Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
50ലും 30ന്റെ ചെറുപ്പം നല്‍കും ബദാം പായ്ക്ക്
50ലും 30ന്റെ ചെറുപ്പം നല്‍കും ബദാം പായ്ക്ക്
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുക എന്നതായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. പ്രായം തോന്നില്ല, പ്രായം കുറവേ തോന്നൂ എന്നെല്ലാം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്തവരും ചുരുങ്ങും.
പ്രായമേറുന്നുവെന്നതിന്റെ സാക്ഷ്യപത്രം നമ്മുടെ മുഖം തന്നെയാണ്. മുഖത്തെ ചുളിവുകള്‍, അയഞ്ഞു തൂങ്ങുന്ന ചര്‍മം ഇവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതല്ലാതെ ഏജ് സ്പോട്സ് അതായത് മുഖത്തു വീഴുന്ന പുളളികള്‍, കരുവാളിപ്പ്, കണ്‍തടത്തിലെ കറുപ്പ്, ചര്‍മത്തിന്റ മാര്‍ദ്ദവം കുറയുക എന്നിവയെല്ലാം തന്നെ ചര്‍മത്തിനു പ്രായമറുന്നുവെന്നതിന് മുഖം കാണിച്ചു തരുന്ന അടയാളങ്ങളാണ്.
പ്രായമാകാതെയും പ്രായമാകുന്ന ചിലരുണ്ട്. അകാല വാര്‍ദ്ധക്യം എന്നു പറയാം. സ്ട്രെസ്, മുഖത്തുപയോഗിയ്ക്കുന്ന കെമിക്കലുകള്‍, അന്തരീക്ഷം, അമിത ചൂട്, പിന്നെ വെളളത്തിന്റേയും ആരോഗ്യകരമായ ഭക്ഷണങ്ങളുടേയും കുറവ് എന്നിങ്ങനെ പല കാരണങ്ങളും ഇതിനുണ്ടാകും.
പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ മേയ്ക്കപ്പിനെ കൂട്ടു പിടിച്ചിട്ടു കാര്യമില്ല. ഇത തല്ക്കാലത്തേയ്ക്കു ഗുണം ചെയ്യുമെങ്കിലും പാര്‍ശ്വ ഫലങ്ങളോടെ പരിണിത ഫലമുണ്ടാക്കുകുയം ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്.
മുഖത്തെ പല പ്രശ്നങ്ങള്‍ക്കും മുഖ ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ഉള്ള ഒരു വഴിയെക്കുറിച്ചറിയൂ, തികച്ചും സുരക്ഷിതമായി മുഖത്തും ദേഹത്തും ഉപയോഗിയ്ക്കുവാന്‍ പറ്റിയ ഒരു പ്രത്യേക പായ്ക്ക്.
ഈ പായ്ക്ക് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ. തയ്യാറാക്കാന്‍ വളരെ എളുപ്പമായ ഈ പായ്ക്ക് ചര്‍മത്തിന് ഒന്നിലേറെ ഗുണങ്ങള്‍ ഒരേ സമയത്തു നല്കുന്ന ഒന്നാണ്.

ബദാം, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍
ബദാം, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍ എന്നിവയാണ് ഈപ്രത്യേക കൂട്ടു തയ്യാറാകാകുവാന്. ബദാം നാലഞ്ച് എണ്ണമെടുക്കാം, കറ്റാര്‍ വാഴയുടെ ജെല്‍ എടുക്കാം. ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ ആണു നല്ലത്, ഇതിനൊപ്പം ഒലീവ് ഓയിലും വേണം.

ബദാം
ബദാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. ഇതില്‍ ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്ന വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന് നിറം ലഭിയ്ക്കാനും ചുളിവുകള്‍ നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ബദം ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് ചര്‍മത്തിനു നിറം ലഭിയ്ക്കാന്‍ സഹായിക്കും.

കറ്റാര്‍ വാഴ
ഇതുപോലെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് കറ്റാര്‍ വാഴയും. ഇതിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഇ ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ചര്‍മ കോശങ്ങള്‍ക്കു ചെറുപ്പം നല്കുന്നു. ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനും സാധിയ്ക്കും.

ഒലീവ് ഓയില്‍
നല്ല കൊഴുപ്പടങ്ങിയ ഒലീവ് ഓയിലും ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്. വൈറ്റമിന്‍ എ, ഇ, കെ എന്നിവയാണ് ചര്‍മത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്നത്.
ഒലീവ് ഓയില്‍ മാത്രമെടുത്തു മുഖത്തു മസാജ് ചെയ്യുന്നതും നല്ലതാണ്. എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയിലാണ് ഉപയോഗിയ്ക്കേണ്ടത്.

ബദാം
ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തുക. കുതിര്‍ത്തിയ ബദാം കറ്റാര്‍ വാഴയുടെ ജെല്‍ ചേര്‍ത്ത് നല്ല പോലെ അരച്ചെടുക്കണം. ബദാമില്‍ വേണമെങ്കില്‍ മാത്രം ലേശം ചൂടുവെള്ളം ചേര്‍ക്കണം.

ഈ മിശ്രിതം
ഈ മിശ്രിതം നല്ലപോലെ അരഞ്ഞു പേസ്റ്റാകുമ്പോള് വാങ്ങിയെടുക്ക് അരിച്ചെടുക്കണം. ഇതില്‍ നിന്നും ബദാം പാല് ലഭിയ്ക്കും. ഈ പാലില്‍ ഒലീവ് ഓയില്‍ കലര്‍ത്താം. ഇതു മുഖത്ത് പുരട്ടുന്നത് അയഞ്ഞ ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. അയഞ്ഞ ചര്‍മത്തിനു മാത്രമല്ല, ചര്‍മത്തില്‍ ചുളിവു വീഴുന്നതു തടയുന്നതിനും ഇത് ഏറെ നല്ലതാണ്.

ബദാം പേസ്റ്റും
അരിച്ചെടുത്തു ബാക്കിയായ ബദാം പേസ്റ്റും ഉപയോഗിയ്ക്കാം. ഇതില്‍ അല്പം വാസ്ലീന് ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. അല്പം കഴിയുമ്പോള്‍ സ്ക്രബ് ചെയ്തു കഴുകാം. മുഖത്തിനു നിറവും മൃദുത്വവുമല്ലൊം നല്‍കാനും മുഖത്തെ ചുളിവുകള്‍ക്കും ഉള്ള നല്ലൊരു പരിഹാരമാണിത്.

ചര്‍മത്തിനു
ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും മാത്രമല്ല, മറ്റു പല സൗന്ദര്യ ഗുണങ്ങളും നല്കുന്ന ഒന്നാണിത്. ഇത് മുഖത്തിനു നിറം നല്കാന് ഏറെ നല്ലതാണ്. മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം നീക്കാനും ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കാം. വരണ്ട മുഖമുള്ളവര്ക്കു പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്. വരണ്ട ചര്‍മം പ്രായക്കൂടതലിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്.

ഈ മിശ്രിതങ്ങള്‍
ഈ മിശ്രിതങ്ങള്‍ രണ്ടും രാത്രിയില്‍ ഉപയോഗിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. ബദാം പാല് ഉപയോഗിച്ചുള്ള മിശ്രിതം പുരട്ടി രാത്രി മുഴുവന്‍ കിടക്കുന്നതും നല്ലതാണ്. ആദ്യം അരച്ച മിശ്രിതം ഫേസ് പായ്ക്കാായി ഇട്ട് ഉണങ്ങുമ്പോള്‍ സ്ക്രബ് ചെയ്തു കഴുകിയ ശേഷം തയ്യാറാക്കിയ വച്ചിരിയ്ക്കുന്ന ബദാം പാല് മിശ്രിതം മുഖത്തു പുരട്ടാം.



Click it and Unblock the Notifications