For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറയൗവ്വനത്തിന് നാൽപാമരാദി തൈലം ഇങ്ങനെ

|

പ്രായമാകുന്നു എന്നത് ആദ്യം അറിയുന്നത് നമ്മുടെ മുഖത്താണ്. എന്നാല്‍ മുഖത്തേക്കാൾ അത് മനസ്സിനെ ബാധിക്കുമ്പോഴാണ് പല പ്രശ്നങ്ങളും തുടക്കം കുറിക്കുന്നത്. ഇത് പിന്നീട് നമ്മളെ വളരെയധികം പ്രായമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും യുവത്വവും യൗവ്വനവും നിലനിർത്തുന്നതിനും സഹായിക്കുന്നുണ്ട് നാല്‍പ്പാമരാദി തൈലം. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണാവുന്നതാണ്.

നാൽപ്പാമരാദി തൈലത്തിന് നമ്മുടെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് കഴിയുന്നുണ്ട്. ചർമ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങൾക്കും നല്ലൊരു മികച്ച ഒറ്റമൂലി തന്നെയാണ് നാല്‍പ്പാമരം. പല മരുന്നുകളും ക്രീമുകളും എണ്ണകളും പരീക്ഷിച്ച് മടുത്തവർക്ക് ഇനി പരീക്ഷിക്കാൻ പുതിയൊരു ആയുർവ്വേദ സൂത്രം തന്നെയാണ് ഇത്.

<strong>most read: ഉരുളക്കിഴങ്ങിൽ അല്‍പം തേൻ, ഫേഷ്യലിനേക്കാൾ ഫലം</strong>most read: ഉരുളക്കിഴങ്ങിൽ അല്‍പം തേൻ, ഫേഷ്യലിനേക്കാൾ ഫലം

ഇനി പ്രായമാവുന്നു ചര്‍മ്മം ചുക്കിച്ചുളിയുന്നു എന്നീ അസ്വസ്ഥതകളെ ഇല്ലാതാക്കി നല്ല തിളക്കമുള്ള നിറമുള്ള ചർമ്മത്തിന് ചെയ്യാവുന്ന പ്രധാന മാർഗ്ഗങ്ങളിൽ ഒന്ന് തന്നെയാണ് നാല്‍പ്പാമരാദി തൈലം. കുഞ്ഞിന് നല്ല നിറം വെക്കുന്നതിനും ചർമ്മത്തിന് സോഫ്റ്റ്നസ് നിലനിർത്തുന്നതിനും പലരും നാൽപ്പാമരാദി എണ്ണയിട്ട് കുളിപ്പിക്കുന്നുണ്ട്. നാൽപ്പാമരാദി തൈലത്തിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നാൽപ്പാമരാദി തൈലത്തിന്റെ കൂട്ടുകൾ

നാൽപ്പാമരാദി തൈലത്തിന്റെ കൂട്ടുകൾ

നാൽപ്പാമരാദി തൈലത്തിന് ചേർക്കുന്ന കൂട്ടുകൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിന്റെ പ്രധാന കൂട്ടുകൾ എന്ന് പറയുന്നത് രാമച്ചം, മഞ്ഞൾ, എള്ളെണ്ണ, നെല്ലിക്ക എന്നിവയും കൂടി ചേർത്താണ് തയ്യാറാക്കുന്നത്. ഈ മിശ്രിതം ഉപയോഗിച്ച് തൈലം തയ്യാറാക്കി തേച്ചാൽ ഇത് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ചർമസംരക്ഷണത്തിനും സൗന്ദര്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നാല്‍പ്പാമരാദി തൈലം. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

യുവത്വം നിലനിർത്താൻ

യുവത്വം നിലനിർത്താൻ

യുവത്വം നിലനിർത്തുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് നാൽപ്പാമരാദി തൈലം. ഇത് മുഖത്തും ദേഹത്തും നല്ലതു പോലെ തേച്ച് പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിലെ യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല അകാല വാർദ്ധക്യം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ചർമ്മത്തിന്റെ വരൾച്ച മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. വരണ്ട ചർമ്മം പോലുള്ള അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് നാൽപാമരാദി തൈലം.

ചർമ്മ രോഗങ്ങൾ

ചർമ്മ രോഗങ്ങൾ

ചർമ്മ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് നാൽപാമരാദി തൈലം. ചർമ്മ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നാല്‍പ്പാമരാദി തൈലം ഉപയോഗിക്കാവുന്നതാണ്. ഇത് മഴക്കാല അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എക്സിമ, ചർമ്മത്തിന്റെ അലർജികൾ എന്നീ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് നാൽപാമരം എണ്ണ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നാല്‍പാമരാദി എണ്ണ ഉപയോഗിക്കുന്നു.

വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാൽപാമരാദി തൈലം പുരട്ടാവുന്നതാണ്. ഇത് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് അൽപം തൈലം ഉപയോഗിച്ച് നല്ലതു പോലെ മുഖത്തും ദേഹത്തും മസ്സാജ് ചെയ്യുക. ഇത് ചർമസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്. വരണ്ട ചർമ്മമെന്ന പ്രതിസന്ധിയെ മറി കടക്കുന്നതിന് ഇനി സംശയിക്കാതെ നമുക്ക് നാൽപ്പാമരം തൈലം ഉപയോഗിക്കാവുന്നതാണ്.

തൂങ്ങി നിൽക്കുന്ന ചർമ്മം

തൂങ്ങി നിൽക്കുന്ന ചർമ്മം

തൂങ്ങി നിൽക്കുന്ന ചർമ്മം പലപ്പോഴും നിങ്ങളിൽ പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാൽപാമരാദി തൈലം തേക്കാവുന്നതാണ്. ഇത് തൂങ്ങി നിൽക്കുന്ന ചർമ്മത്തിന് പരിഹാരം കാണുന്നതിനും ചർ‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ തൈലം ഏറ്റവും മികച്ചതാണ്.

<strong>Most read: ഓട്‌സ് പൊടി തൈര് ചേര്‍ത്ത് രാത്രി; തിളങ്ങുന്ന മുഖം</strong>Most read: ഓട്‌സ് പൊടി തൈര് ചേര്‍ത്ത് രാത്രി; തിളങ്ങുന്ന മുഖം

കണ്ണിന് താഴെയുള്ള വീക്കം

കണ്ണിന് താഴെയുള്ള വീക്കം

പലപ്പോഴും കണ്ണിന് താഴെയുള്ള വീക്കം പല വിധത്തിലാണ് നിങ്ങളുടെ ചർമ്മത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നല്ലതു പോലെ മുഖത്ത് നാൽപാമരാദി തൈലം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ ഈ ഒരു അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

നിറം വർദ്ധിപ്പിക്കാൻ

നിറം വർദ്ധിപ്പിക്കാൻ

നിറം വർദ്ധിപ്പിക്കുന്നതിന് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലം ലഭിക്കാത്തവർക്ക് ഇനി അൽപം നാല്പാമരാദി തൈലം തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളഞ്ഞ് നോക്കൂ. കുളിക്കുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളില്‍ നിറം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

English summary

Benefits and uses Nalpamaradi Thailam for bright skin

In this article we explain how to use nalpamaradi thailam for bright and young skin, take a look.
X
Desktop Bottom Promotion