Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മല്ലിയില പേസ്റ്റിലുണ്ട് ചർമ്മത്തിന് തിളക്കം
മല്ലിയില ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തേക്കാൾ സൗന്ദര്യത്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കുന്നത് പലപ്പോഴും. മല്ലിയില ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മല്ലിയില. എന്നാൽ ഇത് സൗന്ദര്യസംരക്ഷണത്തിൽ വഹിക്കുന്ന പങ്ക് ചില്ലറയല്ല.
പല സൗന്ദര്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും മല്ലിയില. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് അൽപം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. കാരണം പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയിൽ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളില്‍ മികച്ചതാണ് മല്ലിയില. എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

സ്റ്റെപ് 1
കൈ നിറയെ മല്ലിയില എടുത്ത്അത് നല്ലതു പോലെ അരച്ചെടുക്കാം. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കാം.

സ്റ്റെപ് 2
ഒരു നേര്‍ത്ത തുണി എടുത്ത് ഇത് നല്ലതു പോലെ അരച്ചെടുക്കാം. ഒരു സ്പൂണ്‍ നിറയെ മല്ലിയില ജ്യൂസ് എടുത്ത് ഒരു നുള്ള് മഞ്ഞള്‍പ്പൊടി ഇതില്‍ ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്ത് 15 മിനിട്ട് വെയ്ക്കാം.

സ്റ്റെപ് 3
ഈ മിശ്രിതം മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. എന്നാല്‍ മുഖത്ത് മിശ്രിതം തേയ്ക്കുന്നതിനു മുന്‍പ് നല്ല ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകണം.

സ്റ്റെപ് 4
രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പാണ് ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കേണ്ടത്.പിറ്റേ ദിവസം രാവിലെ മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.

മല്ലിയില പ്രവത്തിയ്ക്കുന്നത്
മല്ലിയിലയും മഞ്ഞള്‍പ്പൊടിയും കൂടി ചേരുമ്പോള്‍ മല്ലിയിലയിലുള്ള വോളെറ്റൈല് ഓയില്‍ ആണ് ചര്‍മ്മം എപ്പോഴും ഈര്‍പ്പമുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്നത്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാനും മല്ലിയില ഫലപ്രദമാണ് എന്ന് പറയുന്നത് അത് കൊണ്ട് തന്നെയാണ്. മാത്രമല്ല മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മുഖക്കുരു പോവുന്നു
മുഖക്കുരു എന്നും എപ്പോഴും ചെറുപ്പക്കാരില്‍ പ്രശ്നം തന്നെയാണ്. എന്നാല്‍ അതില്‍ നിന്നും മോചനമാണ് മല്ലിയില നല്‍കുന്നത്. മുഖക്കുരുവിന്റെ പാട് പോലും അവശേഷിക്കാതെ മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് മല്ലിയില എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആന്റി ഓക്സിഡന്റ്
ആന്റി ഓക്സിഡന്റ് ആണ് മല്ലിയില, ഇത് ചര്‍മ്മത്തെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി സംരക്ഷിക്കുന്നു.



Click it and Unblock the Notifications
