Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ഫ്രോസണ്‍ കുക്കുമ്പറില്‍ അലിയാത്ത പ്രശ്നങ്ങളില്ല മുഖത്ത്
സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും കുക്കുമ്പര്‍ എന്നത് അനിവാര്യമായ ഘടകമാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. അതുപോലെ തന്നെയാണ് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും. നല്ലതുപോലെ ഫ്രീസ് ചെയ്ത കുക്കുമ്പര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സൗന്ദര്യം എന്നത് പോലെ തന്നെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്. നിറം വര്‍ദ്ധിപ്പിക്കുക എന്നതല്ല സൗന്ദര്യ സംരക്ഷണത്തിന്റെ ഉദ്ദേശം, എന്നാല്‍ ചര്‍മ്മത്തില്‍ ഉള്ള നിറം നിലനിര്‍ത്തുക എന്നതാണ് ഏത് സൗന്ദര്യ സംരക്ഷണത്തിന്റേയും ലക്ഷ്യം.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സാധാരണ അവസ്ഥയില്‍ കുക്കുമ്പര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി നമുക്ക് ഫ്രോസണ്‍ കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തില്‍ ഫ്രോസണ്‍ കുക്കുമ്പര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് ഫ്രോസണ്‍ കുക്കുമ്പര്‍?
പേര് സൂചിപ്പിക്കുന്നത് പോലെ, കുക്കുമ്പര്‍ കഷണങ്ങള്‍ ഫ്രീസുചെയ്ത് അത് സൗന്ദര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ് ഫ്രോസണ്‍ കുക്കുമ്പര്‍. ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. ചര്‍മ്മത്തില്‍ ഐസിംഗ് ചെയ്യുന്നതിന്റെ എല്ലാ വിധത്തിലുള്ള ഗുണങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. സ്കിന്‍ ഐസിംഗിന്റെ ഗുണങ്ങളും ജലാംശം നല്‍കുന്നതും നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. ചര്‍മ്മത്തിന് ഇതിലൂടെ ഉണ്ടാവുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിലും വെള്ളരിക്ക പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഫ്രോസിംഗ് കുക്കുമ്പര്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

മോയ്സ്ചുറൈസ് ചെയ്യപ്പെടുന്നു
ചര്‍മ്മം മോയ്സ്ചുറൈസ് ചെയ്യപ്പെടുന്നു എന്നതാണ് ആദ്യത്തെ ഗുണം. ഇത് ചര്‍മ്മത്തില്‍ നിന്ന് അണുബാധയെ പ്രതിരോധിക്കുകയും ചര്‍മ്മത്തില്‍ നിന്ന് സൂര്യപ്രകാശം മൂലമുണ്ടാവുന്ന അസ്വസ്ഥതകളെ കുറക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തില്‍ നിന്നുണ്ടാവുന്ന അസ്വസ്ഥതകളെ തുരത്തുന്നതിന് മോയ്സ്ചുറൈസിംഗ് ഏജന്റായി ഫ്രോസണ്‍ കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മം മോയ്സ്ചുറൈസ് ചെയ്യുന്നതിന് വേണ്ടി ഫ്രോസണ്‍ കുക്കുമ്പര്‍ സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഫ്രോസണ്‍ കുക്കുമ്പര്‍. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഏത് അസ്വസ്ഥതയും പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ പ്രായാധിക്യം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് ഈ ഫ്രോസണ്‍ കുക്കുമ്പര്‍ സഹായിക്കുന്നു. ചര്മ്മപ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും വേണമെങ്കില്‍ ഫ്രോസണ്‍ കുക്കുമ്പര്‍ ഉപയോഗിക്കാം.

കരുവാളിപ്പ് അകറ്റുന്നതിന്
കരുവാളിപ്പ് അകറ്റുന്നതിന് സഹായിക്കുന്നതാണ് ഈ ഫ്രോസണ്‍ കുക്കുമ്പര്‍. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് ചര്‍മ്മം കരുവാളിക്കുന്നതിനും ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഫ്രോസണ്‍ കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കരുവാളിപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് നമുക്ക് ഫ്രോസണ്‍ കുക്കുമ്പര്‍ ഉപയോഗിക്കാം.

കണ്ണിന് താഴെയുള്ള കറുപ്പ്
കണ്ണിന് താഴെയുള്ള കറുപ്പ് പലരേയും അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഫ്രോസണ്‍ കുക്കുമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഉറക്കമില്ലായ്മ മൂലം നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന കണ്ണിന് താഴെയുള്ള കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും ഇത് കണ്ണിന് താഴെ വെച്ചാല്‍ മതി. ഒരാഴ്ചക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. പ്രകടമായ മാറ്റം നിങ്ങള്‍ക്ക് ഉടനേ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications