Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുക്കുമ്പറും അല്പം തേനും കറുപ്പിന് വിട നല്‍കും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇതില്‍ തന്നെ ചര്‍മ്മം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ചര്‍മ്മത്തിന് നിറം കുറവ്, വരണ്ട ചര്‍മ്മം, ചുളിവുള്ള ചര്‍മ്മം എന്നിവയെല്ലാം പലപ്പോഴും സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ നാടന്‍ പൊടിക്കൈകളിലൂടെ നമുക്ക് മുകളില്‍ പറഞ്ഞ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം. നമ്മുടെ തന്നെ പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും സൗന്ദര്യത്തില്‍ വില്ലനായി മാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.
എന്നാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ഇതിനെയെല്ലാം സഹായിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ചില ഘടകങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കൊണ്ട് നമുക്കുണ്ടാവുന്ന എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരം കാണാവുന്നതാണ്. അതിനായി സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ് അതും ഈ ചെറിയ നാടന്‍ മാര്‍ഗ്ഗങ്ങളിലൂടെ. അതിനായി എന്തൊക്കെ നാടന്‍ പ്രയോഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

പപ്പായയും തേനും
ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ് പലപ്പോഴും പപ്പായയും തേനും ഫേസ്മാസ്ക്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇതെല്ലാം. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് ഇത് പരിഹാരം കാണുന്നത്.

പഴം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പഴം. ഇത് നല്ലതു പോലെ ഉടച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തെ വരള്‍ച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പഴം. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കാവുന്നതാണ്.

നാരങ്ങ നീരും തേനും
നാരങ്ങ നീര് ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികള്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. നാരങ്ങ മുറിച്ച് അതില്‍ അല്പം തേന്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഒരു കാരണവശാലും നാരങ്ങ നീര് മാത്രം ഉപയോഗിച്ച് മുഖത്ത്തേക്കരുത്. ഇത് മുഖത്തിന്റെ ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. സൗന്ദര്യത്തിന് വില്ലനാവുന്ന നിറം കുറവെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് നമുക്ക് നാരങ്ങ നീരും തേനും ഉപയോഗിക്കാവുന്നതാണ്.

കുക്കുമ്പര്‍
സൗന്ദര്യസംരക്ഷണം പലപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അവസ്ഥയാണ് ഇന്നത്തേത്. അതില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തില്‍ തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആണ് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നത്. ഇതില്‍ അല്പം തൈര് മിക്സ് ചെയ്ത് തേക്കുന്നത് പല ചര്‍മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തൈര്
ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് കൊണ്ട് ഏത് വലിയ പ്രശ്നത്തേയും നമുക്ക് ഇല്ലാതാക്കാം. രണ്ട് സ്പൂണ്‍ തൈരില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുക. മഞ്ഞള്‍പ്പൊടിയില്‍ തേനും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു.



Click it and Unblock the Notifications
