For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയും മുഖവും മിനുക്കാന്‍ ഒരു കപ്പ് മോര് ധാരാളം

|

മോര് ഇഷ്ടപ്പെടാത്തതായി ആരുമുണ്ടാകില്ല, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. കത്തുന്ന ചൂടില്‍ രുചികരവും ഉന്മേഷദായകവുമായ ഈ പാനീയം നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ആരോഗ്യഗുണങ്ങള്‍ക്ക് പുറമേ മോര് നിങ്ങള്‍ക്ക് സൗന്ദര്യ ഗുണങ്ങളും നല്‍കുന്നതായി അറിയോമോ?

Most read: മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാംMost read: മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാം

നിങ്ങളുടെ മുടിക്കും മുഖത്തിനും അത്ഭുത ഫലങ്ങള്‍ തീര്‍ക്കാന്‍ കഴിവുള്ള പാനീയമാണ് മോര്. നിങ്ങള്‍ക്ക് ഇത് നേരിട്ട് കഴിക്കുകയോ പുറത്ത് പുരട്ടുകയോ ചെയ്യാം. എങ്ങനെ ഉപയോഗിച്ചാലും ഗുണം തന്നെ. മോര് നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയണ്ടേ? ലേഖനം വായിക്കൂ.

ചര്‍മ്മം വൃത്തിയാക്കുന്നു

ചര്‍മ്മം വൃത്തിയാക്കുന്നു

മോര് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തെ പൂര്‍ണ്ണമായും വൃത്തിയാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അഴുക്ക്, പൊടി, മാലിന്യങ്ങള്‍ എന്നിവ പുറംതള്ളുകയും ചര്‍മ്മത്തിന് ആരോഗ്യകരമായ രൂപം നല്‍കുകയും ചെയ്യുന്നു. സ്വാഭാവിക ക്ലെന്‍സറായി മോര് ഉപയോഗിക്കാവുന്നതാണ്. തുല്യ അളവില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് കുറച്ച് തുള്ളി ബദാം ഓയിലോ ഒലിവ് ഓയിലോ ചേര്‍ക്കുക. ഈ മിശ്രിതം ഒരു തുണിയില്‍ മുക്കി മുഖം മൃദുവായി തുടയ്ക്കുക. 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു

ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു

മോരിലെ മില്‍ക്ക് പ്രോട്ടീനും ലാക്റ്റിക് ആസിഡും ചര്‍മ്മത്തിന്റെ ഘടന വര്‍ദ്ധിപ്പിക്കുന്നതിനുള്ള അത്ഭുതകരമായ വഴിയാണ്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചെയ്യേണ്ടത് കടലമാവും മഞ്ഞള്‍പ്പൊടിയും മോരില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. അല്‍പനേരം കഴിഞ്ഞ് ഈ മാസ്‌ക് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകികളയുക.

Most read:മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെMost read:മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെ

ചര്‍മ്മത്തിന് ദൃഢത നല്‍കുന്നു

ചര്‍മ്മത്തിന് ദൃഢത നല്‍കുന്നു

ലാക്റ്റിക് ആസിഡിന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസുകളില്‍ ഒന്നാണ് മോര്. മികച്ച രേതസ് ഗുണങ്ങള്‍ അടങ്ങിയതാണിത്. കൂടാതെ, ഇത് ചര്‍മ്മകോശങ്ങളെ മോയ്‌സ്ചറൈസ് ചെയ്യുകയും ആഴത്തില്‍ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ചര്‍മ്മത്തെ കൊഴുപ്പിക്കാനും ഇലാസ്തികത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ടോണ്‍ ആക്കാനും സഹായിക്കുന്നു. കളിമണ്ണ് അല്ലെങ്കില്‍ ഓട്‌സ് എന്നിവ തൈരില്‍ ചേര്‍ത്ത് മാസ്‌ക് ആക്കി മുഖത്ത് പുരട്ടുക, ഉണങ്ങിയ ശേഷം കഴുകുക. ചുളിവുകള്‍, പുള്ളികള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവ നീക്കാന്‍ ഇത് ഉപകരിക്കും. അങ്ങനെ നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ യുവത്വവും ഊര്‍ജ്ജസ്വലവുമായി മാറുന്നു.

പാടുകളും അടയാളങ്ങളും നീക്കാന്‍

പാടുകളും അടയാളങ്ങളും നീക്കാന്‍

ലാക്റ്റിക് ആസിഡ്, ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍, മോര് നിങ്ങളുടെ ചര്‍മ്മത്തിലെ പാടുകള്‍, അടയാളങ്ങള്‍, കളങ്കങ്ങള്‍ എന്നിവ കുറയ്ക്കുന്നു. ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് മൃതകോശങ്ങളുടെ പാളികള്‍ പുറംതള്ളുന്നതിന് മോര് വളരെ ഫലപ്രദമാണ്, അതുവഴി ചര്‍മ്മത്തില്‍ പുതിയ പാളി വെളിപ്പെടുത്തുന്നു. തല്‍ഫലമായി, മുഖത്തെ അനാവശ്യ അടയാളങ്ങളും കളങ്കങ്ങളും വേഗത്തില്‍ നീക്കാനും സാധിക്കുന്നു. ഇതിനായി നിങ്ങള്‍ കുറച്ച് ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്ത് കുറച്ച് മോരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.

Most read:ഞൊടിയിടയില്‍ ചര്‍മ്മം വെളുപ്പിക്കും വിദ്യMost read:ഞൊടിയിടയില്‍ ചര്‍മ്മം വെളുപ്പിക്കും വിദ്യ

സൂര്യകളങ്കം നീക്കുന്നു

സൂര്യകളങ്കം നീക്കുന്നു

മോര് ഉപയോഗിച്ച് നിങ്ങളുടെ മുഖത്തെ സണ്‍ടാനുകളില്‍ നിന്ന് രക്ഷനേടാം. ഇത് ചര്‍മ്മത്തെ മൃദുലമാക്കുകയും ചെയ്യുന്നു. 3: 1 അനുപാതത്തില്‍ തേന്‍ ചേര്‍ത്ത് മോരും ഒരു മുട്ടയും അടിച്ചെടുക്കുക. ഈ മിശ്രിതം സൂര്യകളങ്കങ്ങള്‍ ഉള്ള ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന വഴിയാണ്.

സൂര്യതാപം ശമിപ്പിക്കുന്നു

സൂര്യതാപം ശമിപ്പിക്കുന്നു

സൂര്യതാപം കാര്യക്ഷമമായി സുഖപ്പെടുത്തുന്നതിന് മോര് സഹായിക്കുന്നു. അര കപ്പ് തണുത്ത മോര് അര കപ്പ് തക്കാളി ജ്യൂസ് ചേര്‍ക്കുക. ഇവ നന്നായി കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. പൂര്‍ണ്ണമായും വരണ്ടതാക്കാന്‍ ഏകദേശം ഒരു മണിക്കൂര്‍ എടുക്കും. എന്നിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക. സൂര്യതാപം ശമിപ്പിക്കാന്‍ ഇത് ഗുണം ചെയ്യും.

Most read:താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയുംMost read:താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയും

മുടിക്ക് മോര് നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് മോര് നല്‍കുന്ന ഗുണങ്ങള്‍

മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു

മുടിവേരുകളെ പോഷിപ്പിക്കാന്‍ സഹായിക്കുന്ന സുപ്രധാന പോഷകങ്ങള്‍ മോരില്‍ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയും തേനും മോരും ചേര്‍ത്ത് ഒരു മാസ്‌ക് തയ്യാറാക്കി മുടിയില്‍ പതിവായി പുരട്ടുന്നത് നിങ്ങളുടെ മുടി വളരാന്‍ സഹായിക്കും.

കണ്ടീഷനിംഗ് ഗുണങ്ങള്‍

കണ്ടീഷനിംഗ് ഗുണങ്ങള്‍

മോര് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ വരണ്ടതും പരുക്കനുമായ മുടിക്ക് ജലാംശം ലഭിക്കുന്നു. ഒരു കണ്ടീഷനറായി മോര് ഉപയോഗിക്കാവുന്നതാണ്. പഴം, തേന്‍, ഒലിവ് ഓയില്‍, മുട്ട എന്നിവ മോരുമായി ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മാസ്‌ക് തലയോട്ടിയില്‍ പുരട്ടുന്നത് മുടിക്ക് മൃദുത്വം നല്‍കാന്‍ സഹായിക്കും.

Most read;ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെMost read;ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

മുടിനാരുകളെ ശക്തിപ്പെടുത്തുന്നു

മുടിനാരുകളെ ശക്തിപ്പെടുത്തുന്നു

പാല്‍ പ്രോട്ടീനുകള്‍ നിറഞ്ഞതാണ് മോര്. ഇത് മുടിയില്‍ ഉപയോഗിക്കുന്നത് ആരോഗ്യകരവും മുടിയെ അകത്തു നിന്ന് ശക്തവുമാക്കുന്നു. ഇതിനായി, മുകളില്‍ സൂചിപ്പിച്ച അതേ മാസ്‌ക് പ്രയോഗിക്കുക.

താരന്‍ അകറ്റുന്നു

താരന്‍ അകറ്റുന്നു

താരന്‍ നീക്കാന്‍ പ്രകൃതിദത്ത പരിഹാരമാണ് മോര്. നാരങ്ങ നീര്, മോര് എന്നിവ മിശ്രിതമാക്കി തലയില്‍ പുരട്ടുക. തലയോട്ടി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് ഇത് സഹായിക്കും.

Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്

English summary

Beauty Benefits of Buttermilk in Malayalam

Buttermilk is a delicious drink. It also comes with a number of beauty benefits of Buttermilk for skin and hair. Read on.
X
Desktop Bottom Promotion