For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദം പറയും ഈ മാന്തികക്കൂട്ടെങ്കില്‍ ആരോഗ്യമുള്ള മുഖചര്‍മ്മം സ്വന്തമാക്കാം

|

ചര്‍മ്മത്തെ മികച്ചതായി സംരക്ഷിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍, എല്ലാവര്‍ക്കും അതിന് സാധിക്കണമെന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ചര്‍മ്മത്തെ പരിപാലിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പരമ്പരാഗതവും ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതുമായ ആയുര്‍വേദത്തിന്റെ വഴിയിലേക്ക് മാറുക.

Most read: തണ്ണിമത്തന്‍ ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരുംMost read: തണ്ണിമത്തന്‍ ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരും

ഇന്ത്യയുടെ പുരാതന വേദ സംസ്‌കാരത്തില്‍ വേരൂന്നിയ ആയുര്‍വേദ ചര്‍മ്മസംരക്ഷണ ദിനചര്യയുടെ മാന്ത്രികതയെ മറികടക്കാന്‍ മറ്റൊന്നില്ല. നിങ്ങളുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് വിടപറഞ്ഞ് ഈ ആയുര്‍വേദ ഫെയ്‌സ് പാക്കുകള്‍ ഉപയോഗിക്കൂ. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. ആരോഗ്യമുള്ള ചര്‍മ്മത്തിനായി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില പ്രകൃതിദത്ത ആയുര്‍വേദ ഫേസ് പാക്കുകള്‍ ഇതാ.

മഞ്ഞള്‍, കടലമാവ്

മഞ്ഞള്‍, കടലമാവ്

1 ടേബിള്‍ സ്പൂണ്‍ കടല മാവ്, മ്മ ടേബിള്‍സ്പൂണ്‍ മഞ്ഞള്‍, 1 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. എല്ലാ ചേരുവകളും കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 15 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് പുരട്ടുന്നത് മികച്ച ചര്‍മ്മം നേടാന്‍ നിങ്ങളെ സഹായിക്കും.

ചന്ദനം ഫേസ് പാക്ക്

ചന്ദനം ഫേസ് പാക്ക്

ചന്ദനത്തിന്റെ എണ്ണയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് പ്രായമാകല്‍, അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍ എന്നിവയുമായി ബന്ധപ്പെട്ട പിഗ്മെന്റേഷന്‍ തടയുന്നതിനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുന്നതിനും സഹായിക്കുന്നു. 2-3 തുള്ളി ചന്ദന എണ്ണ, 1 ടീസ്പൂണ്‍ കാരിയര്‍ ഓയില്‍ (ജോജോബ അല്ലെങ്കില്‍ ബദാം ഓയില്‍), 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് വേണ്ടത്. രണ്ടോ മൂന്നോ തുള്ളി ചന്ദന എണ്ണ ഒരു ടീസ്പൂണ്‍ കാരിയര്‍ ഓയിലുമായി കലര്‍ത്തുക. ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇവ നന്നായി യോജിപ്പിച്ച് ഫേസ് പാക്ക് മുഖത്ത് പുരട്ടുക. ഇത് 15-20 മിനിറ്റ് വിട്ടശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ മികച്ച ചര്‍മ്മം നിങ്ങള്‍ക്ക് നേടാനാകും.

Most read:പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍Most read:പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍

തേനും നാരങ്ങയും

തേനും നാരങ്ങയും

തേനില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ചില എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഒരു നല്ല ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍, രോഗശാന്തി, ശുദ്ധീകരണ ഏജന്റായി മാറുന്നു. തേനിന്റെ ഈ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമാക്കാനും മുഖക്കുരു തടയാനും സഹായിക്കുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. 1 ടീസ്പൂണ്‍ തേന്‍, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു ടീസ്പൂണ്‍ തേനില്‍ 3-4 തുള്ളി നാരങ്ങ നീര് കലര്‍ത്തുക. നിങ്ങളുടെ മുഖത്ത് മുഴുവന്‍ പുരട്ടുക. നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പ്രദേശം ഒഴിവാക്കുക. 20 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക. നാരങ്ങ നീര് നിങ്ങളുടെ ചര്‍മ്മത്തെ ഫോട്ടോസെന്‍സിറ്റീവ് ആക്കാം. അതിനാല്‍, പുറത്തിറങ്ങുന്നതിന് മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടുക.

തുളസി

തുളസി

ഇതിലെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യകരമായ തിളക്കം പുനസ്ഥാപിക്കുകയും ചെയ്യുന്നു. ഈ പായ്ക്ക് നിങ്ങളുടെ മുഖ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്ത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. 1 ടീസ്പൂണ്‍ ഓട്സ്, 10-12 തുളസി ഇലകള്‍, 1 സ്പൂണ്‍ പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഈ പായ്ക്കിനായി ആവശ്യം. ഓട്സ് ഒരു ബ്ലെന്‍ഡറില്‍ ചേര്‍ത്ത് നന്നായി പൊടിക്കുക. തുളസി ഇലകള്‍ പിഴിഞ്ഞ് നീരെടുക്കുക. ഈ നീരിലേക്ക് ഓട്സ് പൊടി, പാല്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 5-10 മിനിറ്റ് നേരം മുഖം മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം വരണ്ടതാക്കാന്‍ വിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം വൃത്തിയാക്കുക. നിങ്ങളുടെ മുഖത്ത് പ്രകടമായ വ്യത്യാസം കാണുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്സ് മാസ്‌ക് പ്രയോഗിക്കുക.

Most read:ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണംMost read:ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണം

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ നീരില്‍ വിറ്റാമിന്‍ എ, സി, ഇ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ അസെമാനന്‍ എന്ന ഘടകം പോഷകങ്ങളെ ചര്‍മ്മകോശങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇത് ജലാംശം നല്‍കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചെയ്യുന്നു. കറ്റാര്‍ വാഴ ജെല്‍ 1 ടീസ്പൂണ്‍, 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ പായ്ക്കിന് ആവശ്യം. ഒരു പാത്രത്തില്‍ നാരങ്ങ നീരും കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഫെയ്സ് മാസ്‌കായി പ്രയോഗിക്കുന്നതിന് പഞ്ചസാരയും ചേര്‍ക്കുക. ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി 10 മിനിറ്റ് സ്‌ക്രബ് ചെയ്ത് ചര്‍മ്മത്തെ പുറംതള്ളുക. ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ ഫെയ്സ് പായ്ക്ക് വൃത്തിയാക്കുക. പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നേടുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്സ് മാസ്‌ക് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

പുതിന

പുതിന

പുതിനയിലയിലെ സാലിസിലിക് ആസിഡ് മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇതിലെ മെന്തോള്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു. ഇത് മുഖത്തെ കളങ്കങ്ങള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കക്കിരി, തേന്‍ എന്നിവയുമായി പുതിന ചേര്‍ക്കുമ്പോള്‍ മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യുന്നു. 1 കക്കിരി കഷ്ണം, 10-12 പുതിനയില, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കക്കിരി, പുതിനയില എന്നിവ ചതച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടി 30 മിനിറ്റ് വിടുക. ശേഷം ഫെയ്സ് മാസ്‌ക് വൃത്തിയാക്കി മുഖം വരണ്ടതാക്കുക. കളങ്കമില്ലാത്ത തിളക്കമുള്ള ചര്‍മ്മത്തിനായി ആഴ്ചയില്‍ രണ്ട് തവണ ഈ ഫെയ്സ് പായ്ക്ക് പുരട്ടുക.

Most read:ഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധംMost read:ഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധം

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ നിര്‍വീര്യമാക്കുകയും ചര്‍മ്മത്തിന് തിളക്കമുള്ള മാറ്റം നല്‍കുകയും ചെയ്യുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷനെ ഫലപ്രദമായി നേരിടുകയും ആന്റി ഏജിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, ബി, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക. 1 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍, 1 നെല്ലിക്ക എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. നെല്ലിക്ക ജ്യൂസ് വേര്‍തിരിച്ചെടുത്ത് തേനും തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്ത് വരണ്ടതാക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ ഒരിക്കല്‍ ഈ നെല്ലിക്ക ഫെയ്സ് മാസ്‌ക് ഉപയോഗിക്കുക.

English summary

Ayurvedic Face Masks to Try At Home For Healthy Skin in Malayalam

Here is a list of simple ayurvedic face packs which can be made in a short time and in a few simple steps for a healthy skin.
Story first published: Monday, May 30, 2022, 12:35 [IST]
X
Desktop Bottom Promotion