For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് മായാത്ത പാടും മായ്ക്കും ഈ ഒറ്റമൂലികൾ

|

സൗന്ദര്യസംരക്ഷണത്തിൽ വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മുഖത്തുണ്ടാവുന്ന കറുത്ത പാടുകളും കുത്തുകളും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും ചർമ്മത്തിലേക്ക് പുതിയ പ്രശ്നങ്ങളെ കൂട്ടിക്കൊണ്ട് വരികയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടതും. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ധൈര്യമായി ഉപയോഗിക്കാവുന്ന ചില ഒറ്റമൂലികൾ ഉണ്ട്. ഏത് സൗന്ദര്യ പ്രതിസന്ധികൾക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

<strong>most read: എണ്ണ കാച്ചുമ്പോൾ ഇരട്ടി ഗുണത്തിന് ഇതെല്ലാം ചേരണം</strong>most read: എണ്ണ കാച്ചുമ്പോൾ ഇരട്ടി ഗുണത്തിന് ഇതെല്ലാം ചേരണം

ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. എന്നാൽ മുഖത്തെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കി ഏത് ചർമ്മത്തിനേയും സുന്ദരമാക്കുന്നതിന് ഇനി ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന മുഖത്തെ പാടുകളേയും മറ്റും ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നല്‍കുന്ന നല്ല നാടൻ ഒറ്റമൂലികൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിൽ വില്ലനാവുന്ന അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് തേനും കറുവപ്പട്ടയും. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ മികച്ചതാണ് എന്നതാണ് സത്യം. മുഖക്കുരുവുണ്ടാക്കുന്ന ഫംഗസ് പ്രശ്‌നങ്ങളേയും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്. എന്നാല്‍ കറുവപ്പട്ടയോടും തേനിനോടും ഒപ്പം അല്‍പം ജാതിയ്ക്ക കൂടി ചേരുമ്പോള്‍ ഇതൊരു ഉഗ്രന്‍ ഫേസ്പാക്ക് ആയി മാറുന്നു. ഇത് മുഖത്ത് പുരട്ടി അൽപസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിനുണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികൾക്കും ഇതിലൂടെ പരിഹാരം കാണാൻ സാധിക്കുന്നു.

 തയ്യാറാക്കുന്നത് ഇങ്ങനെ

തയ്യാറാക്കുന്നത് ഇങ്ങനെ

അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് ഇവയെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. മുഖത്തെയും ചർമ്മത്തിലേയും ഏത് പാടിനേയും അകറ്റി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ചർമ്മസംരക്ഷണത്തിൽ ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല എന്ന കാര്യം നിശ്ചയം.

കറ്റാർ വാഴയും മഞ്ഞളും

കറ്റാർ വാഴയും മഞ്ഞളും

ഇത് രണ്ടും സൗന്ദര്യസംരക്ഷണത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികൾക്കും ഒറ്റമിനിട്ടിൽ തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാർ വാഴയും മഞ്ഞളും. ഒരു ടീസ്പൂണ്‍ കറ്റാർവാഴയുടെ നീരും അല്‍പം മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകി കളയു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇത് ചിക്കൻ പോക്സ് വന്ന പാടുകളെ പോലും ഇല്ലാതാക്കി ചർമ്മത്തിന് നല്ല തിളക്കവും ആരോഗ്യവും കരുത്തും നൽകുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

തേനും പാലും

തേനും പാലും

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് തേനും പാലും. ഇത് രണ്ടും ആരോഗ്യത്തിനും സൗന്ദര്യത്തിനും നൽകുന്ന ഗുണങ്ങൾ നമുക്ക് പറയാൻ പറ്റാത്ത അത്രയും ഉണ്ട്. പാലും തേനും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലൊരു മുതല്‍ക്കൂട്ടാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ഇത് മുഖത്തെ കരുവാളിപ്പ് അകറ്റി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മികച്ച് നില്‍ക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും മികച്ച ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

പഴവും ആവക്കാഡോയും

പഴവും ആവക്കാഡോയും

ആരോഗ്യത്തിന് മികച്ച കൂട്ടാണ് പഴവും ആവക്കാഡോയും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. നല്ലതുപോലെ മുഖം വൃത്തിയാക്കിയതിനു ശേഷം മാത്രമേ മുഖത്ത് ഇവ പുരട്ടാവൂ. ചർമ്മ ഗുണങ്ങളുടെ കാര്യത്തിൽ വളരെയധികം മികച്ച് നിൽക്കുന്ന ഒന്നാണ് പഴവും ആവക്കാഡോയും. അതുകൊണ്ട് തന്നെ ചർമ്മത്തിന്റെ പല അവസ്ഥകൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ഏത് കറുത്ത പാടിനേയും ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇത്.

തേനും പപ്പായയും

തേനും പപ്പായയും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു തേനും പപ്പായയും. തേന്‍ പപ്പായയും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗമുള്ളതാണ്. തേന്‍ പപ്പായയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖത്ത് മാത്രമല്ല കഴുത്തിലും ഇത് പുരട്ടാവുന്നതാണ്. കഴുത്തിലെ കറുപ്പകറ്റാനും തിളക്കം വര്‍ദ്ധിപ്പിക്കാനും ഈ മാസ്‌ക് സഹായിക്കും. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം.

English summary

Face Mask Removes Acne and Scars

In this article we explains some face mask for removes acne and scars.
Story first published: Monday, January 21, 2019, 23:44 [IST]
X
Desktop Bottom Promotion