Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രായം കീഴോട്ട് ഈ ചെറുപയര്‍ പായ്ക്കില്‍
പ്രായം കീഴോട്ട് ഈ ചെറുപയര്‍ പായ്ക്കില്‍
ചര്‍മത്തിന് ചെറുപ്പം ലഭിയ്ക്കണം എന്നായിരിയ്ക്കും എല്ലാവരും ആഗ്രഹിയ്ക്കുക. ഇതിനായി പല വഴികള്‍ പരീക്ഷിയ്ക്കുന്നവരുമുണ്ട്. ചിലര്‍ കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ പരീക്ഷിയ്ക്കും. മറ്റു ചിലരാകട്ടെ, പാര്‍ലറുകള്‍ കയറിയിങ്ങും.
ചര്‍മത്തിലെ ചെറുപ്പത്തിന് ഇളക്കം തട്ടുന്നതിനു പ്രധാന കാരണം ചര്‍മത്തില്‍ വീഴുന്ന ചുളിവുകളും ചര്‍മം അയഞ്ഞു തൂങ്ങുന്നതുമുള്പ്പെടുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ക്കു പരിഹാരം കണ്ടെത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രശ്ന പരിഹാരവുമാകും.
ചര്‍മത്തിന് ചെറുപ്പം നല്കാന് വലിയ വില നല്കി ഉല്പന്നങ്ങള് വാങ്ങണം എന്നില്ല. വീട്ടിലെ ചില വിദ്യകള്‍, ചില അടുക്കളക്കൂട്ടുകള്‍ ഉപയോഗിച്ചു തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാം.

ചെറുപയര്‍ പൊടി
ചര്‍മത്തിന് ഏറെ സംരക്ഷണം നല്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. നല്ല ശുദ്ധമായ ചെറുപയര്‍ പൊടി പല ചര്‍മ പ്രശ്നങ്ങളില്‍ നിന്നുമുള്ള മോചനമാണ്. ചെറുപയര്‍ പൊടി ഉപയോഗിച്ച് ചര്‍മത്തിലെ ചുളിവുകള്‍ തടയാന്‍, ചര്‍മം തൂങ്ങുന്നതു തടയാന്‍ ഉള്ള ഒരു പ്രത്യേക ഫേസ് പായ്ക്ക് തയ്യാറാക്കാം. ഇതെങ്ങനെ എന്നറിയൂ,

ചെറുപയര്‍ പൊടി
ചെറുപയര്‍ പൊടി, മസൂര്‍ ദാല്‍ പൊടി അഥവാ ചുവന്ന പരിപ്പിന്റെ പൊടി, ചന്ദന പൗഡര്‍, മഞ്ഞള്‍പ്പൊടി, പനിനീര് എന്നിവയാണ് ഈ പ്രത്യേക ഫേസ് പായ്ക്കിനു വേണ്ടത്.

മഞ്ഞള്‍
ചര്‍മ സംരക്ഷണത്തിന് പണ്ടും ഇപ്പോഴും ഒരേ പോലെ സ്വീകാര്യതയുള്ളതാണ് മഞ്ഞള്‍. ചര്‍മത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം. മുഖ കാന്തിയും ചര്‍മ്മകാന്തിയും വര്‍ധിപ്പിക്കുന്നതോടൊപ്പം മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക് ആന്റി ബാക്ടീരിയല്‍ കണ്ടന്റുകള്‍ ചര്‍മ്മത്തിലെ അലര്‍ജിയെ ഇല്ലാത്താക്കാനും സഹായിക്കും.

ചന്ദനം
സൗന്ദര്യ വര്‍ദ്ധനവിന് നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഒന്നാണ് ചന്ദനം. ചര്‍മ്മത്തെ ബാധിക്കുന്ന പലരോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പ്രതിവിധിയായി നാം ചന്ദനം ഉപയോഗിക്കാറുണ്ട്. മുഖക്കുരു മുതല്‍ ചര്‍മ്മത്തിലെ എല്ലാവിധ പ്രശ്നങ്ങള്‍ക്കും ഉത്തരമ പരിഹാരമാണ് ചന്ദനം.

മസൂര്‍ദാല്‍
മുഖത്തിന് വെളുപ്പു ലഭിയ്ക്കാന്‍ സഹായിക്കുന്നവയില്‍ പെടുന്ന ഒന്നാണ് മസൂര്‍ദാല്‍ അഥവാ ചുവന്ന നിറത്തിലെ പരിപ്പ്. ഇത് ചര്‍മം വെളുക്കാനും ചര്‍മത്തിലെ പാടുകള്‍ മാറ്റാനുമെല്ലാം പല തരത്തിലും ഉപയോഗിയ്ക്കാം.ഇത് നല്ലൊരു സ്ക്രബര്‍ കൂടിയാണ്. മസൂര്‍ ദാല്‍ പൗഡര്‍ തേനില്‍ കലക്കി മുഖത്തു പുരട്ടുന്നത് പിഗ്മെന്റേഷനുളള നല്ലൊരു പ്രതിവിധിയാണ്.

പനിനീര്
പനിനീര് സൗന്ദര്യസംരക്ഷണത്തിന് വളരെ പ്രധാനം. ഇത് ഒരു നാച്വറല്‍ മോയിസ്ചറൈസറായി ഉപയോഗിക്കാം എന്നുള്ളതാണ് വളരെ പ്രധാനം.പനീനീര് പുറത്തു നിന്ന് വാങ്ങണമെന്നില്ല. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് റോസാപ്പൂ ഇതളുകള്‍ ഇടുക. ഇത് അടച്ചു വച്ച് തണുക്കാന്‍ അനുവദിക്കുക. പിന്നീട് ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. തണുത്ത ശേഷം പുറത്തെടുത്ത് റോസാപ്പൂവിതളുകള്‍ പിഴിഞ്ഞുമാറ്റി കുപ്പിയില്‍ അടച്ചു വച്ച് ഉപയോഗിക്കാം.

ചെറുപയര്‍
ചെറുപയര്‍ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള നല്ലൊരു സ്ക്രബറായി ഉപയോഗിയ്ക്കാം. മൃദുവായ ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ് ചെറുപയര്‍ പൊടി. ഇത് കൃത്യമായി ഉപയോഗിച്ചാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാം. യാതൊരു കൃത്രിമ വഴികളും നോക്കാതെ.

ഈ ചേരുവകള്‍
ഈ ചേരുവകള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടാം. ആഴ്ചയില്‍ നാലു തവണ വീതമെങ്കിലും ഇതു പുരട്ടാം. അല്പകാലം അടുപ്പിച്ചു ചെയ്യണം. ചര്‍മത്തിലെ ചുളിവുകള്‍ നീങ്ങുക മാത്രമല്ല, ചര്‍മത്തിന് അയവു വരാതെ ഇറുക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications
