കൃത്യം ആയുർവ്വേദ ചിട്ട,വണ്ണം കുറച്ച് ചന്തം കൂട്ടാം

സൗന്ദര്യസംരക്ഷണത്തിൻറെ കാര്യത്തിൽ ഇന്നില്ലാത്ത ടെൻഷനും ബുദ്ധിമുട്ടുകളും ഇല്ല എന്ന് തന്നെ പറയാവുന്നതാണ് അത്രക്കും പ്രശ്നങ്ങളാണ് ഇന്ന് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാലുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതാണ് പലപ്പോഴും പലരും ബ്യൂട്ടി പാർലർ കയറിയിറങ്ങുന്നത്. പക്ഷേ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളെക്കൂടിയാണ് സമ്മാനിക്കുന്നത് എന്ന കാര്യം മറക്കേണ്ടതില്ല.

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും ബ്യൂട്ടി പാർലർ തരുന്നത് പെട്ടെന്നുള്ള പരിഹാരമായതിനാല്‍ പലരും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എന്നാൽ അതിന് ശേഷം ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഇതിനെക്കുറിച്ച് പലരും ചിന്തിക്കുകയില്ല എന്നതാണ് പരമമായ സത്യം.

ഓരോ പ്രാവശ്യം ബ്യൂട്ടി പാര്‍ലർ കയറിയിറങ്ങുമ്പോഴേക്കും കൈയ്യിലെ കാശും തീരും ചർമ്മം ഒരു വഴിക്കാവുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നിരുന്നാലും ബാഹ്യ സൗന്ദര്യത്തേക്കാൾ ആന്തരിക സൗന്ദര്യം തന്നെയാണ് നമ്മൾ അറിയേണ്ടത്. എങ്കിലും പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊ‌ടുക്കുമ്പോൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണാൻ ഒരുമാസം കൃത്യമായി ആയുർവ്വേദമനുസരിച്ച് ജീവിച്ച് നോക്കൂ. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണം നൽകുന്നതാണ്. എന്തൊക്കെയെന്ന് ലേഖനം വായിച്ച് മനസ്സിലാക്കാവുന്നതാണ്.

ചന്തം കൂട്ടാൻ ശ്രമിച്ച് ഉള്ള ചന്തത്തിന് പ്രതിസന്ധികൾ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാവരുത്. അതിന് വേണ്ടി ആയുർവ്വേദം തന്നെ ഉപയോഗിക്കാവുന്നതാണ്. ഒരു മാസം കൃത്യമായ ചിട്ടയിലൂടെ കാര്യങ്ങൾ ചെയ്താല്‍ അത് സൗന്ദര്യത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പട്ടു പോലെ ചർമ്മം

പട്ടു പോലെ ചർമ്മം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വില്ലനാവുന്നതാണ് ചർമ്മ പ്രതിസന്ധി. സൗന്ദര്യസംരക്ഷണത്തിന് പട്ടു പോലെയുള്ള ചർമ്മമാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാം. തൈലമിട്ട് കുളിക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

പട്ടു പോലെ ചർമ്മം

പട്ടു പോലെ ചർമ്മം

പലരു‌ടേയും ധാരണയാണ് തൈലം എന്ന് പറഞ്ഞാൽ പ്രായമായവര്‍ക്ക് മാത്രമേ ഇത് തേക്കാൻ പാടുകയുള്ളൂ എന്നത്. എന്നാൽ ചർമ്മം നല്ല പട്ടു പോലെ ആവുന്നതിനും തിളക്കം വർദ്ധിപ്പിക്കുന്നതിനും സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു തൈലം ഇട്ട് കുളിക്കുന്നത്. തൈലം ഉപയോഗിച്ച് ശരീരം മൊത്തത്തിൽ തേക്കുക. ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുകയും ചർമ്മം നല്ല പട്ടു പോലെയാവുന്നതിനും സഹായിക്കുന്നു. ഒരു മാസം തുടർച്ചയായി ചെയ്ത് നോക്കൂ. മാറ്റം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

മുടിക്ക് നൽകാം തല പൊതിയൽ

മുടിക്ക് നൽകാം തല പൊതിയൽ

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മുടിയുടെ ആരോഗ്യം. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ മുടിക്ക് എന്തൊക്കെ ചെയ്യണം എന്നത് പലപ്പോഴും അറിയുകയില്ല. അതുകൊണ്ട് തന്നെ കൃത്യമായി എണ്ണ തേക്കാതിരിക്കുക. തല കഴുകി ഉണക്കാതിരിക്കുക, ആഹാരത്തിൽ ശ്രദ്ധിക്കാതിരിക്കുക എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത് തന്നെയാണ്.

മുടിക്ക് നൽകാം തല പൊതിയൽ

മുടിക്ക് നൽകാം തല പൊതിയൽ

അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ആയുർവ്വേദം നിർദേശിക്കുന്ന വഴികളിൽ ഒന്നാണ് തല പൊതിയൽ. അതിനായി കയ്യോന്നി, ബ്രഹ്മി, തുടങ്ങിയവയെല്ലാം മോരിൽ പുഴുങ്ങി എടുത്ത് മുടിയിൽ പൊതിഞ്ഞ് വെക്കുക. ഇത് അൽപസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. കഴുകുന്നതിനായി ചെറുപയർ പൊടി, കടലമാവ് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഇത് ചെയ്ത് നോക്കൂ. ഒരു മാസം കൊണ്ട് തന്നെ മാറ്റം മനസ്സിലാക്കാം.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ അതിനെ ഇല്ലാതാക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അധികമായി ആഹാം കഴിക്കുക, കൃത്യമായ സമയം പാലിക്കാതെയുള്ള ആഹാര രീതി, അമിതമധുരം, ഉപ്പ്, കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം എന്നിവയെല്ലാം അൽപം ശ്രദ്ധിക്കേണ്ടതാണ്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

ഇതെല്ലാം നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. ശരീരം തിരുമ്മി തടി കുറക്കാവുന്നതാണ്. അതിന് വേണ്ടി പ്രത്യേക തിരുമ്മ് ചികിത്സ തന്നെ പാലിക്കണം. എന്നാല്‍ വണ്ണം കുറഞ്ഞ് ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം എന്ന കാര്യത്തിൽ സംശയം വേണ്ട. ചെറുപ്പക്കാർക്കും പ്രായമായവർക്കും ഇത് മികച്ചതാണ്. എന്നാൽ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

മുഖകാന്തി വർദ്ധിപ്പിക്കാൻ

മുഖകാന്തി വർദ്ധിപ്പിക്കാൻ

സൗന്ദര്യസംരക്ഷണത്തിൽ മുഖകാന്തിക്കുള്ള പ്രാധാന്യം ചില്ലറയല്ല. മാനസിക സമ്മര്‍ദ്ദം കൊണ്ട്, ആഹാരത്തിലെ നിഷ്ഠയില്ലായ്മ കൊണ്ടും പലപ്പോഴും ഇതെല്ലാം നഷ്ടപ്പെടാറുണ്ട്. എന്നാൽ അതിനെല്ലാം പരിഹാരം കാണുന്നതിന് ആയുർവ്വേദം തന്നെയാണ് ഉത്തമം. നല്ല പാളയംകോടൻ പഴം, പപ്പായ, അൽപം തേൻ എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുഖത്തെ ചുളിവകറ്റി, മാലിന്യങ്ങളെ പുറം തള്ളി, മുഖചർമ്മത്തിന് കാന്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ക‌ണ്ണിനുമുണ്ട് സൗന്ദര്യം

ക‌ണ്ണിനുമുണ്ട് സൗന്ദര്യം

കണ്ണിന്റെ സൗന്ദര്യത്തിന്റെ കാര്യത്തിലും അൽപം ശ്രദ്ധിക്കണം. കാരണം വിടർന്നിരിക്കുന്ന കണ്ണാണ് ഏവരുടേയും സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം. കണ്ണെഴുതുമ്പോള്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയ കൺമഷി കൊണ്ട് കണ്ണെഴുതാൻ ശ്രദ്ധിക്കുക. മാത്രമല്ല ഇടക്കിടക്ക് ഇളനീർ കുഴമ്പ് ഒഴിക്കുന്നതും നല്ലതാണ്. ഇത് കണ്ണിന്റെ ഫ്രഷ്നസ് നിലനിർത്തുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്നു. കണ്ണുകൾ വിടർന്നിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഇത്.

X
Desktop Bottom Promotion