Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
യൗവ്വനവും തിളക്കവും ഈ ഫേസ്പാക്കിലൂടെ
ചർമ്മത്തിന്റെ ക്ഷീണമകറ്റി ആരോഗ്യവും കരുത്തും തിളക്കവും ഉള്ള ചർമ്മത്തിന് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. ചർമ്മത്തിന് ഈ ഗുണങ്ങൾ ഇല്ലെങ്കിൽ അത് ചർമ്മത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. പ്രായക്കൂടുതല്‍ തോന്നുന്നതിനും ചർമ്മത്തിന്‍റെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെ ഉപയോഗിക്കാവുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും ബ്യൂട്ടി പാർലര്‍ കയറിയിറങ്ങുന്നവരാണ് പലരും. എന്നാൽ ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്.
ചർമസംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അത് ഏതൊക്കെ വിധത്തിൽ നമ്മുടെ ചർമ്മത്തെ ബാധിക്കും എന്നു കൂടി അറിഞ്ഞിരിക്കണം. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. ഇവയിൽ ചർമ്മത്തിന് ഏറ്റവും അധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് നാട്ടു മാർഗ്ഗങ്ങള്‍. പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് വേണം എപ്പോഴും ചർമ്മത്തിന് വേണ്ടി എന്ത് കാര്യവും ചെയ്യാൻ. അല്ലെങ്കിൽ അത് പലപ്പോഴും ചര്‍മ്മത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർമ്മ വെക്കണം.

അള്‍ട്രാവയലറ്റ് രശ്മികള്‍
സൗന്ദര്യസംരക്ഷണത്തിൽ കരുവാളിപ്പ് എപ്പോഴും പ്രശ്നം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വർദ്ധിപ്പിക്കാവുന്നതാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. അതിനായി ആവശ്യമുള്ളത് ഒരു ഉരുളക്കിഴങ്ങും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ആണ്. ഇത് രണ്ടും കൊണ്ട് ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് മിക്‌സിയില്‍ നല്ലതു പോലെ അടിച്ച് പേസ്റ്റാക്കുക. ഇതിലേക്ക് നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. മുഖത്തും കഴുത്തിലും എല്ലാം തേക്കാവുന്നതാണ്. ഇത് ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നവയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഏകദേശം 40 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകണം. ഇത് ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിച്ച് കരുവാളിപ്പ് അകറ്റുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കാം
ചർമ്മത്തിലെ മൃതകോശങ്ങളും സൗന്ദര്യത്തിന് വെല്ലുവിളി ഉയർത്തുന്നവയാണ്. അതിന് പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങൾ ഉണ്ട്. പലപ്പോഴും മൂക്കിനിരുവശവും ഇത്തരത്തില്‍ മൃതകോശങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ പരിഹരിക്കാനും തിളക്കം നൽകുന്നതിനും രണ്ട് ടീസ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പ് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.

തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ പള്‍പ്പിള്‍ തേന്‍ മിക്‌സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചർമ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ഈ പറഞ്ഞ പൊടിക്കൈ.

ചര്‍മ്മത്തിന് തിളക്കം വേണോ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ചർമ്മത്തിലെ തിളക്കം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി പപ്പായ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ടും നല്ലതാണ് പപ്പായ. ഒരു ബൗള്‍ പപ്പായ കഷ്ണങ്ങളാക്കിയത്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
പപ്പായ നല്ലതു പോലെ അരച്ച് പേസ്റ്റാക്കി മുള്‍ട്ടാണി മിട്ടിയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അതുകൊണ്ട് തന്നെ ഇത് ചർമ്മത്തിലെ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു പപ്പായ.

ചര്‍മ്മത്തില്‍ ഈര്‍പ്പം നില നിർത്തുന്നതിന്
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് ഈർപ്പം നിലനിര്‍ത്തുന്നതിന്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും കുക്കുമ്പര്‍ സഹായിക്കും. ഇതിനായി ഒരു കുക്കുമ്പര്‍ 2 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ളത്. ഇത് കൊണ്ട് സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവർക്ക് ഇനി ചർമ്മത്തിൽ ഈര്‍പ്പം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈരും കുക്കുമ്പറും.

തയ്യാറാക്കുന്ന വിധം
കുക്കുമ്പര്‍ വട്ടത്തില്‍ ചെറിയ കഷ്ണങ്ങളാക്കി കനം കുറച്ച് മുറിക്കുക. ഇത് തൈരില്‍ മുക്കി മുഖത്ത് വെച്ച് അഞ്ച് മിനിട്ടിനു ശേഷം എടുത്ത് മാറ്റാം. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും. മാത്രമല്ല ചർമ്മം വളരെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അമിത എണ്ണമയംഇല്ലാതാക്കാൻ
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പലപ്പോഴും അമിത എണ്ണമയം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ മൂന്ന് മുട്ടയും മോയ്‌സ്ചുറൈസറും മതി. അത് സൗന്ദര്യത്തിന് ഉണ്ടാക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് എന്ത് ചെയ്യണം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്നും മാറ്റി മൂന്ന് പാളികളായി മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അതിനു ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ തേച്ചു പിടിപ്പിക്കാം. ഇത് അമിതമായുള്ള എണ്ണമയത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും മുട്ടയിലൂടെ പരിഹാരം കാണാവുന്നതാണ്.

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ചര്‍മ്മം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നല്ല സോഫ്റ്റ് ചർമ്മത്തിന് വേണ്ടി നമുക്ക് ഇനി ചില പൊടിക്കൈകൾ ശ്രദ്ധിക്കാവുന്നതാണ്. ചര്‍മ്മത്തെ മൃദുവാക്കി മാറ്റാന്‍ ഓട്‌സിന് കഴിയും. എങ്ങനെ ഇത് തയ്യാറാക്കണമെന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം
അരക്കപ്പ് ഓട്‌സ് പേസ്റ്റാക്കി മുഖത്ത് വട്ടത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഓട്സ് ഉപയോഗിക്കാവുന്നതാണ്. മുകളിൽ പറഞ്ഞ സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഇപ്പോൾ മനസ്സിലായില്ലേ?



Click it and Unblock the Notifications