Just In
Don't Miss
- News
സിദ്ദിഖ് മധ്യസ്ഥനായി; ഷെയിനും അയഞ്ഞു... സിനിമ തർക്കം ഒത്തു തീർപ്പിലേക്ക്!
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Movies
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
മുഖത്തെ ചുളിവു നീക്കാന്‍ പഴം ഫേസ് പായ്ക്ക്
സൗന്ദര്യം എന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ അന്തരീക്ഷ മലിനീകരണം മുതല്‍ നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ പെടും.
മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. പ്രായമാകുമ്പോള്‍ പ്രത്യേകിച്ചും മുഖത്തു ചുളിവുകള്‍ വരുന്നത് സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്പക്കാരുടെ മുഖത്തു പോലും ഇത്തരത്തിലെ പ്രശ്നങ്ങള്‍ വരുന്നതു പതിവുമാണ്.
മുഖത്തെ ചുളിവുകള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്, ഭക്ഷണത്തിലെ പോരായ്മ മുതല്‍ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതു വരെ ഇതില്‍ പെടും.
ചുളിവുകള്‍ മാറ്റാന്‍ പ്രകൃതിദത്ത വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് പഴം. നല്ലപോലെ പഴുത്ത പഴം മതി, മുഖത്തെ ചുളിവുകളകറ്റാന്‍. ഇതെങ്ങനെയെന്നു നോക്കൂ.

പഴത്തില്‍
പഴത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതാണ് ചുളിവുകളെ പ്രതിരോധിയ്ക്കുന്നത്. പഴത്തില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതാണ് ചുളിവുകളെ പ്രതിരോധിയ്ക്കുന്നത്. പഴം തനിയെ മുഖത്തു നല്ല പോലെ ഉടച്ചു തേയ്ക്കുന്നതു നല്ലതാണ്. ഇത് അല്പനാള് അടുപ്പിച്ചു ചെയ്യാം. നല്ലപോലെ പഴുത്ത പഴമാകണം, ഉപയോഗിയ്ക്കേണ്ടത്. പഴത്തിനൊപ്പം തൈരും ചേര്‍ക്കുന്നതു നല്ലതാണ്. ഒരു പഴുത്ത പഴം, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

പഴത്തിനൊപ്പം ബട്ടര്‍ ഫ്രൂട്ട്
പഴത്തിനൊപ്പം ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ ചേര്‍ത്തും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ പറ്റുന്ന മിശ്രിതമുണ്ടാക്കാം. ഒരു പഴം, ഒരു ബട്ടര്‍ ഫ്രൂട്ട്, 1 ടീസ്പൂണ്‍ ഗ്ലിസറീന്‍, 1-2 വൈറ്റമിന്‍ ഇ ക്യാപ്സൂള്‍, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകിക്കളയാം.

പഴവും തേനും
പഴവും തേനും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്. പഴത്തില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടി കഴുകാം. തേനിനും ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഏറെയുണ്ട്. ഇതും ഏറെ ഗുണം നല്കുന്ന ഒരു ഫേസ്പായ്ക്കാണ്. ഇവ രണ്ടിനും പുറമേ അല്പം പാലും കലര്‍ത്തി മിശ്രിതമുണ്ടാക്കാം.

പാല്
പകുതി പഴം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല് എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

പഴവും പപ്പായയും
പഴവും പപ്പായയും ചേര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. ഇതില്‍ മുള്‍ത്താണി മിട്ടിയും ചേര്ക്കാംഅര പഴുത്ത പഴം, മൂന്നിലൊന്നു പഴുത്ത പപ്പായ, മുള്‍ത്താണി മിട്ടി എന്നിവ ചേര്‍ത്തു മ്ിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.