Just In
Don't Miss
- Automobiles
താരദമ്പതിമാർ ഇനി വേറെ ലെവൽ; Bmw M340i സ്വന്തമാക്കി ജീവയും അപർണയും
- News
'എംവിഎ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്'; ഉദ്ധവ് സര്‍ക്കാരിനെ കുറിച്ച് എസ്.പി എംഎല്‍എ
- Movies
ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Technology
ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ
- Sports
T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന് വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
കിടക്കും മുൻപ് ബദാം ഓയിൽ കൊണ്ടൊരു മസ്സാജ് വേണം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ബ്യൂട്ടിപാർലറിൽ കയറിയിറങ്ങുന്നവർ നിരവധിയാണ്. ഇത്തരം അവസ്ഥകളിൽ ചർമ്മത്തെ വളരെയധികം വെല്ലുവിളിയിൽ ഉയർത്തുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്. ചർമസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. മുഖത്തെ കറുത്ത കുത്തുകൾ, ചർമ്മത്തിൽ വരൾച്ച, വരണ്ട ചർമ്മം എന്നിവയാണ് പ്രധാനമായി ഉണ്ടാവുന്ന അസ്വസ്ഥതകൾ.
കൂടുതൽ വായിക്കാൻ: ഏത് പ്രായത്തിലും യൗവ്വനം നിലനിർത്തും വെജ് ഡയറ്റ്
സൗന്ദര്യത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥകളിൽ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്, നിറത്തിന് മങ്ങലേല്‍ക്കുന്നത് എന്നിവ. എന്നാൽ ബദാം ഓയിൽ ഉപയോഗിക്കുന്നതിലൂടെ ഇത്തരം പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ദിവസവും രാത്രി കിടക്കുന്നതിന് മുൻപ് അൽപം ബദാം ഓയിൽ കൊണ്ട് മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മത്തിന് ഉണ്ടാവുന്ന പല വിധത്തിലുള്ള ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നുണ്ട്. എന്തൊക്കെയാണ് ബദാം ഓയിൽ മസ്സാജിന്റെ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

കണ്ണിന് താഴെയുള്ള കറുപ്പ്
കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് പലരേയും അലട്ടുന്നതാണ്. എന്നാല്‍ കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും കിടക്കുന്നതിന് മുൻപ് അൽപം ബദാം ഓയിൽ കണ്ണിന് താഴെ പുരട്ടി കിടന്നാൽ മതി. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും രാത്രി കിടക്കുന്നതിന് മുൻപ് ഇത് മുഖത്ത് തേച്ച് കിടക്കാവുന്നതാണ്.

അൾട്രാവയലറ്റ് രശ്മികൾ
അള്‍ട്രാവയലറ്റ് രശ്മികൾ ചര്‍മ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകളും കറുപ്പുകളും ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദാം ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം ഓയിൽ. ഇത് നിങ്ങളുടെ ചര്‍മ്മത്തിൽ സൂര്യപ്രകാശം മൂലം ഉണ്ടാവുന്ന കറുത്ത പാടിനും കുത്തിനും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിലെ കരുവാളിപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നിറം വർദ്ധിക്കാൻ
നിറം വർദ്ധിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന പലരും നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇതെല്ലാം പലപ്പോഴും നിങ്ങളുടെ ചർമ്മത്തിൽ ചെയ്യുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. നിറം വർദ്ധിപ്പിക്കുക എന്നുള്ളത് സാധ്യമല്ലെങ്കിലും ചർമ്മത്തിന്റെ ഉള്ള നിറത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ബദാം ഓയിൽ. കിടക്കുന്നതിന് മുൻപ് രണ്ടോ മൂന്നോ തുള്ളി എടുത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് നിങ്ങളുടെ നിറത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മം പലരേയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇത്തരം അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ബദാം ഓയിൽ രാത്രി മുഖത്ത് പുരട്ടുന്നതിന് ശ്രമിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിലെ വരൾച്ചയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല പൂർണമായും മോയ്സ്ചുറൈസ് ആക്കി നിലനിർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മുഖത്ത് ദിവസവും രാത്രി കിടക്കുന്നതിന് മുൻപ് തേച്ച് പിടിപ്പിക്കാവുന്നതാണ്.

വരണ്ട ചുണ്ടിന്
വരണ്ട ചുണ്ടിന് പരിഹാരം കാണുന്നതിന് വേണ്ടി പല ലിപ്ബാം പോലുള്ളവ തേച്ച് പിടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് ചുണ്ടിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും ചുണ്ടിന്റെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും. എന്നാൽ ബദാം ഓയില്‍ ഉപയോഗിച്ച് ഈ പ്രശ്നത്തെ ഇല്ലാതാക്കുവുന്നതാണ്. ഇത് രാത്രി ചുണ്ടിൽ തേച്ച് പിടിപ്പിച്ച് കിടക്കുന്നതിലൂടെ അത് നിങ്ങളുടെ ചുണ്ടിന്റെ സ്വാഭാവികത നിലനിർത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചുണ്ടിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്.