Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
കത്തുന്ന വേനലിലും നിറവും തിളക്കവും മുഖത്ത്
കത്തുന്ന വേനലിലും നിറവും തിളക്കവും മുഖത്ത്
മണ്ണും വിണ്ണും ചുട്ടു പൊള്ളുന്ന കാലാവസ്ഥയാണ്. കാറ്റില്‍ പോലും ചൂടാണ്. അസുഖങ്ങള്‍ പടരുന്നു. വേനല്‍ക്കാലത്തിന്റെ അസ്വസ്ഥതകളില്‍ നട്ടം തിരിയുകയാണ് നാമെല്ലാവരും.
വേനല്‍ക്കാലം ആരോഗ്യപരമായ പ്രശ്നങ്ങളുടെ കാലം മാത്രമല്ല, ചര്‍മ പ്രശ്നങ്ങളുടെ കാലം കൂടിയാണ്. ചര്‍മത്തിന്റെ ആരോഗ്യത്തെയും കത്തിപ്പടരുന്ന വേനല്‍ ബാധിയ്ക്കും. ചര്‍മത്തില്‍ വെയിലേറ്റുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു പുറമേ കരുവാളിപ്പ്, കറുപ്പ്, വരണ്ട ചര്‍മം, അലര്‍ജി, ചൂടുകുരു തുടങ്ങിയ പല പ്രശ്നങ്ങളും ചര്‍മത്തിനുണ്ടാകുന്ന കാലം കൂടിയാണ് വേനല്‍ക്കാലം.
വേനല്‍ക്കാലത്ത് പുറത്തിറങ്ങിയാല്‍ മുഖം കരുവാളിയ്ക്കും, കറുക്കും തുടങ്ങിയ ദോഷങ്ങള്‍ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. സൗന്ദര്യത്തില്‍ ശ്രദ്ധിയ്ക്കുന്നവര്ക്കും പ്രത്യേകിച്ചും. ഇത്തരം ചര്‍മ പ്രശ്നങ്ങള്‍ ചിലപ്പോള്‍ അലര്‍ജിയായി മാറുകയും ചെയ്യും. പ്രത്യേകിച്ചും സൂര്യനില്‍ നിന്നുളള അള്‍ട്രവയലറ്റ് രശ്മികള്‍ ചര്‍മത്തെ ബാധിയ്ക്കുമ്പോള്‍.
കത്തുന്ന വേനലിലും ചര്‍മത്തിന് തണുപ്പും കുളിര്‍മയും പകരുന്ന, കരുവാളിപ്പും കറുപ്പും മറ്റു ചര്‍മ പ്രശ്നങ്ങളും ഒഴിവാക്കുന്ന നാടന്‍ വൈദ്യങ്ങള്‍ ഏറെയുണ്ട്. വലിയ വില കൊടുത്തു വാങ്ങേണ്ട രാസവസ്തുക്കള്‍ കലര്‍ന്ന കോസ്മെറ്റിക്കുകളുടെ ആവശ്യം തന്നെയില്ല. മടി കൂടാതെ പ്രയോഗിയ്ക്കണമെന്നു മാത്രം. ഇത്തരം വഴികള്‍ യാതൊരു ദോഷവും വരുത്താത്ത വഴികളുമാണ്. ഇവയെക്കുറിച്ചറിയൂ,

നല്ല പുളിച്ച മോര്
മുഖചര്‍മത്തിനു വേനല്‍ മങ്ങലേല്പ്പിയ്ക്കാതിരിയ്ക്കാന് പറ്റിയ ഒരു വഴിയാണ് മോര്. നല്ല പുളിച്ച മോര് പുറത്തു പോയി വന്നാലുടന്‍ മുഖത്തു പുരട്ടുന്നത് ടാന്‍ ഒഴിവാക്കാനുളള നല്ലൊരു വഴിയാണ്. ഇതില്‍ നുള്ളു മഞ്ഞള്‍പ്പൊടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കും. ഇനി വരണ്ട ചര്‍മമെങ്കില്‍ തൈരു പുരട്ടാം. ഇതിലെ കൊഴുപ്പ് മുഖത്തിന് ഈര്‍പ്പവും നല്‍കും. തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കും.

പനീനീര്
പുറത്തു പോയി വന്നാല്‍ കരുവാളിപ്പിനൊപ്പം മുഖത്തിന് ചൂടും എരിച്ചിലുമെല്ലാം തോന്നുന്നതു സാധാരണയാണ്. ഇതിനു നല്ലൊരു പ്രതിവിധിയാണ് പനിനീര്. പനീനീര് ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചതാണെങ്കില്‍ ഏറെ ഗുണകരം. ഇതു മുഖത്ത് പഞ്ഞി ഉപയോഗിച്ചു നല്ലപോലെ പുരട്ടാം. നല്ലൊരു സ്കിന്‍ ടോണറിന്റെ ഗുണം നല്കുന്ന ഒന്നാണ് പനിനീര്. ഇനി റെഡിമെയ്ഡ് പനിനീരില്ലെങ്കില് റോസാപ്പൂവിതള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം ചൂടാറുമ്പോള്‍ കുപ്പിയില്‍ ഒഴിച്ചു സൂക്ഷിയ്ക്കാം. വേനലില്‍ മുഖത്തിന് ആശ്വാസവും കുളിര്‍മയും നല്കുന്ന ഒന്നാണ് പനിനീര്.

തണുത്ത പാല്
തണുത്ത പാല് മുഖത്തു പുരട്ടുന്നതും മുഖത്തിന് സുഖം നല്‍കും.നിറവും ഈര്‍പ്പവും നല്‍കും. തണുപ്പിച്ച തിളപ്പിയ്ക്കാത്ത പാലെങ്കില് കൂടുതല്‍ നല്ലത്.

കറ്റാര്‍ വാഴ
ഇതുപോലെ വേനലില്‍ ചര്‍മത്തിനു കുളിര്‍മ നല്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലാം ധാരാളം അടങ്ങിയ ഇത് സൂര്യപ്രകാശത്തിലെ രശ്മികള്‍ കാരണം ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിയ്ക്കുവാന്‍ സഹായിക്കുന്നു. ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ ഉല്പാദനത്തിനും ഇത് സഹായിക്കുന്നു. കറ്റാര്‍വാഴയുടെ ഫ്രഷായ ജെല്‍ മുഖത്തു പുരട്ടാം.

ചെറുനാരങ്ങ
വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമടങ്ങിയ ചെറുനാരങ്ങ വേനല്‍ ചര്‍മ സംരക്ഷണത്തിന് അത്യാവശ്യമാണ്. ഇതിനു നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇത് ചര്‍മം കരുവാളിയ്ക്കാതെ തടയുന്നു. ചര്‍മത്തിന് നിറം നല്കുന്നു. പുറത്തു പോയി വന്നാല്‍ നാരങ്ങാനീരില്‍ അല്പം വെള്ളം കലര്‍ത്തി അല്പം മഞ്ഞള്‍പ്പൊടിയും ഇട്ട് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകാം.

കുക്കുമ്പര്‍
വേനലില്‍ കണ്ണിന് ക്ഷീണം തോന്നുന്നതും കണ്ണുകളുടെ സ്വാഭാവിക ഭംഗി കുറയുന്നതും സാധാരണയാണ്. വേനല്‍ കണ്ണുകളുടെ ആരോഗ്യത്തേയും ബാധിയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കുക്കുമ്പര്‍, വെള്ളരിക്ക, ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കണ്ണിനു മുകളില്‍ തണുപ്പിച്ചു വയ്ക്കുന്നതാണ്. കണ് തടത്തിലെ കറുപ്പിനും ഇതു പരിഹാരമാണ്. കുക്കുമ്പര്‍ അരച്ചു മുഖത്തിടുന്നതും ഏറെ നല്ലതു തന്നെയാണ്.

തേങ്ങാപ്പാല്‍
ചര്‍മത്തില്‍ വരുന്ന ചൂടുകുരു വേനല്‍ക്കാലത്തെ മറ്റൊരു വെല്ലുവിളിയാണ്. ഇതിന് തേങ്ങാപ്പാല്‍ തേച്ചും ചെറുപയര്‍ പൊടി തേച്ചും കുളിയ്ക്കുന്നതു നല്ലതാണ്. ഇത് ചര്‍മ സുഷിരങ്ങള്‍ അടയാതെ സംരക്ഷിയ്ക്കും. ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കാനും ഈ വഴികള്‍ നല്ലതാണ്.

കുളി
രണ്ടു നേരമെങ്കിലും കുളി ശീലമാക്കുക. ഇതും ചര്‍മാരോഗ്യത്തിന് അതിപ്രധാനമാണ്. കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം നാരങ്ങാനീരോ ഉപ്പോ ഇടുന്നതു നല്ലതാണ്. ഇതുപോലെ രാമച്ചമിട്ടു വച്ച വെള്ളത്തില്‍ കുളിയ്ക്കാം. ആര്യവേപ്പില, മഞ്ഞള്‍ എന്നിവയിട്ടു തിളപ്പിച്ച വെള്ളവും ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

വെളിച്ചെണ്ണ
വേനല്‍ക്കാലത്ത് ശരീരത്തിനും തലയ്ക്കും തണുപ്പേകാന്‍ വെളിച്ചെണ്ണ തേച്ചു കുളിയ്ക്കാം. പാദത്തിനടിയിലും ചെവിയ്ക്കു പുറകിലുമെല്ലാം വെളിച്ചെണ്ണ പുരട്ടുക. ഇത് ശരീരം പെട്ടെന്നു തണുക്കാന്‍ സഹായിക്കും. നല്ല ശുദ്ധമായ വെളിച്ചെണ്ണ പല ചര്‍മ പ്രശ്നങ്ങളേയും അകറ്റുവാന്‍ സഹായിക്കുന്ന ഒന്നാണ്. നിറുകയില്‍ എണ്ണ തേച്ചു കുളിയ്ക്കുന്നതു ശീലമാക്കുക.

നെയ്യു പുരട്ടുന്നത്
വേനലില്‍ പലരേയും അലട്ടുന്ന ഒന്നാണ് ചുണ്ടു വിണ്ടു കീറുന്നത്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് നെയ്യു പുരട്ടുന്നത്. കാല്പാദം വിണ്ടു കീറുന്നതിനും ഇതു നല്ലൊരു പ്രതിവിധിയാണ്.

വെള്ളം
ചര്‍മത്തിലെ ഈര്‍പ്പം കാത്തു സൂക്ഷിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിയ്ക്കുക. കരിക്കിന് വെള്ളം,സംഭാരം തുടങ്ങിയവ ശീലമാക്കുക. തണ്ണിമത്തന് പോലുള്ള പഴവര്‍ഗങ്ങള്‍ നല്ല ആന്റിഓക്സിഡന്റ് ഗുണം നല്കുന്ന ഒന്നു കൂടിയാണ്. ഇതു കഴിയ്ക്കുക. തണ്ണിമത്തന് തോടു തണുപ്പിച്ചു മുഖത്തുരസുന്നത് ചര്‍മത്തിന് കുളിര്‍മ നല്കുന്ന ഒന്നാണ്.

സാലഡുകളും പച്ചക്കറികളും
നാരങ്ങാവെള്ളം അധികം മധുരം ചേര്‍ക്കാതെ കുടിയ്ക്കുക. ഇതെല്ലാം ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും സുഖം നല്കുന്ന ഒന്നാണ്. ഇവയുടെ വൈറ്റമിനുകള്‍ ശരീരത്തിനും ഗുണം നല്‍കും. എട്ടു ഗ്ലാസ് മിനിമം വെള്ളവും ഒരു ഗ്ലാസ് ജ്യൂസും ശീലമാക്കുക. അധികം എരിവുള്ള, മസാലകളുള്ള ഭക്ഷണം ഒഴിവാക്കുക. ഇത് ചര്‍മ പ്രശ്നങ്ങള്‍ക്കും കാരണമാകും. ധാരാളം സാലഡുകളും പച്ചക്കറികളും പഴങ്ങളും കഴിയ്ക്കുക. ഇവ ചര്‍മത്തിന് ഏറെ ആരോഗ്യകരമാണ്.



Click it and Unblock the Notifications