Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിറ്റാമിൻ ഇ, കഴുത്തിലെ ചുളിവ് പൂർണമായും മാറും
പ്രായമാവുക എന്നത് എല്ലാവരേയും പ്രശ്നത്തിൽ ആക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇതിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നത് നമ്മുടെ ചർമ്മത്തിൽ തന്നെയാണ്. ചർമ്മത്തിൽ ഉണ്ടാവുന്ന ഓരോ മാറ്റവും നമ്മുടെ സൗന്ദര്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ചർമ്മത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നാം ഓരോരുത്തരും എങ്ങനെയെങ്കിലും ഒളിപ്പിക്കുന്നതിനുള്ള ബന്ധപ്പാടിലായിരിക്കും.
പ്രായാമാവുന്നതിന്റെ ആദ്യ ലക്ഷണം കഴുത്തിൽ കാണപ്പെടുന്ന ചുളിവുകൾ തന്നെയാണ്. കഴുത്തിലെ ചുളിവിനെ ഇല്ലാതാക്കി ചർമ്മത്തിന് ആരോഗ്യവും കരുത്തും നൽകുന്ന തരത്തിലുള്ള ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്. ഇവയിൽ പ്രധാനപ്പെട്ടതാണ് എന്നും വിറ്റാമിൻ ഇ ഓയിൽ. ഇത് കൂടാതെ ചർമ്മത്തിലെ ഇത്തരം ചുളിവുകളെ അകറ്റുന്നതിന് മറ്റ് ചില മാർഗ്ഗങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വിറ്റാമിൻ ഇ
കഴുത്തിലെ ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളിൽ ഒന്ന് തന്നെയാണ് വിറ്റാമിൻ ഇ. ഇത് ഉപയോഗിച്ച് നമുക്ക് എന്നന്നേക്കുമായി തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. അതിനായി അൽപം കറ്റാര്‍ വാഴയിൽ ഇത് മിക്സ് ചെയ്ക് കഴുത്തിന് ചുറ്റും തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തിലെ ഈ പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം നൽകുന്നു.

തേനില്‍ മിക്സ് ചെയ്ത്
ചർമ പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട മാർഗ്ഗങ്ങളിൽ ഒന്നാണ് തേൻ. ഇതിൽ അൽപം വിറ്റാമിൻ ഇ ഓയിൽ മിക്സ് ചെയ്ത് കഴുത്തിന്ചുറ്റും പുരട്ടുക. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കഴുത്തിലെ കരുവാളിപ്പ് മാറ്റി കഴുത്തിന് ചുറ്റും ഉള്ള ചുളിവിനും പരിഹാരം നൽകുന്നു.

മഞ്ഞൾപ്പൊടി മിക്സ്
മഞ്ഞൾപ്പൊടിയിലും ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. അതിനായി അൽപം വിറ്റാമിൻ ഇ ഓയിൽ എടുത്ത് ഇതിൽ മഞ്ഞപ്പൊടിയും അൽപം റോസ് വാട്ടറും മിക്സ് ചെയ്ത് ഇത് കഴുത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും പരിഹരിക്കുന്നു.

പപ്പായ വിറ്റാമിൻ ഇ മിക്സ്
പപ്പായയും വിറ്റാമിന്‍ ഇഓയിലും മിക്‌സ് ചെയ്ത് തേക്കുന്നതാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു ടേബിള്‍ സ്പൂണ്‍ നല്ലതു പോലെ പഴുത്ത പപ്പായ അല്‍പം ഓയില്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് കഴുത്തിലെ ചുളിവിനെ പൂര്‍ണമായും മാറ്റുന്നു.

ഗ്ലിസറിന്‍ അൽപം വിറ്റാമിന്‍ ഇ
ഗ്ലിസറിന്‍ അൽപം വിറ്റാമിന്‍ ഇ ഓയിലിൽ മിക്സ് ചെയ്ത് തേക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ കഴുത്തിലെ ചുളിവ് മാറ്റി കഴുത്തിന് നല്ല നിറവും സൗന്ദര്യവും നല്‍കുന്നു. എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല കഴുത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
