Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
പ്രായം പിടിച്ചിടത്ത് നിർത്തും കിടിലൻ ഒറ്റമൂലി
സൗന്ദര്യ സംരക്ഷണത്തിന് എന്നും വെല്ലുവിളി പ്രായം തന്നെയാണ്. ഇതിനെ എങ്ങനെയെങ്കിലും പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പലരും കണ്ണിൽ കണ്ട ക്രീമും മറ്റും തേച്ച് പിടിപ്പിച്ചിട്ടും ബ്യൂട്ടി പാർലറുകൾ തോറും കയറിയിറങ്ങിയും സമയവും പണവും കളയുന്നത്. എന്നാൽ ഇതെല്ലാം നിങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം സൗന്ദര്യ സംരക്ഷണം എല്ലാം തന്നെ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെയും പ്രശ്നത്തിലാക്കുന്നതിന് കാരണമാകുന്നുണ്ട്.
എന്നാൽ പ്രകൃതി ദത്തമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ നമുക്ക പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പ്രായത്തെ കുറക്കുന്നതിനും മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ചർമ്മത്തിന് യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു. കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ഇത്തരത്തിൽ എന്തൊക്കെ ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നുണ്ട് എന്ന് നോക്കാം. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

തയ്യാറാക്കുന്നത്
കറ്റാര്‍ വാഴയുടെ തണ്ട്, രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. കറ്റാർ വാഴ തണ്ട് തൊലി കളഞ്ഞ് വൃത്തിയാക്കി ഇത് മിക്സിയിൽ നല്ലതു പോലെ അടിച്ചെടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് രണ്ടും ചെയ്ത് കഴിഞ്ഞാൽ അൽപ സമയം കഴിഞ്ഞ് ഇത് മുഖത്തും ദേഹത്തും തേക്കാവുന്നതാണ്. ചർമ്മത്തിലുണ്ടാവുന്ന പല ചർമ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിനും ഈ മിശ്രിതം മികച്ചതാണ്.

അകാല വാർദ്ധക്യ പരിഹാരം
അകാല വാർദ്ധക്യം ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന ഒന്നാണ്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുകളിൽ തയ്യാറാക്കിയ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തും കഴുത്തിലും കൈകാലുകളിലും തേക്കാവുന്നതാണ്. വാർദ്ധക്യം നിങ്ങളെ ബാധിക്കാറായി എന്ന് കാണിക്കുന്ന പല ലക്ഷണങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും മികച്ച ഓപ്ഷനാണ് കറ്റാര്‍ വാഴ വെളിച്ചെണ്ണ മിശ്രിതം. ഇത് തേച്ചാൽ ചര്‍മ്മത്തിൽ ഉണ്ടാവുന്ന ചുളിവുകളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. അതിലുപരി അത് ചർമ്മത്തെ യുവത്വത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

വരണ്ട ചർമ്മം
ഈ കാലാവസ്ഥയിൽ വരണ്ട ചര്‍മ്മം ഒരു വെല്ലുവിളി തന്നെയാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ വെളിച്ചെണ്ണ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിനും ചർമ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് സൗന്ദര്യത്തിൽ ഉണ്ടാവുന്ന മൃതകോശങ്ങളെ പൂർണമായും ഇല്ലാതാക്കി ചർമ്മത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന പ്രതിസന്ധികളെ തുരത്തുകയും ചെയ്യുന്നു. അതുകൊണ്ട് സംശയിക്കാതെ നമുക്ക് കറ്റാർ വാഴ വെളിച്ചെണ്ണ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ചർമ്മത്തിന് തിളക്കം
ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് പരിഹാരം കാണുന്നതിനും ചർമ്മത്തില്‍ ഉണ്ടാവുന്ന സൺടാനിന് പരിഹാരം കാണുന്നതിനും കറ്റാർവാഴ വെളിച്ചെണ്ണ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെയാണ് ഇത് ചർമ്മത്തിന്‍റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന്. അതുകൊണ്ട് മാറ്റങ്ങള്‍ എല്ലാം ചർമ്മത്തിൽ സംഭവിക്കുന്നത് പെട്ടെന്ന് തന്നെയായിരിക്കും. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിൽ ഉണ്ടാവുന്ന പല പ്രതിസന്ധികളും നമുക്ക് പൂർണമായും ഇല്ലാതാക്കാം.

കറുത്ത കുത്തുകൾ
കറുത്ത കുത്തുകൾ ചർമ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും പകരുന്നവയാണെങ്കിൽ അത് മുഖമാകെ വ്യാപിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിക്സ് ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ കറുത്ത പാടുകളേയും മറുകിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദിവസവും ഉപയോഗിക്കുന്നതും ആരോഗ്യമുള്ള ചർമ്മത്തിനും സഹായിക്കുന്നുണ്ട്. ദിവസവും അരമണിക്കൂറെങ്കിലും ഇത് ചര്‍മ്മത്തിൽ വെക്കേണ്ടതാണ്.



Click it and Unblock the Notifications
