Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഒരു കഷ്ണം റോസ് വാട്ടർ ഐസ്ക്യൂബ് കവിളിൽ വെക്കൂ
സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോൾ അത് മുഖവും കഴുത്തും മാത്രമായി ഒതുങ്ങാറുണ്ട് പലപ്പോഴും. എന്നാൽ ശരീരത്തിന്റെ എല്ലാ ഭാഗവും സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള സൗന്ദര്യത്തിനുമായി നിരവധി മാർഗ്ഗങ്ങള്‍ നമ്മൾ തേടാറുണ്ട്.
എന്നാൽ അതെല്ലാം പലപ്പോഴും അൽപം പുലിവാല് പിടിക്കുന്നതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പാര്‍ശ്വ ഫലങ്ങൾ ഒന്നുമില്ലാത്ത മാർഗ്ഗങ്ങളാണ് നമ്മൾ എപ്പോഴും തേടേണ്ടത്. അല്ലെങ്കിൽ അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കും എന്ന കാര്യം ഓർത്തിരിക്കണം.
ഒരു കഷ്ണം റോസ് വാട്ടർ ഐസ് കൊണ്ട് പല സൗന്ദര്യ പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഒരു കഷ്ണം ഐസ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിനും ചർമ്മത്തിന് നല്ല തെളിച്ചവും തിളക്കവും വർദ്ധിപ്പിക്കുന്നതിനും നമുക്ക് ഐസ് ഉപയോഗിക്കാവുന്നതാണ്.
ഐസ് ക്യൂബ് ആക്കുന്നതിന് വേണ്ടി ട്രേയിൽ അൽപം റോസ് വാട്ടർ എടുത്ത് ഫ്രിഡ്ജിൽ വെക്കുക. ഐസ് ക്യൂബ് ഒരു കഷ്ണം ചർമ്മത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത് മനസ്സിലാക്കിയാല്‍ അത് ചർമ്മത്തിന് കൂടുതൽ ഗുണങ്ങളാണ് നൽകുന്നത്. എന്തൊക്കെയെന്ന് നോക്കാം.

ചർമ്മത്തിലെ രക്തയോട്ടം
ചര്‍മ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ ഐസ്ക്യൂബ് മസ്സാജ്. ചർമ്മത്തിൽ ഉണ്ടാവുന്ന പല അവസ്ഥകളുടേയും അടിസ്ഥാന കാരണം എന്ന് പറയുന്നത് പലപ്പോഴും കൃത്യമായ രക്തയോട്ടം ലഭിക്കാത്തതാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഐസ്ക്യൂബ് മസ്സാജ്. ഇത് ചർമ്മത്തിന് നല്ല തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

അഴുക്കും പൊടിയും മാറുന്നു
അഴുക്കും പൊടിയും പൂർണമായും മാറി ചർമ്മത്തിന് നല്ല തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് ഈ ഐസ്ക്യൂബ് മസ്സാജ് നല്ലതാണ്. ഇത് ചർമ്മത്തിലേക്ക് ഉള്ളിൽ ഇറങ്ങിച്ചെന്ന് ആഴ്ന്നിരിക്കുന്ന അഴുക്കിനേയും പൊടിയേയും ഇല്ലാതാക്കി ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഒരു പത്ത് മിനിട്ട് ഇതിന് വേണ്ടി ചിലവഴിക്കൂ. ഇത് ചർമ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ പ്രകടമായി കാണാവുന്നതാണ്.

ഡാർക്ക് സർക്കിൾസ് കളയുന്നു
ഡാർക്ക് സർക്കിള്‍സ് എന്ന പ്രതിസന്ധി കൊണ്ട് വലയുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് ഐസ്ക്യൂബ് മസ്സാജ്. ഇത് ഡാർക്ക് സർക്കിൾസ് ഇല്ലാതാക്കി നല്ല നിറം പ്രദാനം ചെയ്യുന്നു. ഐസ് ക്യൂബ് ആക്കുമ്പോൾ അല്‍പം റോസ് വാട്ടർ ഉപയോഗിച്ച് ആക്കാൻ ശ്രമിക്കുക. ഇത് ചർമ്മത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികൾക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം സഹായിക്കുന്നുണ്ട് ഈ ഐസ്ക്യൂബ് മസ്സാജ്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരു എന്ന അവസ്ഥയും അതിൻറെ പാടും എല്ലാം വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഐസ്ക്യൂബ്. ഇത് ചർമ്മത്തില്‍ നിന്ന് മുഖക്കുരുവിന്റെ പാടുകളെ പൂർണമായും ഇല്ലാതാക്കി ആരോഗ്യവും തിളക്കവും ഉള്ള ചർമ്മം പ്രദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ ചർമ്മത്തിലെ പല പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കണ്ണിന്റെ തിളക്കം
നമ്മുടെ മുഖത്ത് എല്ലാവരും ആദ്യം ശ്രദ്ധിക്കുന്നത് കണ്ണുകളാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും ഐസ്ക്യൂബ്സ്. ഇത് പെട്ടെന്ന് തന്നെ കണ്ണിന്റെ ക്ഷീണമകറ്റി ആരോഗ്യവും സൗന്ദര്യവും ഉണർവ്വും ഉള്ള കണ്ണുകൾ നൽകുന്നു. അതുകൊണ്ട് തന്നെ ചർമ്മത്തിൽ ഐസ്ക്യൂബ് കാണിക്കുന്ന മാജിക് ചില്ലറയല്ല.

ചുളിവുകൾക്ക് പരിഹാരം
ചർമ്മത്തിൽ പല കാരണങ്ങൾ കൊണ്ടും ചുളിവുകൾ ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് റോസ് വാട്ടർ ഐസ്ക്യൂബ്. ഇത് ചർമ്മത്തിലെ പല അവസ്ഥകൾക്കും പരിഹാരം നൽകി അകാല വാർദ്ധക്യം ഉണ്ടാക്കുന്ന ചുളിവുകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഐസ്ക്യൂബ് മസ്സാജ്.

വരണ്ട ചർമ്മമില്ല
ഇന്നത്തെ കാലാവസ്ഥയിൽ വരണ്ട ചർമ്മം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ക്രീമും മറ്റും വാരിത്തേക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അതിലും നല്ലതാണ് ഐസ്ക്യൂബ് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി അൽപം റോസ് വാട്ടർ ഐസ്ക്യൂബ് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്താൽ മതി. ഇത് ചർമ്മത്തിന് പെട്ടെന്നാണ് മാറ്റങ്ങൾ വരുത്തുന്നത്.



Click it and Unblock the Notifications
