For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകരുന്ന ഈ ചര്‍മ്മ പ്രശ്‌നം ശ്രദ്ധിക്കുക

|

ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നിതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ചര്‍മ്മത്തില്‍ വിയര്‍പ്പുണ്ടെങ്കില്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്നു. ഇത് ചുണങ്ങ് അല്ലെങ്കില്‍ അത് മൂലം ചൊറിച്ചില്‍ ഉണ്ടാക്കുന്നു. പകരുന്ന അസുഖമായതിനാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ മറ്റുള്ളവര്‍ക്ക് പകരുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Effective Ways For Melasma Treatment at Home

നെറ്റിയിലെ ചുളിവ് ഇനി റബ്ബര്‍ പോലെ മാഞ്ഞു പോവുംനെറ്റിയിലെ ചുളിവ് ഇനി റബ്ബര്‍ പോലെ മാഞ്ഞു പോവും

അസുഖം എളുപ്പത്തില്‍ പകരുന്നതായതിനാല്‍ അത് പലപ്പോഴും പല വിധത്തില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. അത് മാത്രമല്ല പലപ്പോഴും ആവിയും ചൂടും ഉള്ള സാഹചര്യങ്ങളില്‍ ഈ രോഗം പെട്ടെന്ന് പകരുന്നു. ചുണങ്ങ് മാറുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. എന്നാല്‍ ഇവയെക്കുറിച്ച് പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്തൊക്കെയാണ് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി ചുണങ്ങുള്ള സ്ഥലത്തു പുരട്ടാവുന്നതാണ്. 5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 10 ടീസ്പൂണ്‍ പാല്‍ എന്ന അനുപാതത്തിലാണ് എടുക്കേണ്ടത്. കട്ടിയ്ക്കു വേണമെങ്കില്‍ അല്‍പം കടലമാവും ചേര്‍ക്കാം. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ചുണങ്ങിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് എന്നുള്ളതാണ് സത്യം. ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മഞ്ഞള്‍പ്പൊടി തന്നെയാണ് ഏറ്റവും മികച്ചത്.

ചെറു നാരങ്ങ നീര്

ചെറു നാരങ്ങ നീര്

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇത് സൗന്ദര്യത്തിനുണ്ടാവുന്ന പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചുണങ്ങ് മാറുന്നതിന് ചെറു നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. നാരങ്ങ നീരില്‍ തേന്‍ ചേര്‍ത്തും പുരട്ടാം. അല്‍പം കഴിഞ്ഞു ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ചുണങ്ങിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

പപ്പായ

പപ്പായ

പപ്പായ ഉടച്ചതില്‍ തേന്‍ ചേര്‍ത്തും മുഖത്തു പുരട്ടുന്നതും ചുണങ്ങിന് നല്ലതാണ്. ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയേണ്ടതാണ്. ഇതും ചുണങ്ങിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി പപ്പായ മികച്ചതാണ്.

വെള്ളരിക്ക നീര്

വെള്ളരിക്ക നീര്

വെള്ളരിക്ക നീര് ചുണങ്ങു ബാധിച്ചിടങ്ങളില്‍ വട്ടത്തില്‍ അരിഞ്ഞു വയ്ക്കുന്നതിലൂടെ ഗൂണം ലഭിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ ചുണങ്ങിന് ഇത് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും മികച്ചതാണ് വെള്ളരിക്ക നീര്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെള്ളരിക്ക നീര്.

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ചന്ദനപ്പൊടി കൊണ്ട് ചുണങ്ങെന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ചന്ദനപ്പൊടി, പനിനീര് എന്നിവ കലക്കി ചുണങ്ങുള്ളിടങ്ങളില്‍ പുരട്ടുന്നത് ചര്‍മ്മത്തിന് ധാരാളം ഗുണം ചെയ്യുന്നുണ്ട്. ഇതില്‍ പാല്‍, ചെറുനാരങ്ങാനീര് തുടങ്ങിയവയും വേണമെങ്കില്‍ ചേര്‍ക്കാം. ഉണങ്ങിക്കഴിഞ്ഞാല്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

Read more about: skin care beauty
English summary

Effective Ways For Melasma Treatment at Home

natural remedies for melasma
X
Desktop Bottom Promotion