Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
കടലമാവും റോസ് വാട്ടറും; തൂങ്ങിയ ചര്മ്മമിനിയില്ല
പ്രായമാവുന്നു എന്നത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന് പലരും ശ്രമിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തുകയാണ് എന്ന കാര്യം സംശയം വേണ്ട. പക്ഷേ എന്നും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തിന് സഹായകമാവുന്നത്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും എല്ലാം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് കടലമാവ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്. ഇത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിന്റെ പ്രായം കുറക്കുന്നതിനും മറ്റ് ചര്‍മ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കടലമാവ്.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മാത്രമല്ല സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കടലമാവ്. എന്തൊക്കെയാണ് അല്പം കടലമാവ് റോസ് വാട്ടര്‍ മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

പ്രായം കുറക്കാന്‍
പ്രായം കുറക്കുന്നതിനും അകാല വാര്‍ദ്ധക്യത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവും റോസ് വാട്ടറും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം റോസ് വാട്ടര്‍ കടലമാവില്‍ മിക്സ് ചെയ്ത് തേക്കാവുന്നതാണ് മുഖത്ത്. പത്ത് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും എന്നതിലുപരി മുഖത്തെ ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

തിളക്കമുള്ള ചര്‍മ്മത്തിന്
തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവര്ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്. ഇതെങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം. ഇത് ചര്‍മ്മത്തിന്റെ കരുവാളിപ്പ് അകറ്റി ചര്‍മ്മത്തിനെ സംരക്ഷിക്കുന്നു.

തയ്യാറാക്കേണ്ട വിധം
കടലമാവ് നാല് ടീസ്പൂണ്‍, പാല് രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ചര്‍മ്മത്തിലെ എണ്ണമയം
എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. അതിന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. പലപ്പോഴും ചര്‍മ്മത്തിന്റെ സൗന്ദര്യം പൂര്‍ണമായും നഷ്ടപ്പെടുത്തുന്ന ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിലെ എണ്ണമയം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്.

തയ്യാറാക്കുന്ന വിധം
കടലമാവ് അഞ്ച് ടീസ്പൂണ്‍, തൈര് രണ്ട് ടീസ്പൂണ്‍. ഇവ രണ്ടും ഒരു ബൗളില്‍ എടുത്ത് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഇത്.

കറുത്ത കുത്തിന് പരിഹാരം
മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ പലപ്പോഴും പല വിധത്തിലുള്ള പൊല്ലാപ്പുകളാണ് നമുക്കുണ്ടാക്കുന്നത്. അതിന് പരിഹാരം കാണാനും കടലമാവ് ഉപയോഗിക്കാം. കടലമാവ് നാല് ടീസ്പൂണ്‍, തക്കാളി ഒന്ന്, കറ്റാര്‍ വാഴ നീര് മൂന്ന് ടീസ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഒരു പാത്രത്തില്‍ ഇവയെല്ലാം മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവ്. കടലമാവ് മൂന്ന് ടീസ്പൂണ്‍, ചന്ദനപ്പൊടി മൂന്ന് ടീസ്പൂണ്‍, പാല്‍പ്പാട ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. എല്ലാം മിശ്രിതം കൂടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരു പാട് പോലും ഇല്ലാതാക്കുന്നു.

ബോഡി സ്ക്രബ്ബ്
ബോഡി സ്ക്രബ്ബ് ആയിട്ടും കടലമാവ് ഉപയോഗിക്കാം. അതിനായി അല്പം ഓട്സ്, കടലമാവ്, കോണ്ഫല്ര്, പാല് എന്നിവ ഉപയോഗിക്കാം. തയ്യാറാക്കി ഉപയോഗിക്കുന്ന വിധം. എല്ലാ മിശ്രിതവും കൂടി മിക്സ് ചെയ്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മൃതകോശങ്ങലെ നശിപ്പിക്കുന്നു. മുഖത്തും കഴുത്തിലും എല്ലാം സ്ക്രബ്ബ് ഉപയോഗിക്കാം.



Click it and Unblock the Notifications