For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴത്തൊലി ചതിക്കില്ല; സൗന്ദര്യം കൂട്ടും

|

പഴം തിന്നു കഴിഞ്ഞാല്‍ അതിന്റെ തൊലി ഇനി വലിച്ചെറിയാന്‍ ആരും നില്‍ക്കേണ്ട, അതു നിങ്ങളുടെ സൗന്ദര്യത്തെ പുറത്തെറിയുന്നതു പോലെയാകും. അത്ഭുതപ്പെടേണ്ട! പഴത്തൊലിയിലൂടെ നിങ്ങള്‍ക്ക് നേടിയെടുക്കാം സൗന്ദര്യം. പഴം നിങ്ങളുടെ ആരോഗ്യത്തിന് ഗുണം നല്‍കുന്ന പോലെ തന്നെ പഴത്തൊലി നിങ്ങളുടെ സൗന്ദര്യവര്‍ധനവിനും ഉപയോഗപ്പെടുന്നു. മുഖക്കുരു, മുഖത്തെ ചുളിവുകള്‍, സോറിയാസിസ് എന്നിവ അകറ്റിനിര്‍ത്താനും സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും നമുക്ക് പഴത്തൊലി ഉപയോഗിക്കാവുന്നതാണ്.

Most read: സൗന്ദര്യം വിരിയിക്കും ഫ്രൂട്ട് ഫേഷ്യലുകള്‍Most read: സൗന്ദര്യം വിരിയിക്കും ഫ്രൂട്ട് ഫേഷ്യലുകള്‍

വാഴപ്പഴത്തിന്റെ തൊലിയില്‍ അവശ്യ ആന്റിഓക്സിഡന്റുകളും ധാതുക്കളും മോയ്സ്ചറൈസിംഗ് ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങള്‍ നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് മികച്ച മുതല്‍ക്കൂട്ടുകളാണ്. വാസ്തവത്തില്‍ നിങ്ങള്‍ക്ക് സൗന്ദര്യസംരക്ഷണത്തിനായി പണച്ചിലവില്ലാത്ത കൂട്ടാളിയെന്നോണം പഴത്തൊലിയെ നിലനിര്‍ത്താവുന്നതാണ്. പഴത്തൊലിയുടെ സൗന്ദര്യസംരക്ഷണ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

അരിമ്പാറ

അരിമ്പാറ

പഴത്തൊലി ചര്‍മ്മത്തിലെ അരിമ്പാറ നീക്കം ചെയ്യാന്‍ സഹായിക്കുകയും ഭാവിയില്‍ ചര്‍മ്മത്തെ തളര്‍ത്തുന്ന ഇത്തരം അവസ്ഥകളെ തടയുകയും ചെയ്യുന്നു. അരിമ്പാറ ചികിത്സിക്കാനായി നിങ്ങള്‍ ബാധിച്ച സ്ഥലത്ത് പഴത്തൊലി തടവിയാല്‍ മാത്രം മതി. മികച്ച ഫലങ്ങള്‍ക്കായി രാത്രി കിടക്കുന്നതിനു മുമ്പ് അരിമ്പാറ ബാധിച്ചയിടത്ത് പഴത്തൊലി ഉപയോഗിച്ച് മസാജ് ചെയ്യാവുന്നതാണ്.

മുഖക്കുരു

മുഖക്കുരു

പഴത്തൊലിക്ക് മുഖക്കുരു നീക്കാനുള്ള കഴിവുണ്ട്. വിറ്റാമിന്‍ സി, ഇ, സിങ്ക്, അയണ്‍ എന്നിവ പഴത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ നിങ്ങളിലെ മുഖക്കുരുവിനെതിരേ പോരാടുന്നവയാണ്. പ്രകോപിതമായ ചര്‍മ്മത്തെ ശാന്തമാക്കാനും മുഖക്കുരു നീക്കം ചെയ്യാനുമായി ബാധിച്ച സ്ഥലങ്ങളില്‍ പഴത്തൊലി ഉപയോഗിച്ച് അഞ്ചു മിനിട്ട് മസാജ് ചെയ്താല്‍ മാത്രം മതി. ദിവസം മൂന്നു നേരം ഇങ്ങനെ ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ കാണാനാവും.

ചുളിവുകള്‍

ചുളിവുകള്‍

വാഴത്തൊലി ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്താനും പോഷിപ്പിക്കാനും സഹായിക്കുന്നു. ഈ ഘടകങ്ങള്‍ പ്രായമാകുന്ന ചുളിവുകളുടെ രൂപം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. വാഴപ്പഴത്തിലെ പോഷകങ്ങള്‍ ചുളിവുകളെ ചെറുക്കാനും ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. അതിന്റെ ഗുണണത്തിനായി ഒരു വാഴത്തൊലി അരച്ച് മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ചര്‍മ്മത്തില്‍ പുരട്ടി അഞ്ചുമിനിറ്റ് വിട്ടശേഷം തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.

സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് ബാധിച്ച സ്ഥലത്ത് പഴത്തൊലി തടവുക. പഴത്തൊലിയില്‍ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, മാത്രമല്ല ഇവ ചൊറിച്ചില്‍ കുറയ്ക്കുകയും ചെയ്യും. ഇത് പെട്ടെന്ന് സോറിയാസിസ് സുഖപ്പെടുത്തുന്നതാണ്. കൂടാതെ നിങ്ങള്‍ക്ക് പെട്ടെന്നു തന്നെ ശ്രദ്ധേയമായ ഫലങ്ങള്‍ കാണാനും കഴിയുന്നതാണ്.

സൂര്യതാപത്തെ തടുക്കുന്നു

സൂര്യതാപത്തെ തടുക്കുന്നു

പഴത്തൊലികളില്‍ നിന്ന് നിങ്ങള്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് പരിരക്ഷ നേടാന്‍ കഴിയുന്നതാണ്. പ്രത്യേകിച്ചും കണ്‍പ്രദേശത്തിന് കീഴിലുള്ള അതിലോലമായ ചര്‍മത്തെ സംരക്ഷിക്കുന്നു. സൂര്യതാപമുള്ള അന്തരീക്ഷത്തില്‍ നിങ്ങളുടെ കണ്ണുകള്‍ക്കു ചുറ്റും വാഴപ്പഴത്തിന്റെ തൊലി തേക്കാവുന്നതാണ്. പഴത്തൊലി ഇത്തരത്തില്‍ തേക്കുന്നത് തിമിരത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

കണ്‍തടത്തിലെ കറുപ്പ്

കണ്‍തടത്തിലെ കറുപ്പ്

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയതാണ് പഴത്തൊലി. ഇത് നിങ്ങളുടെ കണ്‍തടത്തിനു ചുറ്റുമുള്ള കറുത്ത പാടുകളെ നീക്കാന്‍ സഹായിക്കുന്നു. രാത്രി കിടക്കുന്നതിനു മുന്‍പ് കണ്ണിനു താഴെ പഴത്തൊലി തടവി 30 മിനുട്ട് ഉണങ്ങാന്‍ വിട്ട ശേഷം കഴുകിക്കളയാവുന്നതാണ്. ശേഷം മൊയ്ചറൈസര്‍ പുരട്ടുക. ആഴ്ചയില്‍ മൂന്നു ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും.

പല്ലുകള്‍

പല്ലുകള്‍

നിങ്ങളുടെ പല്ലുകള്‍ക്ക് സ്വാഭാവിക വെളുപ്പു നിറം നല്‍കാനായി പഴത്തൊലി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പല്ല് വൃത്തിയാക്കാനായി ഇനി വിലയേറിയ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാതെ പഴത്തൊലി ഉപയോഗിക്കാവുന്നതാണ്. പഴത്തൊലിയിലെ പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം എന്നിവ പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനായി നിങ്ങള്‍ ദിവസവും വാഴപ്പഴം പല്ലില്‍ തടവിയാല്‍ മാത്രം മതി. പതിവുപോലെ ബ്രഷ് ചെയ്യുന്നതിന് മുമ്പ് പഴത്തൊലി തടവി ഏകദേശം 10 മിനിറ്റ് കാത്തിരിക്കുക.

കൊതുകില്‍ നിന്നു രക്ഷ

കൊതുകില്‍ നിന്നു രക്ഷ

പഴത്തൊലി നിങ്ങളുടെ ചര്‍മ്മത്തില്‍ തടവുന്നതിലൂടെ കൊതുക് കടികളില്‍ നിന്നോ മൂട്ടയുടെ കടികളില്‍ നിന്നോ തല്‍ക്ഷണ ആശ്വാസം നേടാവുന്നതാണ്. ഇത് ചൊറിച്ചില്‍ കുറയ്ക്കുകയും ചര്‍മ്മത്തെ ശാന്തമാക്കുകയും ചെയ്യുന്നു.

English summary

Beauty Benefits of Banana Peel

Did you know that the banana peels are loaded with high nutrients which include carbohydrates, magnesium, vitamin B6 and vitamin B12? In this article you can read the beauty benefits of banana peel. Take a look.
Story first published: Monday, January 27, 2020, 17:29 [IST]
X
Desktop Bottom Promotion