For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സ് പൊടി തൈര് ചേര്‍ത്ത് രാത്രി; തിളങ്ങുന്ന മുഖം

|

സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളിയാവുന്ന ഒരു അവസ്ഥ നമുക്കെല്ലാവര്‍ക്കും ഉണ്ട്. അത് മനസ്സിലാവുന്നത് പലപ്പോഴും ഒരു പാര്‍ട്ടിക്ക് പോവുമ്പോഴോ കല്ല്യാണത്തിന് പോവുമ്പോഴോ മറ്റോ ആയിരിക്കും. കാരണം മുഖത്തിന് നിറം കുറവ്, ചര്‍മ്മത്തിന് വരള്‍ച്ച, മുഖക്കുരു എന്നിവയെല്ലാം ഇത്തരത്തില്‍ നിങ്ങളുടെ സൗന്ദര്യത്തിന് പ്രശ്‌നമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

<strong>Most read: നിറം വെക്കാന്‍ തേനില്‍ ബദാമരച്ച് തേക്കൂ</strong>Most read: നിറം വെക്കാന്‍ തേനില്‍ ബദാമരച്ച് തേക്കൂ

തൈരില്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമുണ്ട്. തൈരില്‍ ഓട്‌സ് ചേരുമ്പോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന എത്ര വലിയ പ്രതിസന്ധിക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈരും അല്‍പം ഓട്‌സും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. എങ്ങനെ ഇത് ഉപയോഗിക്കാം എന്നും എങ്ങനെയെല്ലാം സൗന്ദര്യത്തിന് ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നും നോക്കാവുന്നതാണ്.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

ഒരു ടീസ്പൂണ്‍ ഓട്‌സ് എടുത്ത് നല്ലതു പോലെ പൊടിച്ചെടുക്കുക. ഇതിലേക്ക് അല്‍പം തൈര് മിക്‌സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇതില്‍ വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം ഇത് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം മാത്രം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം. ഇങ്ങനെ ഒരു മാസം കൃത്യമായി ചെയ്താല്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റത്തില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെട്ടു പോവും.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

നിറം എന്നുള്ളത് ഓരോരുത്തര്‍ക്ക് സ്ഥിരമായി ഉള്ളതാണ്. എന്നാല്‍ മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഓട്‌സ് തൈര് ഫേസ്പാക്ക്. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചര്‍മ്മത്തിലെ പല അസ്വസ്ഥതകളും തിളക്കമില്ലായ്മയില്‍ നിന്ന് ഉണ്ടാവുന്നതാണ്. അതിനെ പരിഹരിക്കുന്നതിനും തിളക്കം വര്‍ദ്ധിപ്പിച്ച് ആരോഗ്യമുള്ള ചര്‍മ്മത്തിനും ഏറ്റവും മികച്ചതാണ് ഈ ഫേസ്പാക്ക്.

 കരുവാളിപ്പ് മാറ്റാന്‍

കരുവാളിപ്പ് മാറ്റാന്‍

നല്ലൊരു സണ്‍പ്രൊട്ടക്ഷന്‍ ഫേസ്പാക്ക് ആണ് ഇത്. മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം പഴയതു പോലെ തന്നെ നിലനിര്‍ത്തുന്നതിനും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. മുഖത്തെ കരുവാളിപ്പിന് പരിഹാരം കാണുന്ന തരത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ നല്ലൊരു സണ്‍സ്‌ക്രീനിന്റെ ഗുണം ചെയ്യുന്നുണ്ട് തൈര് ഓട്‌സ് ഫേസ്പാക്ക്. ഇതിലൂടെ ചര്‍മ്മത്തിലെ ഏത് അസ്വസ്ഥതകളും നമുക്ക് മാറ്റാം.

 ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസക്കുറവ് ചില്ലറയല്ല. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ അഴുക്കും എണ്ണമയവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിലൂടെ ചര്‍മ്മത്തില്‍ ബ്ലാക്ക്‌ഹെഡ്‌സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ഫേസ്പാക്ക് ഉപയോഗിക്കുന്നതിലൂടെ അത് ബ്ലാക്ക്‌ഹെഡ്‌സ് എന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും തടയുന്നതിന് എന്നും മികച്ചതാണ് ഇത്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഈ ഫേസ്പാക്ക് സ്ഥിരമാക്കാവുന്നതാണ്.

<strong>Most read: മുടിക്ക് കരുത്ത്, നരയില്ല, ഉള്ള് കൂടും; പുതിനയില്‍</strong>Most read: മുടിക്ക് കരുത്ത്, നരയില്ല, ഉള്ള് കൂടും; പുതിനയില്‍

മുഖം ക്ലീന്‍ ചെയ്യുന്നു

മുഖം ക്ലീന്‍ ചെയ്യുന്നു

മുഖത്ത് അഴുക്കുകള്‍ ഒളിച്ചിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. എന്നാല്‍ അഴുക്കിനെ ഇല്ലാതാക്കുന്നതിന് വേണ്ടി തൈര് വളരെയധികം സഹായിക്കുന്നുണ്ട്. മുഖം ക്ലീന്‍ ആക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം നമുക്ക് ഇല്ലാതാക്കാം. നല്ലൊരു ക്ലെന്‍സര്‍ ആണ് തൈരും ഓട്‌സും. ഇത് സൗന്ദര്യസംരക്ഷണത്തിന് മുതല്‍ക്കൂട്ടാണ് എന്നത് തന്നെ കാര്യം. അതുകൊണ്ട് സംശയിക്കാതെ ഇതെല്ലാം ഉപയോഗിക്കാവുന്നതാണ്.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പലപ്പോഴും വെല്ലുവിളിയായി മാറുന്നത് നമ്മുടെ ചര്‍മ്മം തന്നെയാണ്. ചര്‍മ്മത്തോട് നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളാണ് നമ്മുടെ ചര്‍മ്മത്തെ വയസ്സാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മം പ്രതിസന്ധിയിലാവുമ്പോള്‍ അതിനെ പരിഹരിക്കുന്നതിന് നമുക്ക് ഇനി അല്‍പം തൈരും ഓട്‌സും അടങ്ങിയ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കഴുത്തിലെ ചുളിവ്

കഴുത്തിലെ ചുളിവ്

കഴുത്തിലും മുഖത്തും ഉണ്ടാക്കുന്ന ചുളിവുകള്‍ ചില്ലറ കാര്യമല്ല. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇനി ഓട്‌സ് തൈര് ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് കഴുത്തിലെ ചുളിവിനേയും മുഖത്തെ ചുളിവിനേയും ഇല്ലാതാക്കി അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിലില്ല.

English summary

oats and curd facepack for skin care

We have listed some of the beauty benefits of oats and curd facapack, check it out.
Story first published: Wednesday, July 17, 2019, 16:58 [IST]
X
Desktop Bottom Promotion