Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
നിറവും യൗവനവും വെളിച്ചെണ്ണയും രക്തചന്ദനവും
വെളിച്ചെണ്ണയില്‍ രക്തചന്ദനം ചന്തം ഇരട്ടിയ്ക്കും
മുഖത്തിന് സ്വാഭാവിക സൗന്ദര്യം ലഭിയ്ക്കണമെങ്കില്‍ സ്വാഭാവിക വഴികള്‍ തന്നെ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. കൃത്രിമ വഴികള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ഇത് ഭാവിയില്‍ പല പാര്‍ശ്വ ഫലങ്ങള്‍ക്കും വഴി തെളിയ്ക്കില്ലെന്നും ഉറപ്പില്ല.
ചര്‍മ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും പണ്ടു മുതല്‍ തന്നെ നമ്മുടെ മുതുമുത്തശ്ശിമാര്‍ ഉപയോഗിച്ചു പോന്ന ധാരാളം വഴികളുണ്ട്. തികച്ചും പ്രകൃതിദത്തമായ വഴികള്‍. ഇത്തരം വഴികള്‍ ദോഷം വരുത്തില്ലെന്നു മാത്രമല്ല, ഗുണം നല്ലപോലെ നല്‍കുകയും ചെയ്യുന്നവയുമാണ്. വിശ്വസിച്ച് ഏതു പാതിരായ്ക്കും പരീക്ഷിയ്ക്കാവുന്ന ചില വഴികള്‍.
പരമ്പരാഗത സൗന്ദര്യ സംരക്ഷണ വഴികള്‍ പ്രധാനപ്പെട്ടവയാണ് വെളിച്ചെണ്ണയും രക്തചന്ദവുമെല്ലാം. പല വഴികളില്‍ പ്രധാനപ്പെട്ടവ. ഇവ ഒറ്റയ്ക്കൊറ്റയ്ക്ക് ഉപയോഗിച്ചാല്‍ തന്നെ ഗുണങ്ങള്‍ പലതാണ്. ഇവ ഒരുമിച്ച് ഉപയോഗിച്ചാല്‍ ഗുണങ്ങള്‍ ഏറെ ഇരട്ടിയ്ക്കും.
ദിവസവും അല്പം വെളിച്ചെണ്ണയില്‍ കലര്‍ത്തി രക്തചന്ദനം മുഖത്ത് പുരട്ടുന്നതു ശീലമാക്കി നോക്കൂ. പല ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

വെളിച്ചെണ്ണ
വെറുമൊരു എണ്ണ മാത്രമല്ല, വെളിച്ചെണ്ണ. പോഷകഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണിത്. ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്. വെളിച്ചെണ്ണ ദിവസവും തലയിലും മുഖത്തും ദേഹത്തുമെല്ലാം പുരട്ടി കുളിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും.എന്നാല്‍ ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ തികച്ചും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിയ്ക്കണം. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്.

രക്തചന്ദനവും
രക്തചന്ദനവും പരമ്പരാഗത സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. നിറം വര്‍ദ്ധിയ്ക്കാനുള്ള പല മരുന്നുകളിലും ആയുര്‍വേദ സൗന്ദര്യ സംരക്ഷണ വഴികളിലും ഇതു പ്രധാനപ്പെട്ടതാണ്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള കുങ്കുമാദി തൈലമടക്കമുള്ള പല എണ്ണകളിലും ഇതു പ്രധാനപ്പെട്ട ചേരുവയുമാണ്. രക്തചന്ദനം അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് പല തരത്തിലെ ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. പിഗ്മെന്റേഷന്, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ര്ക്തചന്ദനം.

നിറം
ചര്‍മത്തിനു നിറം വയ്ക്കാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം.വെളിച്ചെണ്ണയിലെ പല ഘടകങ്ങളും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവ രണ്ടും ചേരുന്നത് ചര്‍മത്തിന് സ്വാഭാവിക നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഏറ്റവും എളുപ്പ വഴിയാണ്. ഇത് ദിവസവും അടുപ്പിച്ചു പുരട്ടിയാല്‍ ഏറെ പ്രയോജനം ലഭിയ്ക്കും.

മാറാനുള്ള
മുഖത്തെ കറുത്ത പാടുകളും കുത്തുകളും മാറാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനവും വെളിച്ചെണ്ണയും കലര്‍ത്തി പുരട്ടുന്നത്. ഇത് ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ഇത്തരം പാടുകള്‍ക്ക് പരിഹാരമാകുന്നു. രക്തചന്ദനം പൊതുവേ ഇത്തരം കറുത്ത പാടുകള്‍ക്കും കുത്തുകള്‍ക്കുമെല്ലാമുള്ള പരിഹാരമാണ്.

മുഖക്കുരു
മുഖത്തെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു വരുത്തുന്ന പാടുകള്‍ക്കും വെളിച്ചെണ്ണയില്‍ രക്തചന്ദനം കലര്‍ത്തി പുരട്ടുന്നത് ഏറെ നല്ലതാണ്. ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് വെളിച്ചെണ്ണ. മുഖത്തെ പിഗ്മെന്റേഷന് മാറാനും വെളിച്ചെണ്ണയും രക്ത ചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ ന്ല്ലതാണ്. മുഖത്തെ കുത്തുകള്‍ മാറാനും ബ്രൗണ്‍ പാടുകളുമെല്ലാം മാറാന്‍ ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്.വെളിച്ചെണ്ണയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും രക്തചന്ദനത്തിന്റെ മരുന്നു ഗുണവുമെല്ലാം മുഖക്കുരുവും അലര്‍ജിയും പോലുളള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.

മുഖ ചര്‍മം
രക്തചന്ദനം മുഖ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും ഏറെ നല്ലതാണ്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ഇറുക്കം നല്കുന്ന ഒന്നാണ്. വെളിച്ചെണ്ണയിലെ നല്ല കൊഴുപ്പുകളും ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്കാന് ഏറെ നല്ലതാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയുന്നതു വഴി വെളിച്ചെണ്ണയും രക്തചന്ദനവും
ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്നു.

തിളക്കവും മൃദുത്വവും
മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാനും വെളിച്ചെണ്ണയും രക്തചന്ദനവും ഏറെ നല്ലതാണ്. ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖത്തിനു തിളക്കവും മിനുക്കവും നല്കാന് ഏറെ നല്ലതാണ്.

വരണ്ട ചര്‍മത്തിന്
വരണ്ട ചര്‍മത്തിന് ഇത് നല്ലൊരു പരിഹാരമാണ്. വെളിച്ചെണ്ണ ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കും. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി പ്രവര്‍ത്തിയ്ക്കും. ഇതു വഴിയും പ്രായക്കുറവിന് സഹായിക്കും. രക്തചന്ദനത്തിലെ ആന്റിഓക്സിഡന്റുകളാണ് ഈ പ്രയോജനം നല്‍കുന്നത്. ഇവ രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

മുഖത്തെ കരുവാളിപ്പ്, ടാന്‍ മാറാനുള്ള എളുപ്പ വഴിയാണിത്. കടുത്ത വെയിലില്‍ പോയി വന്നാല്‍ ചര്‍മത്തിന്റെ കരുവാളിപ്പു മാറ്റാനും സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ടാന്‍ നീക്കാനുമെല്ലാം ഈ മിശ്രിതം ഏറെ ഗുണം നല്കുന്ന ഒന്നാണ്. ഇത് ചര്‍മത്തിന് സ്വാഭാവിക ആരോഗ്യം നല്‍കും.



Click it and Unblock the Notifications