For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിറ്റമൃത് വളര്‍ത്തും മുട്ടറ്റം മുടിയും തിളങ്ങുന്ന ചര്‍മ്മവും

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നവരാണ്. അതുകൊണ്ട് തന്നെ വിപണിയില്‍ ലഭ്യമാവുന്ന പല സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങളും നിങ്ങള്‍ ഉപയോഗിക്കുന്നതും. പക്ഷേ ഇവ പാര്‍ശ്വഫലം ഉണ്ടാക്കുന്നതാണോ അതോ നിങ്ങള്‍ക്ക് ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണോ എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മികച്ചതാണ് എന്തുകൊണ്ടും ചിറ്റമൃത്. ഇത് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നതാണ്.

Beauty Benefits of Giloy

പക്ഷേ ചിറ്റമൃത് എങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് പലപ്പോഴും പലര്‍ക്കും അറിയില്ല. ഇത് മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ആരോഗ്യ സംരക്ഷണം എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. പരമ്പരാഗത ആയുര്‍വ്വേദ ഉത്പ്പന്നങ്ങളില്‍ ഇന്നും ഉപയോഗിച്ച് വരുന്ന ഒന്നാണ് ചിറ്റമൃത്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

സൗന്ദര്യ ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങള്‍

ചര്‍മ്മസംരക്ഷണത്തിന് എങ്ങനെ ഇത് ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ തന്നെ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതിനും ചുളിവുകളും വരള്‍ച്ചയും ഇല്ലാതാക്കുന്നതിനും അയഞ്ഞ ചര്‍മ്മത്തിനും പരിഹാരം കാണുന്നതിന് നമുക്ക് ചിറ്റമൃത് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ചിറ്റമൃത്. ചര്‍മ്മത്തെ ആഴത്തില്‍ ക്ലീന്‍ ആക്കുന്നതിനും ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും നമുക്ക് ചിറ്റമൃത് ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഇത് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

ചിറ്റമൃത്, തേന്‍ എന്നിവ മിക്‌സ് ചെയ്യുക

ചിറ്റമൃത്, തേന്‍ എന്നിവ മിക്‌സ് ചെയ്യുക

ചിറ്റമൃത് ചര്‍മ്മത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനൊടൊപ്പം തേന്‍ കൂടി ചേര്‍ത്ത് നമുക്ക് പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനെ വളരെയധികം ഈര്‍പ്പവും തിളക്കവുമുള്ളതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇവ രണ്ടും എങ്ങനെ ചര്‍മ്മത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇത് നല്ലൊരു ഫേസ്മാസ്‌ക് ആയി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഫേസ് മാസ്‌ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

ഫേസ്മാസ്‌ക് തയ്യാറാക്കാന്‍

ചിറ്റമൃത് എടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് നിങ്ങള്ക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി മിക്‌സ് ചെയ്യുക. ഈ ഫേസ് മാസ്‌ക് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്. ചര്‍മ്മത്തില്‍ അത്ഭുതാവഹമായ മാറ്റങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

ചിറ്റമൃതിന്റെ നീര്

ചിറ്റമൃതിന്റെ നീര്

ചിറ്റമൃതിന്റെ നീര് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. കാരണം ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ കൂടുതല്‍ സംരക്ഷിക്കുന്നു. കൂടാതെ ഇതിലുള്ള ഗുണങ്ങള്‍ മൂലം മുടിയിലുണ്ടാവുന്ന അസ്വസ്ഥതകളേയും നമുക്ക് പരിഹരിക്കുകയും കൂടാതെ കോശങ്ങളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തല്‍ഫലമായി ദൃഢവും കൂടുതല്‍ യുവത്വമുള്ളതുമായ ചര്‍മ്മം ലഭിക്കുന്നു. ഇത് കുടിക്കുന്നതിന് വേണ്ടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

മിക്‌സറിലേക്ക് ചിറ്റമൃത് ചേര്‍ക്കുക. ഇതിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പഴങ്ങളോ പച്ചക്കറികളോ ചേര്‍ത്ത് നല്ലതുപോലെ അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.

ചിറ്റമൃത്, കറ്റാര്‍ വാഴ ജെല്‍

ചിറ്റമൃത്, കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ സൗന്ദര്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. അതുപോലെ തന്നെയാണ് ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും. ശരീരത്തില്‍ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്ന കാര്യത്തില്‍ മികച്ചതാണ് കറ്റാര്‍ വാഴ. ഇതിനോടൊപ്പം ചിറ്റമൃത് കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. കറ്റാര്‍വാഴ ജെല്ലും ചിറ്റമൃതിന്റെ പൊടിയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തതുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ മുഴുവന്‍ നേടിയെടുക്കുന്നതിന് വേണ്ടി ഇത് തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ഒരു ടീസ്പൂണ്‍ ചിറ്റമൃതിന്റെ പൊടി എടുക്കുക. ഇതിലേക്ക് അല്‍പം കറ്റാര്‍വാഴ ജെല്ലും മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.

ചിറ്റമൃതിന്റെ ഇലകള്‍

ചിറ്റമൃതിന്റെ ഇലകള്‍

സൗന്ദര്യ സംരക്ഷണത്തിന് ചിറ്റമൃതിന്റെ ഇലകളും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പാടുകളും വടുക്കളും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ടോക്‌സിന്‍ ഇല്ലാതെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് മികച്ചത് തന്നെയാണ് ചിറ്റമൃത്. ചര്‍മ്മത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നതിന് ചിറ്റമൃത് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ പ്രായാധിക്യം മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും നമുക്ക് ചിറ്റമൃത് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഇതിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മുഖക്കുരു, ചര്‍മ്മത്തിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

അല്‍പം ചിറ്റമൃതിന്റെ ഇല എടുത്ത് അത് നല്ലതുപോലെ അരച്ച് പേസ്റ്റ് ആക്കി അതിലേക്ക് അല്‍പം നെല്ലിക്കപ്പൊടിയും മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി 15-20 മിനിറ്റിനു ശേഷം മഖം കഴുകുക. ചര്‍മ്മം നല്ലതുപോലെ തിളക്കത്തില്‍ കാണപ്പെടുന്നതിന് ഈ ഫേസ്മാസ്‌ക് സഹായിക്കുന്നു. വൃത്തിയാക്കുക.

യൗവ്വനം ഉറപ്പ് നല്‍കും ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാംയൗവ്വനം ഉറപ്പ് നല്‍കും ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം

തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്

English summary

Beauty Benefits of Giloy For Skin And Hair In Malayalam

Here in this article we are sharing some beauty benefits of giloy for skin and hair in malayalam. Take a look.
Story first published: Saturday, June 4, 2022, 13:02 [IST]
X
Desktop Bottom Promotion