Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
പ്രായം കുറയ്ക്കും പച്ചപ്പാല് ഫേസ്പായ്ക്ക്
വയസിനെ തടഞ്ഞു നിര്‍ത്തും ഒലീവ് ഓയിലും പാലും
പ്രായക്കുറവുള്ള ചര്‍മം എല്ലാവരുടേയും സ്വപ്നമാണ്. ഉള്ളതിനേക്കാള്‍ പ്രായം തോന്നിപ്പിയ്ക്കുന്നവരും കുറവു തോന്നിപ്പിയ്ക്കുന്നവരും ധാരാളമുണ്ട്. ഇതിനു കാരണങ്ങളുമുണ്ടാകും.
ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാന സ്ഥാനം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളും ചര്‍മം അയഞ്ഞു തൂങ്ങൂന്നതുമാണ്. ഇതിനു പ്രായക്കൂടുതല്‍ പ്രധാന കാരണമാണ്. പ്രായമേറുന്തോറും ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ കുറവാണ് കാരണമാകുന്നത്. ചര്‍മത്തിലെ ജലാംശം കുറയുമ്പോള്‍ മുഖത്തു ചുളിവുകളും ഉണ്ടാകാറുണ്ട്. ഇതും മുഖത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒരു കാരണമാണ്.
പ്രായക്കുറവിന് കെമിക്കലുകളെ ആശ്രയിച്ചിട്ടു കാര്യമില്ല. ഇത് താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും ഒരു പരിധി കഴിഞ്ഞ് ദോഷം വരുത്തി വയ്ക്കുകയും ചെയ്യും. ഏറ്റവും നല്ലതു സ്വാഭാവിക വഴികള്‍ തന്നെയാണ്. മേയ്ക്കപ്പും കെമിക്കലുകള്‍ കലര്‍ന്ന ഉല്പന്നങ്ങളുമെല്ലാം ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക. ഇവ മറ്റു പല ചര്‍മ, ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ചര്‍മ സൗന്ദര്യത്തിനുമെല്ലാം സഹായിക്കുന്ന ഒരു പ്രത്യേക കൂട്ടിനെ കുറിച്ചറിയൂ, വീട്ടിലെ ചേരുവകള്‍ കൊണ്ട് യാതൊരു കൃത്രിമക്കൂട്ടുമില്ലാതെ തയ്യാറാക്കുന്ന ഇത് നൂറു ശതമാനം ഫലം ഉറപ്പു നല്കുമെന്നു തന്നെ വേണം, പറയാന്‍.

ഒലീവ് ഓയില്‍
ഒലീവ് ഓയിലും പച്ചപ്പാലുമാണ് ഇതിലെ ചേരുവകള്‍. ഇവ പല തരത്തിലും ചര്‍മത്തെ സഹായിക്കും. ഒലീവ് ഓയില്‍ ചര്‍മത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം മാറാന്‍ സഹായിക്കുന്ന ഒന്നാണ്. വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ടെന്നതാണു പ്രത്യേക ഗുണം നല്‍കുന്നതും. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്നതിനും വരണ്ട ചര്‍മത്തിനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമെല്ലാം സഹായിക്കുന്നു. ഇതിനു പുറമെ ചര്‍മത്തിന് നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്. ഇതിലെ കൊഴുപ്പ് ചര്‍മ കോശങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറാന്‍ ഇതു സഹായിക്കുന്നു.

പാല്
പാല് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും ഏറെ നല്ലതാണ്. ഇത് നല്ലൊന്നാന്തരം ക്ലെന്‍സിംഗ് ഏജന്റാണ്. സണ്‍ടാന്‍, സണ്‍ബേണ്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം ഔഷധമാണിത്. കടുത്ത വെയിലും സൂര്യ രശ്മികളുമെല്ലാം ഏല്‍ക്കുന്നത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇതില്‍ നിന്നും സംരക്ഷണം നല്കാന് പാലിനു കഴിയുന്നു. ഇത് മുഖത്തിന്റെ വരണ്ട സ്വഭാവം മാറാന്‍ ഏറെ നല്ലതാണ്. പാല് അടുപ്പിച്ചു കുറച്ചുനാള്‍ മുഖത്തു പുരട്ടിയാല്‍ മുഖത്ത് ചുളിവുകളും മറ്റും വരുന്നതു തടയാന്‍ ഏറെ നല്ലതാണ്.

ഈ പ്രത്യേക മിശ്രിതത്തില്‍
ഈ പ്രത്യേക മിശ്രിതത്തില്‍ പച്ചപ്പാല്, അതായത് തിളപ്പിയ്ക്കാത്ത പാല് ഉപയോഗിയ്ക്കുന്നതാണു നല്ലത്. ഇതു പാലിലെ തനതായ ഗുണം നഷ്ടപ്പെടുത്താതിരിയ്ക്കും. ഒലീവ് ഓയിലും വിര്‍ജിന്‍ ഒലീവ് ഓയില്‍ ഉപയോഗിയ്ക്കുക.

മുഖത്തു പുരട്ടി
മൂന്നോ നാലോ തുള്ളി ഒലീവ് ഓയില്‍, ഇത്ര തന്നെ തിളപ്പിയ്ക്കാത്ത പാല് എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. കഴിയാവുന്നിടത്തോളം നേരം മുഖത്തു വയ്ക്കുക. പുരട്ടി കിടക്കുന്നത് ഏറെ നല്ലത്. രാവിലെ കഴുകിയാല്‍ മതിയാകും. ഇത് രാത്രി ചെയ്യുന്നതാണ് നല്ലത്. അടുപ്പിച്ച് അല്പനാള് ചെയ്യുന്നതു ഗുണം നല്‍കും.

മുഖത്തെ ചുളിവുകള്‍
മുഖത്തെ ചുളിവുകള്‍ നീക്കാനും ചര്‍മം അയയാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റുന്നതാണ് ഒരു കാരണം. ഒലീവ് ഓയിലിലെ ആരോഗ്യകരമായ ഫാറ്റുകള്‍ ചര്‍മത്തെ സുഖപ്പെടുത്തുന്നു. ചര്‍മ കോശങ്ങള്‍ക്ക് നല്ല ആന്റിഓക്സിഡന്റ് ഗുണം നല്കുന്നു.

ചര്‍മത്തിന് നിറം വയ്ക്കാനും
ചര്‍മത്തിന് നിറം വയ്ക്കാനും തിളക്കം വയ്ക്കാനും മുഖം മൃദുവാകാനുമെല്ലാം സഹായിക്കുന്ന ഒരു മിശ്രിതമാണിത്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഇത്തരം ഗുണങ്ങള്‍ മുഖത്തിനു നല്കുന്നു.

ഒലീവ് ഓയില്‍, മുട്ട വെള്ള, പാല്
ഒലീവ് ഓയില്‍, മുട്ട വെള്ള, പാല് എന്നിവ കലര്‍ത്തിയും ആന്റി ഏജിംഗ് മാസ്കുണ്ടാക്കാം. മുട്ട വെള്ളയും ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും. ഇവ കലര്‍ത്തി മുഖത്തു പുരട്ടുക. അല്പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇതില്‍ അല്പം നാരങ്ങാനീരു കൂടി കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. ഇതും അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണകരമാണ്. മുട്ട വെള്ള പൊതുവേ മുഖത്തിന്റെ ചുളിവുകള്‍ക്കു നല്ലൊരു ഉപായമാണ്.



Click it and Unblock the Notifications