Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധി
വളരെ ചെറുപ്പത്തില്‍ തന്നെ നിങ്ങളുടെ ചര്‍മ്മം പ്രായമായവരുടേതു പോലെ ആകുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? പ്രായമേറുന്തോറും ചര്‍മ്മത്തിന്റെ യൗവനവും മൃദുത്വവും നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാല്‍, അകാലത്തില്‍ തന്നെ ചര്‍മ്മത്തെ വാര്‍ധക്യം പിടികൂടുന്നുണ്ടെങ്കില്‍ ഒന്നു ശ്രദ്ധിക്കണം. അത്തരം മാറ്റങ്ങള്‍ക്ക് നിങ്ങളുടെ ജീനുകള്‍ കാരണമാകുന്നുണ്ടെങ്കിലും നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഈ മാറ്റങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തെ ബാധിക്കുന്ന ഘടകങ്ങളെ കണ്ടറിഞ്ഞ് നീക്കുക തുടങ്ങിയ വഴികളിലൂടെ നിങ്ങള്‍ക്ക് യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സാധിക്കും. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ വിപണിയില്‍ ലഭ്യമായ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാമെന്ന് നിങ്ങള്‍ ആലോചിച്ചേക്കാം. എന്നാല്‍ അവയെല്ലാം ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ ആയുര്‍വേദത്തിലെ ചില വഴികള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം. ചര്‍മ്മത്തിന്റെ അകാലവാര്‍ധക്യ ലക്ഷണങ്ങള്‍ തടയാനും സ്വാഭാവികമായി ചെറുപ്പമായി തോന്നാനും സഹായിക്കുന്ന ചില ആയുര്‍വേദ നുറുങ്ങുകള്‍ ഇതാ.

ചര്‍മ്മത്തിന്റെ അകാല വാര്ദ്ധക്യത്തിന് കാരണമാകുന്ന ഘടകങ്ങള്‍
മറ്റു ചില ഘടകങ്ങളും നിങ്ങളുടെ ചര്‍മ്മത്തില്‍ അകാല വാര്‍ധക്യം വരുത്തുമെങ്കിലും ഈ മൂന്ന് ഘടകങ്ങള്‍ വേറിട്ടു നില്ക്കുന്നു.
ജീവിതശൈലി: ഭക്ഷണക്രമവും അനാരോഗ്യകരമായ ശീലങ്ങളും
സ്ട്രെസ്: സമ്മര്‍ദ്ദകരമായ ജീവിതശൈലി
പാരിസ്ഥിതിക ഘടകങ്ങള്‍: അള്‍ട്രാവയലറ്റ് രശ്മികള്‍, മലിനീകരണം, കാലാവസ്ഥ

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍
പ്രായത്തിനനുസരിച്ച് ചര്‍മ്മത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു.
* പരുക്കന്‍ ചര്‍മ്മം
* പ്രായമേറുന്നതിനനുസരിച്ച് എലാസ്റ്റിന്‍ ക്രമേണ നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന തളര്‍ച്ചയോ അയഞ്ഞതോ ആയ ചര്‍മ്മം
* എപ്പിഡെര്‍മല്‍ പാളി നേര്ത്തതായിത്തീരുമ്പോളുണ്ടാകുന്ന അര്‍ദ്ധസുതാര്യമായ ചര്‍മ്മം
* ദുര്‍ബലമായ ചര്‍മ്മം
* ചര്‍മ്മം എളുപ്പത്തില്‍ മുറിവേല്‍പ്പിക്കുന്നു
* കണ്പ്രദേശം, മൂക്ക്, താടി, കവിള് എന്നിവയിലെ ചര്‍മ്മത്തിന് താഴെയുള്ള അഡിപ്പോസ് കോശങ്ങള്‍ ക്രമേണ നഷ്ടപ്പെടുന്നത് കണ്ണുകള്‍ കുഴിഞ്ഞുപോകുന്നതിനും അയഞ്ഞ ചര്‍മ്മത്തിനും കാരണമാകും.
* മൂക്കിന് സമീപമുള്ള തരുണാസ്ഥി നഷ്ടപ്പെടുന്നത് മൂക്കിന്റെ അഗ്രം തൂങ്ങാന്‍ ഇടയാക്കും.

വാര്‍ദ്ധക്യം നിയന്ത്രിക്കാന്‍ ആയുര്‍വേദം
ചര്‍മ്മസംരക്ഷണത്തിനായി ആയുര്‍വേദം നിര്‍ദേശിക്കുന്ന ചികിത്സകള്‍ യാതൊരു പാര്‍ശ്വഫലവും കൂടാത്തതാണ്. ഇതില്‍ നിരവധി പ്രകൃതിദത്ത ആന്റി ഏജിംഗ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഔഷധസസ്യങ്ങള്‍, ധാതുക്കള്‍, കൊഴുപ്പുകള്‍ എന്നിവ ഇതില്‍ ഉപയോഗിക്കുന്നു. താഴെപ്പറയുന്ന ആയുര്‍വേദ വഴികള്‍ നിങ്ങള്‍ക്ക് കോശസംരക്ഷണം, ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി-സ്ട്രെസ് എന്നിവയുള്‍പ്പെടെ നിരവധി ഗുണങ്ങള്‍ നല്കുന്നു. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മൊത്തത്തില്‍ തടയാന്‍ നിങ്ങളെ സഹായിക്കും.

ശരിയായ ചര്‍മ്മസംരക്ഷണ ദിനചര്യ
കൃത്യമായതും ഉചിതമായതുമായ ഒരു ചര്‍മ്മസംരക്ഷണ ദിനചര്യ പിന്തുടരുന്നില്ലെങ്കില് നിങ്ങളുടെ ചര്‍മ്മം വേഗത്തില്‍ പ്രായമാകും. മൃദുവായ ഹെര്‍ബല്‍ ഫേഷ്യല്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മം വൃത്തിയാക്കി തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മം ഉറപ്പാക്കുന്നു. അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ തടയുന്നതിന് സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. കാരണം ദോഷകരമായ രശ്മികള്‍ ദീര്‍ഘനേരം തട്ടുന്നത് ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുകയും നിങ്ങളുടെ ചര്‍മ്മത്തിന്റെ ഘടനയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും.

വാത, പിത്ത, കഫ ദോഷം
ആയുര്‍വേദം മൂന്ന് ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നു. വാതം (വായു മൂലകം), പിത്തം (അഗ്നി മൂലകം), കഫം (ജല മൂലകം). ഈ ത്രിഗുണങ്ങളുടെ അസന്തുലിതാവസ്ഥ മൂലം നിങ്ങള്‍ക്ക് ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടാകാം.
വാത ചര്‍മ്മം - ചുളിവുകളും അകാല വാര്‍ദ്ധക്യവും ഒഴിവാക്കാന്‍ വാത ചര്‍മ്മത്തെ പോഷിപ്പിക്കുകയും റീഹൈഡ്രേറ്റ് ചെയ്യുകയും വേണം. ഇതിനായി ഹോട്ട് ഓയില്‍ മസാജും പ്രകൃതിദത്ത മോയ്സ്ചറൈസറുകളും നിങ്ങള്‍ക്ക് ഗുണം ചെയ്യും.
പിത്ത ചര്‍മ്മം - ദിവസവും നല്ല സണ്‍സ്ക്രീനും ചര്‍മ്മ സംരക്ഷണ എണ്ണകളും ഉപയോഗിക്കുക.
കഫ ചര്‍മ്മം - ദിവസേന ഹോട്ട് ഓയില്‍ മസാജും എക്സ്ഫോളിയേഷനും ചെയ്ത് ചര്‍മ്മത്തെ ശുദ്ധീകരിക്കുക.

ധാരാളം വെള്ളം കുടിക്കുക
വെള്ളം നിങ്ങളുടെ ശരീരത്തെ ജലാംശത്തോടെയും ഉന്മേഷത്തോടെയും നിലനിര്‍ത്തുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തിക മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്ന ആളുകള്‍ക്ക് പാടുകള്‍, ചുളിവുകള്‍, ചര്‍മ്മത്തില്‍ വരകള്‍ എന്നിവ കുറവായിരിക്കും. പ്രായവുമായി ബന്ധപ്പെട്ട ചര്‍മ്മ ലക്ഷണങ്ങള്‍ കുറയ്ക്കാനും വെള്ളംകുടി നിങ്ങളെ സഹായിക്കും.

മഞ്ഞള്‍
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മുറിവുകള്‍ ചികിത്സിക്കുന്നതിനും വേദന കുറയ്ക്കുന്നതിനും മഞ്ഞള്‍ നിങ്ങളെ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തെ തല്‍ക്ഷണം ചെറുപ്പമായി മാറ്റാനും സാധിക്കും. മഞ്ഞളില്‍ കാണപ്പെടുന്ന കുര്ക്കുമിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. അത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

ചന്ദനം
ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്ന ചര്‍മ്മ സംരക്ഷണത്തിന്റെ നിര്‍ണായക ഭാഗമാണ് ചന്ദനം. ഇത് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. മുഖക്കുരു നിയന്ത്രിക്കാനും പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി ഒരു ടീസ്പൂണ്‍ മഞ്ഞളും കുറച്ച് തുള്ളി റോസ് വാട്ടറും ചേര്‍ത്ത് നന്നായി ഇളക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്ക് നിങ്ങളുടെ മുഖത്ത് പുരട്ടുക.

നെല്ലിക്ക
നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ആയുര്‍വേദ സൂപ്പര്‍ഫുഡാണ് നെല്ലിക്ക. ഇതില്‍ വൈറ്റമിന്‍ സിയും മറ്റ് സുപ്രധാന ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് അകാല വാര്‍ദ്ധക്യം, മങ്ങിയ ചര്‍മ്മം, ചുളിവുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനത്തെ തടയാന്‍ സഹായിക്കും.

തൈര്
തൈര് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും അല്ലെങ്കില്‍ മുഖത്ത് നേരിട്ട് പുരട്ടിയാലും ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തും. ഇത് മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. ഇത് ചര്‍മ്മത്തെ സ്വാഭാവികമായി സുഖപ്പെടുത്താന്‍ സഹായിക്കുന്നു. മുഖക്കുരു തൈര് മുഖത്ത് പ്രയോഗിക്കുമ്പോള്‍ ഇതിലെ സമ്പന്നമായ ലാക്റ്റിക് ആസിഡ് ഒരു എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കുകയും മൃതകോശങ്ങളെ നീക്കുകയും ചെയ്യും.



Click it and Unblock the Notifications











