Latest Updates
-
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
കൈ,കാല്,കഴുത്തു ചുളിവു നീക്കി നിറത്തിന് ഹോം ക്രീം
കൈ,കാല്,കഴുത്തു ചുളിവു നീക്കി നിറത്തിന് ഹോം ക്രീം
പലപ്പോഴും നാം മുഖ സൗന്ദര്യത്തില്‍ മാത്രമാണ് ശ്രദ്ധിയ്ക്കുക. കൈ കാലുകളും കഴുത്തുമെല്ലാം അവഗണിയ്ക്കപ്പെടുകയും ചെയ്യും. മുഖ സൗന്ദര്യം ഇഷ്ടം പോലെയുള്ള പലരുടേയും കൈ കാലുകളും കഴുത്തുമെല്ലാം നോക്കിയാല്‍ ചിലപ്പോള്‍ ഇരുണ്ട്, തൊലിയടര്‍ന്നു ചുളിവുകള്‍ വീണ് വൃത്തികേടായിരിയ്ക്കും.
കൈ കാലുകള്‍ക്കു നാം ശ്രദ്ധ കൊടുക്കുന്നതു കുറവാകുമെന്നതു മാത്രമല്ല, കാരണം. അടുക്കളയിലും മറ്റും പാത്രം കഴുകുന്നതും വെള്ളവുമായി കൂടുതല്‍ നേരം സമ്പര്‍ക്കം വരുന്നതുമെല്ലാം കൈ കാലുകളുടെ സൗന്ദര്യം കളയാന്‍ കാരണമാകുന്ന ഘടകമാണ്.
സൗന്ദര്യ സംരക്ഷണത്തിന് തികച്ചും പ്രകൃതി ദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതു തന്നെയാണ് നല്ലത്. ഇവ ദോഷം വരുത്തില്ലെന്നു മാത്രമല്ല, പ്രയോജനം ന്്ല്കുകയും ചെയ്യും.
കൈ കാലുകളിലെയും കഴുത്തിലെയും ചുളിവുകള്‍ നീക്കാനും ഒപ്പം നിറം നല്‍കാനുമെല്ലാം കഴിയുന്ന ഒരു പ്രത്യേക വിദ്യ, പ്രത്യേക കൂട്ടു നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കി പരീക്ഷിയ്ക്കാവുന്നതേയുള്ളൂ. വളരെ സിംപിളായി ചെയ്യാവുന്ന ഇത് ഏറെ ഗുണം നല്കുമെന്നു മാത്രമല്ല, പാര്‍ശ്വഫലം ഉണ്ടാക്കുകയുമില്ല.

പഞ്ചസാര, വെളിച്ചെണ്ണ
പഞ്ചസാര, വെളിച്ചെണ്ണ എന്നിങ്ങനെ അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന രണ്ടു ചേരുവകളാണ് നാം ഇതില്‍ ആദ്യത്തെ സ്റ്റെപ്പിനായി ഉപയോഗിയ്ക്കുന്നത്. നാച്വറല്‍ സ്ക്രബറായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ് പഞ്ചസാര. അല്പം തരിയുള്ള പഞ്ചസാര പൊടിച്ചെടുത്തു വേണം, ഉപയോഗിയ്ക്കുവാന്‍. അതായത് സ്ക്രബ് ചെയ്യാന്‍ പാകത്തിലുള്ള പഞ്ചസാരയാകണം.

വെളിച്ചെണ്ണ
വെളിച്ചെണ്ണയും സൗന്ദര്യ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ്. ഇതിലെ നാച്വറലായുള്ള ഫാറ്റി ആസിഡുകളാണ് ഇതിനു വേണ്ട പ്രയോജനം നല്‍കുന്നത്. ചുളിവുകള്‍ അകറ്റാനും സ്വഭാവികമായി ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

കൈകള്‍
പഞ്ചസാര അല്പം തരിയോടെ പൊടിച്ച് ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. കൈകള്‍ നല്ല പോലെ കഴുകിയ ശേഷം ഇത് പതുക്കെ കയ്യുകളില്‍ പുരട്ടി സ്ക്രബ് ചെയ്യാം. 5-10 മിനിറ്റു നേരം സ്ക്രബ് ചെയ്യുന്നതു ഗുണം നല്‍കും. കാലുകളിലും കഴുത്തിലുമെല്ലാം ഇത് ഇതേ രീതിയില്‍ ആവര്‍ത്തിയ്ക്കാം. സ്ക്രബ് ചെയ്തു കഴിഞ്ഞ ശേഷം കടലമവ് പോലുളള സ്വാഭാവിക ചേരുവകള്‍ കൊണ്ട് ഇത് കഴുകിക്കളയാം. ഇതു ചെയ്യുമ്പോള്‍ മൃത ചര്‍മം നീങ്ങി നല്ല നിറത്തോടെയുള്ള ചര്‍മം ലഭിയ്ക്കും.

നെയ്യും ഒലീവ് ഓയിലുമാണ്
രണ്ടാമത് പുരട്ടാനായി ഒരു പ്രത്യേക ചേരുവയുണ്ടാക്കണം. ഇതിനായി ഉപയോഗിയ്ക്കുന്നത് നെയ്യും ഒലീവ് ഓയിലുമാണ്. നല്ല ശുദ്ധമായ നെയ്യു വേണം, ഉപയോഗിയ്ക്കുവാന്‍. വീട്ടില്‍ തന്നെ ഉണ്ടാക്കിയതെങ്കില്‍ ഗുണം കൂടും. നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന ഇത് ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചര്‍മം മൃദുവാക്കാനുമെല്ലാം സഹായിക്കുന്ന നല്ലൊരു ചേരുവയാണ് നെയ്യ്. വരണ്ടു കീറിയ കാലുകളും ചുണ്ടുകളുമെല്ലാം നെയ്യു പുരട്ടിയാല്‍ നന്നായി വരും. ചര്‍മത്തിന് സ്വാഭാവിക എണ്ണമയം നല്കുന്ന ഇത് നിറം കൂടാനും ചുളിവു നീങ്ങാനുമെല്ലാം ഏറെ നല്ലതാണ്.

ഒലീവ് ഓയില്‍
ഇതു പോലെയാണ് ഒലീവ് ഓയിലും. എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയിലാണ് ഇവിടെ ഉപയോഗിയ്ക്കേണ്ടത്. ചര്‍മത്തിന് സഹായകമായ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കും. നിറം നല്‍കാനും ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ സഹായിക്കുന്നു. ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്നതാണ് ഒലീവ് ഓയില്‍ എന്നു വേണം, പറയുവാന്‍.

അല്പം നെയ്യും ഒലീവ് ഓയിലും കലര്‍ത്തുക. ഇത് കഴുത്തിലും കൈ കാലുകളിലും നല്ലപോലെ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂര്‍ ശേഷം കഴുകി കളയാം. പഞ്ചസാര സ്ക്രബര്‍ പുരട്ടി കഴുകിയ ശേഷം ഈ വഴി പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക. രണ്ടു പ്രക്രിയകളും ഒരുമിച്ചു ചെയ്യുന്നതാണ് ഗുണം നല്കുകയെന്നു ചുരുക്കം.

വേണമെങ്കില്‍ മുഖത്തും
കൈ കാലുകളിലും കഴുത്തിലും മാത്രമല്ല, വേണമെങ്കില്‍ മുഖത്തും പരീക്ഷിയ്ക്കാവുന്ന സൗന്ദര്യ സംരക്ഷണ മാര്‍ഗമാണ് ഇത്. നിറം വര്‍ദ്ധിയ്ക്കാനും ചുളിവുകള്‍ നീക്കി ചര്‍മത്തിന് ചെറുപ്പം നല്‍കാനും സഹായിക്കുന്ന ഒന്നാണെന്നു വേണം, പറയുവാന്‍. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ വീതം അല്പകാലം അടുപ്പിച്ചു ചെയ്യുന്നത് ഏറെ പ്രയോജനം ന്ല്കും.



Click it and Unblock the Notifications