Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
മുഖം ചന്ദ്രനെപ്പോലെ തിളങ്ങാനും യൗവ്വനത്തിനും ആന്റി ഏജിംഗ്പീല്സ്
വടക്കേ ഇന്ത്യക്കാര്‍ ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് കര്വ്വാചൗത്ത്. ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ഭാര്യ വ്രതമെടുക്കുകയും ഈ ദിനം പ്രത്യേകം പൂജകളും പ്രാര്‍ത്ഥനകളും ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഈ ദിനത്തില്‍ പൂര്‍ണ ചന്ദ്രനെപ്പോലെ മുഖം തിളങ്ങുന്നതിനും പ്രായത്തെ കുറക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ മുഖത്തിന് പെട്ടെന്ന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന ചില ആന്റി ഏജിംഗ് പീലിംങുകള് ഉണ്ട്. വര്‍ഷം മുഴുവനും നിങ്ങളുടെ ചര്‍മ്മത്തെ പരിപാലിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പോലും ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ ആന്റി ഏജിംഗ് പീലുകള്‍ ഉപയോഗിക്കാവുന്നതാണ്.

നിങ്ങള്‍ക്ക് തിളക്കമുള്ളതും യുവത്വമുള്ളതുമായ ചര്‍മ്മം നേടാനും അതിശയകരമായ ചില ആന്റി-ഏജിംഗ് പീല്‍ ട്രീറ്റ്മെന്റുകള്‍ നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും യുവത്വമുള്ള ചര്‍മ്മം ലഭിക്കാനും സഹായിക്കുന്നു. അതിന് സഹായിക്കുന്ന ആന്റി ഏജിംഗ് പീലുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പത്ത് വയസ്സ് കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊക്കെയാണ് ഇത്തരത്തിലുള്ള ആന്റി ഏജിംഗ് പീലുകള്‍ എന്ന് നമുക്ക് നോക്കാം.

വിറ്റാമിന്‍ സി പീല്‍
ചര്‍മ്മത്തിന് തിളക്കവും യുവത്വവും നിലനിര്‍ത്തുന്നതിന് വേണ്ടി ഏറ്റവും ശക്തമായി സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ സി. ഇത് നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആന്റി -ഏജിംഗ് ക്രീമുകളില്‍ എല്ലാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ നിന്നുണ്ടാവുന്ന ഫ്രീ റാഡിക്കലുകളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ സി പീല്‍. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ കോശങ്ങളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ പിഗ്മെന്റേഷന് പാടുകള്‍ കുറക്കുന്നതിനും ചര്‍മ്മം തിളങ്ങുന്നതിനും എല്ലാം സഹായിക്കുന്നു.

ഗ്ലൈക്കോളിക് പീല്‍
ഗ്ലൈക്കോളിക് ആസിഡ് ചര്‍മ്മത്തിന് തിളക്കം നല്കുന്ന ഒരു ഘടകമാണ് എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകള്‍, ക്രോഫീറ്റ് തുടങ്ങിയ വാര്‍ദ്ധക്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സെന്‍സിറ്റീവ് ചര്‍മ്മത്തിന് പോലും പരിഹാരം കാണുന്നതിനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ചര്‍മ്മത്തിലെ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സബായിക്കുന്നു. ഇത് മിനുസമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഗ്ലൈക്കോളിക് പീല്‍.

ഗ്ലൂക്കോണോലക്റ്റോണ്‍ പീല്‍
ഗ്ലൂക്കോണോലക്റ്റോണ്‍ പീല്‍ നിങ്ങളുടെ ചര്‍മ്മത്തിലെ നിര്‍ജ്ജീവ ചര്‍മ്മത്തെ വളരെ മൃദുവായി നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം എപ്പോഴും മോയ്സ്ചുറൈസ് ആയി നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ചര്‍മ്മത്തെ എല്ലാ വിധത്തിലും തിളക്കമുള്ളതാക്കുന്നു. ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കില്ല എന്നുള്ളതാണ് സത്യം. മാത്രമല്ല അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഗ്ലൂക്കോണോലക്റ്റോണ്‍ പീല്‍.

ലാക്റ്റിക് ആസിഡ് പീല്‍
ആന്റി ഏജിംഗ് പീലുകളില് ഉപയോഗിക്കുന്ന മറ്റൊരു ഘടകമാണ് ലാക്റ്റിക് ആസിഡ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് നമുക്ക് ഒറ്റ ഉപയോഗത്തിലൂടെ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ചര്മ്മനത്തിലെ നേര്‍ത്ത വരകളും ചുളിവുകളും ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ പ്രതിരോധിച്ച് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ലാക്റ്റിക് ആസിഡ് പീല്‍ സഹായിക്കുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യുന്നതോടൊപ്പം ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ലാക്റ്റിക് ആസിഡ് പീല്‍. ചര്‍മ്മത്തില്‍ കൊളാജന്‍ ഉല്പാദനത്തിനും സഹായിക്കുന്നുണ്ട് ഈ പീല്‍.

ഗ്ലൂട്ടത്തിയോണ്‍ പീല്‍
ആരോഗ്യമുള്ള ചര്‍മ്മത്തിന് ഗ്ലൂട്ടാത്തിയോണ്‍ പീല്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നതാണ് ഗ്ലൂട്ടാത്തിയോണ്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ ഇരുണ്ട അവസ്ഥയെ പ്രതിരോധിക്കുന്നതിനും മെലാനിന്റെ അളവ് കൃത്യമാക്കുന്നതിനും സഹായിക്കും. ശക്തമായ ആന്റി ഓക്സിഡന്റാണ് ഗ്ലൂട്ടാത്തിയോണ്‍. ഇത് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഹൈപ്പര്‍ പിഗ്മെന്റേഷന് പരിഹാരം കാണുന്നതിനും ഫ്രക്കിള്‍സ് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഈ പീല്‍.



Click it and Unblock the Notifications