Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
നാരങ്ങ ഫേഷ്യൽ കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കാം
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പൊടിക്കൈകളും നേട്ടങ്ങളും നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഫേഷ്യല്‍ ചെയ്യുന്നതിന് നാരങ്ങ ഉപയോഗിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? സത്യമാണ്, ഇന്നത്തെ കാലത്ത് ഫേഷ്യല്‍ ചെയ്യുന്നവര്‍ ചില്ലറയല്ല. എന്നാല്‍ അതിനു ശേഷമുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും മറ്റും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്.
ഫേഷ്യല്‍ ചെയ്യാനും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും നമ്മളില്‍ മിക്കവരും ആശ്രയിക്കുന്നത് ബ്യൂട്ടി പാര്‍ലറുകളെയാണ്. പക്ഷേ അമിതമായ തോതില്‍ രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് ചെയ്യുന്ന ഇത്തരത്തിലുള്ള ഫേഷ്യല്‍ പലപ്പോഴും ചര്‍മ്മത്തിന് നെഗറ്റീവ് ഫലം ആണ് ഉണ്ടാക്കുക എന്നതാണ് കാര്യം. എന്നാല്‍ വെറും നാരങ്ങ ഉപയോഗിച്ചു തന്നെ നമുക്ക് ചര്‍മ്മസംരക്ഷണം നടത്താം. വീട്ടില്‍ തന്നെ നാരങ്ങ ഉപോഗിച്ച് ചെയ്യാവുന്ന ലെമണ്‍ ഫേഷ്യല്‍ ഉണ്ട്.
നാരങ്ങ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുമ്പോള്‍ ഫലം ഉറപ്പാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും നമ്മുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഏത് സൗന്ദര്യ പ്രശ്‌നത്തിനും കറുപ്പിനും എല്ലാം പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് അതുകൊണ്ട് തന്നെ നാരങ്ങക്കുള്ളത്. നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും സ്ഥിരമായി നമ്മളെ വലക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. അതെങ്ങനെയെന്ന് നോക്കാം. എന്താണ് അതിന്റെ ഗുണങ്ങളെന്നും.

ക്ലെന്‍സര്‍ ആയി ആദ്യം
ഫേഷ്യല്‍ ചെയ്യുമ്പോള്‍ ആദ്യം മുഖം ക്ലീന്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. അതിന് ക്ലെന്‍സര്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് നാരങ്ങയായാല്‍ ഇരട്ടി ഫലമാണ് ലഭിക്കുന്നത്. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആസിഡും എന്‍സൈമുകളും ചര്‍മ്മത്തിലെ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ തേനില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മൂന്ന് മിനിട്ടോളം മുഖത്ത് മസ്സാജ് ചെയ്യുക. അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചര്‍മ്മത്തില്‍ ഒളിച്ചിരിക്കുന്ന എല്ലാ അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നു. ചര്‍മ്മത്തില്‍ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ഈ വഴി തന്നെ ധാരാളം.

ടോണര്‍ പിന്നീട്
പിന്നീട് നല്ലൊരു ടോണര്‍ ആണ് ഉപയോഗിക്കേണ്ടത്. ടോണര്‍ ആയി ഉപയോഗിക്കുന്നതിന് മുന്‍പ് എല്ലാ വിധത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം നാരങ്ങ നീര് ഒരിക്കലും തനിയെ മുഖത്ത് തേച്ച് പിടിപ്പിക്കാന്‍ പാടില്ല. കാരണം അത് ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും നാല് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്‍പസമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് ഇത് തുടച്ചു കളയാം.

പ്രകൃതിദത്ത സ്‌ക്രബ്ബ്
മൂന്നാമതായി ഫേഷ്യല്‍ ചെയ്യുന്നതിന് മുന്‍പ് മുഖം സ്‌ക്രബ്ബ് ചെയ്യണം. മുഖത്തെ അനാവശ്യമായ വസ്തുക്കളും കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുന്നതിന് വളരെയധധികം സഹായിക്കുന്ന ഒന്നാണ് സ്‌ക്രബ്ബ് ചെയ്യുന്നത്. അതിനായി രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും പകുതി നാരങ്ങയുടെ നീരും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുഖത്തെ മൃതകോശങ്ങള്‍ നീങ്ങി തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു.

ഫെയര്‍നെസ്സ് മസ്സാജ് ക്രീം
മസ്സാജ് ക്രീം തയ്യാറാക്കാന്‍ ഇനി ശ്രദ്ധിക്കാം. ഫെയര്‍നെസ്സ് മസ്സാജ് ക്രീം നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. ഷിയബട്ടര്‍ കുറഞ്ഞ ചൂടില്‍ ഉരുക്കി ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴയുടെ നീരും മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും വട്ടത്തില്‍ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ഇല്‌സ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

മള്‍ട്ടി വിറ്റാമിന്‍ ഫേസ്പാക്ക്
അടുത്തതായി ഫേസ് പാക്ക് തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഫേസ്പാക്ക് തയ്യാറാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. രണ്ടോ മൂന്നോ കഷ്ണം പൈനാപ്പിളും അതോടൊപ്പം അല്‍പം നാരങ്ങാ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും അല്‍പം കളിമണ്ണും ഒര മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് ബ്രഷ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന നല്ലൊരു ഫേസ്പാക്ക് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.



Click it and Unblock the Notifications











