക, ദിവസം മുഴുവന്‍ വെള്ളം കുടിക്കുന്ന ശീലം വളര്‍ത്തുക. നിങ്ങള്‍ എത്രയധികം വിയര്‍ക്കുന്നുവോ അത്രയധികം വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തണം. ശുദ്ധവും ജലാംശമുള്ളതുമായ ചര്‍മ്മം സ്വന്തമാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് വെള്ളം കുടി.

ഏത് രൂപത്തിലും ഉപയോഗപ്രദം

ഏത് രൂപത്തിലും ഉപയോഗപ്രദം

അടഞ്ഞുപോയ സുഷിരങ്ങള്‍ തുറക്കുന്നതിന് ചൂടുവെള്ളവും നീരാവിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ചര്‍മ്മം വൃത്തിയാക്കുന്നതിനൊപ്പം തുറന്ന സുഷിരങ്ങള്‍ അടയ്ക്കുന്നതിനും ഒരു കോള്‍ഡ് കംപ്രസ് സഹായിക്കും. ഇത് ബ്ലാക്ക്ഹെഡ്സ് അകറ്റാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു.

Most read:താരന്‍, അകാലനര, മുടികൊഴിച്ചില്‍; എന്തിനും പരിഹാരമാണ് ഈ ഹെയര്‍ പായ്ക്ക്Most read:താരന്‍, അകാലനര, മുടികൊഴിച്ചില്‍; എന്തിനും പരിഹാരമാണ് ഈ ഹെയര്‍ പായ്ക്ക്

ചര്‍മ്മത്തെ ഈര്‍പ്പമാക്കുന്നു

ചര്‍മ്മത്തെ ഈര്‍പ്പമാക്കുന്നു

മദ്യം, ചൂട്, മലിനീകരണം, പുകവലി മുതലായ ബാഹ്യഘടകങ്ങള്‍ ചര്‍മ്മത്തെ നിര്‍ജ്ജലീകരണം ചെയ്യുന്നു, ഒപ്പം അതിനെ നിര്‍ജീവമാക്കുകയും ചെയ്യുന്നു. അതിനാല്‍, പുറംഭാഗത്ത് ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കുന്നതിന് പുറമെ, വെള്ളം കുടിച്ച് നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് റീഹൈഡ്രേറ്റ് ചെയ്യണം. നിങ്ങളുടെ മുഖം വെള്ളത്തില്‍ കഴുകുകയോ ഐസ് ക്യൂബ് തടവുകയോ ചെയ്താല്‍ സണ്‍ടാന്‍ എളുപ്പത്തില്‍ നീക്കാം. ചൂടുള്ള വെയിലില്‍ നിന്ന് വരുമ്പോഴോ അധ്വാനത്തിന് ശേഷമോ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കവും ജലാംശവും നല്‍കുന്നു. അതുമാത്രമല്ല, വീട്ടില്‍ കയറുമ്പോള്‍ മുഖത്ത് കുറച്ച് വെള്ളം തളിക്കുന്നതും പ്രധാനമാണ്.

മുഖത്തെ കൊഴുപ്പ് കുറയ്ക്കുന്നു

മുഖത്തെ കൊഴുപ്പ് കുറയ്ക്കുന്നു

മുഖത്ത് കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞുകൂടുന്നത് പലരും തിരിച്ചറിയുന്നില്ലെങ്കിലും അത് നീക്കം ചെയ്യുന്നത് അത്ര എളുപ്പമല്ല. ഇവിടെ നമുക്കുള്ള രഹസ്യ ഘടകം വെള്ളമാണ്. പതിവായി നിശ്ചിത ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് മാത്രമല്ല, ശരീരത്തിലെ എല്ലാ ദോഷകരമായ വസ്തുക്കളെയും വിഷാംശം ഇല്ലാതാക്കി മുഖത്തെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മറ്റെന്തിനേക്കാളും വ്യത്യസ്തമായി ഒരാള്‍ക്ക് പിന്തുടരാന്‍ കഴിയുന്ന ഏറ്റവും എളുപ്പവും അനായാസവുമായ മാര്‍ഗമാണിത്. ഇത് സ്വയം പരീക്ഷിച്ചുനോക്കൂ, ഫലങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.

Most read:മുഖപ്രശ്‌നങ്ങള്‍ നീക്കി മുഖം തിളങ്ങാന്‍ തുളസി ഉപയോഗം ഇങ്ങനെMost read:മുഖപ്രശ്‌നങ്ങള്‍ നീക്കി മുഖം തിളങ്ങാന്‍ തുളസി ഉപയോഗം ഇങ്ങനെ

ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു

ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു

ഒരാളുടെ സ്വന്തം സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വെള്ളം ഒരു അത്യന്താപേക്ഷിത ഘടകമാണ്. പ്രസരിപ്പും യൗവനവും നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചുളിവുകളും നേര്‍ത്ത വരകളും പാടുകളും കൊണ്ട് പ്രായമാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, വെള്ളം പോലെ ഫലപ്രദമായ മറ്റൊന്നില്ല. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നതിലൂടെ, ഇത് ചര്‍മ്മ കോശങ്ങളെ നിറയ്ക്കുകയും അവയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന്റെ സാന്ദ്രത മെച്ചപ്പെടുത്തുന്നു

ചര്‍മ്മത്തിന്റെ സാന്ദ്രത മെച്ചപ്പെടുത്തുന്നു

ആവശ്യമായ അളവില്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ചര്‍മ്മപ്രശ്‌നങ്ങളും ഈര്‍പ്പം നഷ്ടപ്പെടുന്നതും തടയാന്‍ ശരീരത്തിലെ ജലത്തിന്റെ അളവ് ഏകദേശം 30% ആണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ചര്‍മ്മം കട്ടിയുള്ളതാവുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുന്നു. കൂടാതെ ആവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് വരണ്ട ചര്‍മ്മകോശങ്ങളെയും ഇത് മെച്ചപ്പെടുത്തുന്നു.

Most read:ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴിMost read:ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴി

കണ്ണിന്റെ വീക്കവും ചര്‍മ്മത്തിലെ ചുവപ്പും കുറയ്ക്കുന്നു

കണ്ണിന്റെ വീക്കവും ചര്‍മ്മത്തിലെ ചുവപ്പും കുറയ്ക്കുന്നു

പലര്‍ക്കും അറിയാത്ത ഒരു വസ്തുതയാണിത്. ശരിയായ അളവില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ മുഖവും ശരീരവും ആരോഗ്യകരവും ഫലപ്രദവുമാക്കാന്‍ സഹായിക്കുക മാത്രമല്ല, കണ്ണിന്റെ വീക്കം, ചര്‍മ്മത്തിലെ ചുവപ്പ്, അടഞ്ഞ സുഷിരങ്ങള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും. ഇത് മുഖക്കുരു, ചൊറിച്ചില്‍ എന്നിവയും കുറയ്ക്കുന്നു. പതിവായി തണുത്ത വെള്ളം മുഖത്ത് തളിക്കുക, ഫലപ്രദമായ മാറ്റങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.

English summary

Benefits and Uses of Water for Glowing Skin in Malayalam

There is nothing like a natural drink which can easily flush out all toxins from the body like water. Hence never neglect the role of water and its effect on the skin. Read on the benefits and uses of water for glowing skin.
Story first published: Thursday, December 23, 2021, 12:52 [IST]
X
Desktop Bottom Promotion