Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
പ്രായം പെട്ടെന്നാകുന്നോ: പ്രായത്തിന്റെ ലക്ഷണങ്ങളെ കളയാന്‍ ഹല്ദിമില്ക്ക്
ആരോഗ്യ സംരകഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സൗന്ദര്യ സംരക്ഷണവും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന അശ്രദ്ധ സൗന്ദര്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഭക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തില്‍ നാം കാണിക്കുന്ന അശ്രദ്ധ പിന്നീട് നമ്മളെ പ്രായാധിക്യത്തിലേക്ക് നയിക്കുന്നുണ്ട്. ഇത് നമ്മളെ എളുപ്പത്തില്‍ പ്രായമാക്കുന്നു. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളും മാനസിക സമ്മര്‍ദ്ദവും എല്ലാം പ്രായത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില ഒറ്റമൂലികള്‍ തന്നെ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

പ്രായം കുറക്കുന്നതിന് വേണ്ടി വിലകൂടിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാന്‍ നിങ്ങള്‍ ആയിരക്കണക്കിന് രൂപ ചെലവഴിക്കുന്നതിന് മുന്‍പ് ആരോഗ്യത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ചര്‍മ്മത്തേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുകയാണ് വേണ്ടത്. ചര്‍മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ആന്റിഓക്സിഡന്റുകള്‍, ഒമേഗ-3, -6 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍ ഇ, സി എന്നിവ വളരെ വലിയ പങ്ക് വഹിക്കുന്നു. പഴങ്ങളും പച്ചക്കറികളും, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചമരുന്നുകള്‍ എന്നിവ പോലുള്ള സസ്യാധിഷ്ഠിത ഭക്ഷണങ്ങളില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ചര്‍മ്മത്തിന് ഇത് അത്യാവശ്യമാണ്. എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിച്ച് ആരോഗ്യമുള്ള ചര്‍മ്മത്തിന് വേണ്ടി നമുക്ക് ഒരു പാനീയം ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പാനീയം തയ്യാറാക്കുന്നത്
അകാല വാര്‍ദ്ധക്യത്തെ തടയുന്നതിന് വേണ്ടി പരിഹാരം കാണുന്നതിന് നമുക്ക് ഒരു പാനീയം തയ്യാറാക്കാവുന്നതാണ്. ഏത്തപ്പഴം, പൈനാപ്പിള്‍, ഫ്ളാക്സ് സീഡുകള്‍, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, ഇഞ്ചി, കറുവപ്പട്ട, മഞ്ഞള്‍ എന്നിവയാണ് ഇതില്‍ ചേരേണ്ടത്. നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പാനീയം തയ്യാറാക്കി കുടിക്കാവുന്നതാണ്. വെളിച്ചെണ്ണയും പാലും ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രധാനപ്പെട്ട വിറ്റാമിനുകളുടെയും ഉറവിടങ്ങളാണ് ഇവയെല്ലാം. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ചുളിവും മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കി മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ പാനീയം.

തയ്യാറാക്കേണ്ടത്
വാഴപ്പഴവും പൈനാപ്പിളും നല്ലതുപോലെ അരിയുക, ശേഷം ഫ്ളാക്സ് സീഡുകള്‍, ഇഞ്ചി, വെളിച്ചെണ്ണ, കറുവാപ്പട്ട പൊടി, മഞ്ഞള്‍പ്പൊടി എന്നിവയെല്ലാം മിക്സ് ചെയ്യുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കുക. ശേഷം എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിക്കുന്നതിന് ഒരു ബ്ലെന്‍ഡര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മധുരം ചേര്‍ത്ത് വേണമെങ്കില്‍ അല്പം തേന്‍ ചേര്‍ക്കാവുന്നതാണ്. ഇതിനെ ഹല്‍ദി പാല് എന്നും അറിയപ്പെടുന്നുണ്ട്. ഇതിലുള്ള ഗുണങ്ങള്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് കുടിക്കാവുന്നതാണ്.

ചര്‍മ്മം തെളിയുന്നു
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഈ മിശ്രിതം കഴിക്കാം. ഇത് നിങ്ങളില്‍ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നതുപോലെ തന്നെ ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു. ചര്‍മ്മ പ്രശ്നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടിയും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഈ പാനീയം. ഇത് ചര്‍മ്മം തിളങ്ങുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു ഈ മിശ്രിതം.

ചര്‍മ്മത്തിലെ ചുളിവ് കുറക്കുന്നു
പ്രായമാകുന്നതോടെ പലരുടെ ചര്‍മ്മത്തിലും ചുളിവുകളും മറ്റും കാണപ്പെടുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ പാനീയം കഴിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ചര്‍മ്മ പ്രശ്നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പ്രായമാവുന്തോറുമാണ് ചര്‍മ്മത്തില്‍ ചുളിവ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം കഴിക്കാവുന്നതാണ്. ഇത് ചര്‍മ്മം ചുളിവില്ലാത്ത ചര്‍മ്മമാക്കി മാറ്റുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മം നിങ്ങളില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ പാനീയം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലായ്പ്പോഴും ഈ മിശ്രിതം ഉപയോഗിക്കുന്നത് വരണ്ട ചര്‍മ്മത്തെ പാടേ ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യം ഉണ്ട്. എന്ത് പാനീയവും നിങ്ങള്‍ കഴിക്കുകയാണെങ്കില്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
most read:ചര്‍മ്മം ക്ലീന്‍ ആക്കും പ്രായം കുറക്കും നാല്‍പ്പാമരാദി തൈലം



Click it and Unblock the Notifications