For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയര്‍പ്പ് നിങ്ങള്‍ക്ക് മുഖക്കുരു സമ്മാനിക്കുന്നോ? രക്ഷനേടാന്‍ വഴിയിതാ

|

വേനല്‍ക്കാലം നമ്മുടെ ജീവിതത്തിലേക്ക് രസകരമായ പല സംഭവങ്ങളും കൊണ്ടുവരുന്നു. വേനല്‍ക്കാലം മാനസികമായി നവോന്മേഷം നല്‍കുന്നതുമാണെങ്കിലും എണ്ണമയമുള്ള ചര്‍മ്മം, ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു എന്നിങ്ങനെ വിവിധ ചര്‍മ്മ പ്രശ്നങ്ങളും ഈ സീസണ്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് അമിതമായ വിയര്‍പ്പ്, സെബം സ്രവണം വര്‍ദ്ധിപ്പിക്കല്‍, ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകല്‍ എന്നിവയ്ക്ക് കാരണമാകുകയും മുഖക്കുരു വരുത്തുകയും ചെയ്യുന്നു.

Most read: വേനല്‍ക്കാലത്ത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒഴിവാക്കാന്‍ ചെയ്യേണ്ടത്Most read: വേനല്‍ക്കാലത്ത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒഴിവാക്കാന്‍ ചെയ്യേണ്ടത്

വ്യായാമമോ, ചൂടോ കാരണം വിയര്‍ക്കുന്നത് വിയര്‍പ്പ് മുഖക്കുരു എന്നറിയപ്പെടുന്ന മുഖക്കുരുവിന് കാരണമാകാം. ചൂട്, വിയര്‍പ്പ്, ഘര്‍ഷണം എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ചര്‍മ്മ സുഷിരങ്ങള്‍ അടയുന്നതിന് കാരണമാകുന്നു. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നിലനിര്‍ത്തുന്നതിന് വിയര്‍പ്പ് കാരണമാകുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ എണ്ണ, അഴുക്ക്, ബാക്ടീരിയ അല്ലെങ്കില്‍ മൃതചര്‍മ്മം എന്നിവയാല്‍ അടഞ്ഞുപോകുമ്പോള്‍ മുഖക്കുരു വരികയും ചെയ്യുന്നു. വേനല്‍ സീസണില്‍ മിക്ക ആളുകള്‍ക്കും മുഖക്കുരു പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, വേനല്‍കാലത്തെ വിയര്‍പ്പ് കാരണമായുണ്ടാകുന്ന മുഖക്കുരു അകറ്റാന്‍ നിങ്ങളെ സഹായിക്കുന്ന ചില ആയുര്‍വേദ ചര്‍മ്മസംരക്ഷണ വഴികളുണ്ട്. ഇതാ നോക്കൂ.

ജെല്‍ അടിസ്ഥാനമാക്കിയുള്ള ഫേസ് വാഷ്

ജെല്‍ അടിസ്ഥാനമാക്കിയുള്ള ഫേസ് വാഷ്

ചര്‍മ്മത്തെ ശുദ്ധീകരിക്കുന്നതും ഉന്മേഷം നല്‍കുന്നതുമായ ജെല്‍ അടിസ്ഥാനമാക്കിയുള്ള ഫേസ്വാഷ് തന്നെ നിങ്ങള്‍ തിരഞ്ഞെടുക്കണം. ജെല്‍ അടിസ്ഥാനമാക്കിയുള്ള ഫോര്‍മുലേഷന്‍, ഉപരിതലത്തിലെ ബാക്ടീരിയകളും മാലിന്യങ്ങളും നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ഈര്‍പ്പം നിറയ്ക്കാനും ചര്‍മ്മത്തെ ശുദ്ധീകരിക്കാനും പോഷിപ്പിക്കാനും സഹായിക്കും. മാത്രമല്ല, ഇത് അസാധാരണമാംവിധം എണ്ണമയം, കൊഴുപ്പ്, ചുവപ്പ് എന്നിവയെ ഫലപ്രദമായി നിയന്ത്രിക്കുകയും ചര്‍മ്മത്തിന് മൈക്രോ ന്യൂട്രിയന്റുകള്‍ നല്‍കുകയും മുഖക്കുരു സുഖപ്പെടുത്തുകയും ചെയ്യുന്നു.

പഴങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ടോണര്‍

പഴങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ടോണര്‍

മുഖം കഴുകിയ ഉടന്‍, പഴങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ടോണര്‍ ഉപയോഗിക്കുക. ഇത് അധിക എണ്ണകള്‍ നീക്കം ചെയ്യാനും സുഷിരങ്ങള്‍ ആഴത്തില്‍ അടയ്ക്കാനും മുഖത്തെ ചര്‍മ്മത്തില്‍ നിന്ന് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി മാതളനാരങ്ങ, ജലാംശം നല്‍കുന്ന റോസ് വാട്ടര്‍, നെല്ലിക്ക, ഉന്മേഷദായകമായ പെപ്പര്‍മിന്റ് സമ്പുഷ്ടമായ ടോണറുകള്‍ എന്നിവ തിരഞ്ഞെടുക്കുക.

Most read:ഒലീവ് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ വരണ്ട മുടിക്ക് പരിഹാരം പെട്ടെന്ന്Most read:ഒലീവ് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ വരണ്ട മുടിക്ക് പരിഹാരം പെട്ടെന്ന്

ക്രീമുകള്‍ തിരഞ്ഞെടുക്കുന്നു

ക്രീമുകള്‍ തിരഞ്ഞെടുക്കുന്നു

ഓയില്‍ കണ്‍ട്രോള്‍ ഉള്ള മോയ്സ്ചുറൈസര്‍ വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് മൃദുവായതും എണ്ണമയമില്ലാത്തതുമായ ചര്‍മ്മം നല്‍കുന്നു, കാരണം ഇത് സെബം ഉല്‍പ്പാദനവും വിയര്‍പ്പും കുറയ്ക്കുന്നു. മികച്ച ഫലം ലഭിക്കുന്നതിന് ഗ്രീന്‍ ടീ, റോസ് എക്‌സ്ട്രാക്സ്, ഓറഞ്ച്, കറ്റാര്‍ വാഴ, തേങ്ങാവെള്ളം മുതലായവ അടങ്ങിയ മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

ഹോം മെയ്ഡ് ഹെര്‍ബല്‍ ഫെയ്‌സ് മാസ്‌കുകള്‍

ഹോം മെയ്ഡ് ഹെര്‍ബല്‍ ഫെയ്‌സ് മാസ്‌കുകള്‍

വീട്ടില്‍ നിര്‍മ്മിക്കുന്ന ഹെര്‍ബല്‍ ഫെയ്‌സ് മാസ്‌കില്‍ പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍, സിന്തറ്റിക് രാസവസ്തുക്കള്‍ എന്നിവയില്ല. പോഷിപ്പിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതുമായ ചര്‍മ്മത്തിന് ഫലപ്രദമായ മാസ്‌കുകള്‍ ഉത്തമമാണ്. കറ്റാര്‍ വാഴ, കടലമാവ്, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ചേരുവകള്‍ സൂര്യതാപം, തിണര്‍പ്പ്, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കുകയും ചര്‍മ്മത്തിലെ എണ്ണമയമുള്ള പാളി നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ പ്രകൃതിദത്ത ചേരുവകള്‍ നിങ്ങളുടെ ചര്‍മ്മത്തെ മൃദുലമാക്കുകയും സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു.

Most read:സെന്‍സിറ്റീവ് ചര്‍മ്മം അല്‍പം അപകടമാണ്; ഈ ടിപ്‌സ് പിന്തുടരൂMost read:സെന്‍സിറ്റീവ് ചര്‍മ്മം അല്‍പം അപകടമാണ്; ഈ ടിപ്‌സ് പിന്തുടരൂ

തുളസി

തുളസി

ആഴത്തില്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു ഔഷധമാണ് തുളസി. ഇതിലെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യകരമായ തിളക്കം പുനസ്ഥാപിക്കുകയും ചെയ്യുന്നു. ഈ പായ്ക്ക് നിങ്ങളുടെ മുഖ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്ത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 ടീസ്പൂണ്‍ ഓട്‌സ്, 10-12 തുളസി ഇലകള്‍, 1 സ്പൂണ്‍ പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഈ പായ്ക്കിനായി ആവശ്യം. ഓട്‌സ് ഒരു ബ്ലെന്‍ഡറില്‍ ചേര്‍ത്ത് നന്നായി പൊടിക്കുക. തുളസി ഇലകള്‍ പിഴിഞ്ഞ് നീരെടുക്കുക. ഈ നീരിലേക്ക് ഓട്‌സ് പൊടി, പാല്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 5-10 മിനിറ്റ് നേരം മുഖം മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം വരണ്ടതാക്കാന്‍ വിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം വൃത്തിയാക്കുക. നിങ്ങളുടെ മുഖത്ത് പ്രകടമായ വ്യത്യാസം കാണുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്‌സ് മാസ്‌ക് പ്രയോഗിക്കുക.

Most read:വരണ്ട മുടിക്ക് പരിഹാരം ബദാം ഓയിലില്‍; ഒപ്പം ഈ കൂട്ടുകളുംMost read:വരണ്ട മുടിക്ക് പരിഹാരം ബദാം ഓയിലില്‍; ഒപ്പം ഈ കൂട്ടുകളും

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍

ബാഹ്യ ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കുന്നതിനു പുറമേ, ശരീരത്തിന്റെ ഉള്ളില്‍ നിന്ന് ജലാംശം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ സീസണല്‍ പഴങ്ങളും പച്ചക്കറികളും (തണ്ണിമത്തന്‍, ഓറഞ്ച്, തേങ്ങാവെള്ളം, കാരറ്റ്, ചീര, മധുരക്കിഴങ്ങ് മുതലായവ) കഴിക്കണം. കൂടാതെ, കൂടെക്കൂടെ നിങ്ങളുടെ മുഖത്ത് തൊടുന്നത് ഒഴിവാക്കുക. ബാക്ടീരിയ അണുബാധ തടയുന്നതിന് എല്ലായ്‌പ്പോഴും കൈ കഴുകുക. അമിതമായി വിയര്‍ക്കുന്ന സമയത്ത് എല്ലായ്‌പ്പോഴും ഒരു കോട്ടണ്‍ ടവല്‍ ഉപയോഗിച്ച് വിയര്‍പ്പ് തുടക്കുക.

മുഖക്കുരു തടയാന്‍ ചില മികച്ച വഴികള്‍

മുഖക്കുരു തടയാന്‍ ചില മികച്ച വഴികള്‍

* മുഖക്കുരു വിരുദ്ധ ഫേസ് വാഷ് അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുക.

* വ്യായാമ വേളയില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ പതിവായി കഴുകുക.

* വര്‍ക്ക്ഔട്ട് ചെയ്യുന്നുവെങ്കില്‍ വിയര്‍ത്ത ശേഷം മികച്ച ആക്‌നി സോപ്പ് ഉപയോഗിച്ച് കുളിക്കുക.

* വിയര്‍പ്പ് കാരണം മുഖക്കുരുവിന് സാധ്യതയുണ്ടെങ്കില്‍, ഇറുകിയ ആക്‌സസറികളും വസ്ത്രങ്ങളും ധരിക്കുന്നത് ഒഴിവാക്കുക.

* സാധ്യമാകുമ്പോഴെല്ലാം, കുറഞ്ഞ ഈര്‍പ്പം ഉള്ള തണുത്ത പ്രദേശങ്ങളില്‍ നില്‍ക്കാന്‍ ശ്രമിക്കുക. പ്രധാനമായും ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളില്‍ ഇത് ചെയ്യുക.

Most read:മുടി പ്രശ്‌നങ്ങള്‍ പലവിധം; പരിഹാരമുണ്ട് മുള്‍ട്ടാനി മിട്ടിയില്‍Most read:മുടി പ്രശ്‌നങ്ങള്‍ പലവിധം; പരിഹാരമുണ്ട് മുള്‍ട്ടാനി മിട്ടിയില്‍

English summary

Ayurvedic Tips to Prevent Sweat-Induced Acne in Malayalam

Here are some proven Ayurvedic skincare tips that will help you keep sweat-induced acne and dullness at bay. Take a look.
Story first published: Tuesday, April 5, 2022, 12:37 [IST]
X
Desktop Bottom Promotion