Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കക്ഷത്തിലെ കറുപ്പിനെ മായ്ച്ച് കളയും ബാർലി വിദ്യ
കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ നമ്മളില്‍ പലരും തേടുന്നുണ്ട്. എന്നാൽ ഇവയിൽ പലതും യാതൊരു വിധത്തിലുള്ള പരിഹാരവും നൽകുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. ചർമസംരക്ഷണത്തിന്റെ കാര്യത്തിൽ ബാര്‍ലി ഈ പ്രതിസന്ധികളെ എല്ലാം തരണം ചെയ്യുന്നതിന് സഹായിക്കുന്നതാണ്. ബാർലി പക്ഷേ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ്.
കക്ഷത്തിലെ കറുപ്പകറ്റാന്‍ മാത്രമല്ല മറ്റ് ചില സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും നമുക്ക് ബാര്‍ലി ഉപയോഗിക്കാവുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും അവസാന വാക്ക് എന്ന നിലക്ക് നമുക്ക് ബാർലി ഉപയോഗിക്കാം. കക്ഷത്തിലെ കറുപ്പകറ്റുന്നതിനും ചർമ്മത്തിലെ ഇരുണ്ട നിറത്തിന് പരിഹാരം കാണുന്നതിനും സൗന്ദര്യത്തിന് വില്ലനാവുന്ന ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും എല്ലാം നമുക്ക് ബാര്‍ലി ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

കടുകെണ്ണയും മഞ്ഞളും ബാര്‍ലിയും
ബാർലി പൊടിച്ച് അതിൽ അൽപം കടുകെണ്ണയും മഞ്ഞളും മിക്സ് ചെയ്ത് നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കും മുൻപ് ചെറു നാരങ്ങ ഉപയോഗിച്ച് ചർമ്മം ഒന്ന് ക്ലീൻ ചെയ്യണം. അതിന് വേണ്ടി ചെറു നാരങ്ങ നീരിൽ അൽപം തേൻ മിക്സ് ചെയ്ത് ഇത് ബാർലി മിക്സ് തേക്കേണ്ട ഭാഗത്ത് നല്ലതു പോലെ ക്ലീൻ ചെയ്യുക. ഉപയോഗിക്കേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഒരാഴ്ചക്കുള്ളിൽ തന്നെ പരിഹാരം കാണാവുന്നതാണ് എന്നതാണ് വാസ്തവം.

കക്ഷത്തിലെ കറുപ്പിന്
കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ബാർലി മിക്സ്. ഇത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് കറുപ്പിനെ അകറ്റുന്നു. പലരുടേയും ആത്മവിശ്വാസം കളയുന്ന ഈ പ്രശ്നത്തിന് നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് ബാർലി കടുകെണ്ണ മിക്സ്. ഇത് കക്ഷത്തിൽ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയേണ്ടതാണ്. ആഴ്ചയിൽ മൂന്ന് തവണ ഇത് ചെയ്ത് നോക്കൂ. പെട്ടെന്ന് തന്നെ മാറ്റമറിയാൻ സാധിക്കും.

നിറം വര്‍ദ്ധിപ്പിക്കാൻ
നിറം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് ബാർലി മിക്സ്. ഇത് എന്തുകൊണ്ടും സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും നല്ല തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആഴ്ചയിൽ രണ്ട് തവണ മുഖത്ത് തേക്കാവുന്നതാണ്. എന്തുകൊണ്ടും സൗന്ദര്യത്തിന് വില്ലനാവുന്ന നിറമില്ലായ്മ പോലുള്ള അസ്വസ്ഥതയെ പെട്ടെന്ന് ഇല്ലാതാക്കുന്നുണ്ട്.

അമിത രോമവളർച്ച
ശരീരത്തിലെ അമിത രോമവളർച്ചക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമോ അതെല്ലാം ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഇത് പലപ്പോഴും ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേറെ മാർഗ്ഗം തേടുന്നവരാണ് പലരും. എന്നാൽ ഇനി മുഖത്തെ അമിത രോമവളർച്ചയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ബാർലി കടുകെണ്ണ മിശ്രിതം തേക്കാവുന്നതാണ്. ഇത് കൊണ്ട് അൽപ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കുന്നു.

ആരോഗ്യമുള്ള ചർമ്മം
ആരോഗ്യമുള്ള ചർമ്മമാണ് മറ്റൊരു തലവേദന ഉണ്ടാക്കുന്ന പ്രശ്നം. കാരണം ഇത് പലപ്പോഴും നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് നമുക്ക് നഷ്ടമാവുന്നുണ്ട്. എന്നാൽ ഇനി ആരോഗ്യമുള്ള ചർമ്മത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി ബാർലി കടുകെണ്ണ മിശ്രിതം മുഖത്ത് തേക്കാവുന്നതാണ്. ഇത് ആരോഗ്യമുള്ള ചർമ്മത്തിന് സഹായിക്കുന്നു.

കഴുത്തിലെ കറുപ്പ്
കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം കഴുത്തിൽ തേക്കാവുന്നതാണ്. അതിലൂടെ ചർമ്മത്തിലെ കറുപ്പിനെ പൂർണമായും ഇല്ലാതാക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കഴുത്തിലെ കറുപ്പിന് ഇനി ബാർലിയിൽ പെട്ടെന്നാണ് പരിഹാരം നൽകുന്നത്. അതുകൊണ്ട് തന്നെ ഇനി സംശയിക്കാതെ നമുക്ക് ഈ പ്രശ്നത്തിനും പരിഹാരം കാണാൻ സാധിക്കുന്നുണ്ട്.



Click it and Unblock the Notifications
