For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായംകുറക്കാൻബ്രഹമനുമാവില്ല,പക്ഷേ നിറയൗവ്വനത്തിന്

|

പ്രായമാവുന്നത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഇതൊരു വെല്ലുവിളി തന്നെയാണ്. പ്രായം കൂടുന്നതോടെ ചർമ്മത്തിന്റെ തൊലി ചുളിയുന്നതും ശരീരത്തിന് ക്ഷീണം തുടങ്ങുന്നതും എല്ലാം പ്രായമാവുന്നതിന്റെ ലക്ഷണം തന്നെയാണ്. എന്നാൽ ഒരിക്കലും പ്രായം കൂടുന്നത് നമുക്ക് തടുക്കാൻ കഴിയില്ല എന്നതാണ് പറയുന്നത്. എന്നാൽ ആയുർവ്വേദ ചിട്ടകളിലൂടെ കൂടി വരുന്ന പ്രായത്തെ നമുക്ക് കുറക്കാവുന്നതാണ്. യൗവ്വനത്തിന്റെ ദൈർഘ്യം കൂട്ടാൻ കഴിയുന്നു ഈ വികളിലൂടെ. എന്നാൽ ആയുർവ്വേദം ഉപയോഗിക്കുമ്പോൾ അത് പലപ്പോഴും അൽപം കാലതാമസം നേരിടുന്നുണ്ട്.

ഊർജ്ജലതയും പ്രസരിപ്പും എല്ലാം വർദ്ധിപ്പിക്കുന്നതിന് നമുക്ക് ആയുർവ്വേദം തന്നെയാണ് ഉത്തമം. ആയുർവ്വേദം നൂറ് ശതമാനം ഉറപ്പ് നൽകുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല. അൽപം സമയമെടുത്താലും അവസ്ഥകൾ മാറി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ആരോഗ്യസംരക്ഷണത്തിനും

സൗന്ദര്യസംരക്ഷണത്തിനും ആയുർവ്വേദം വളരെയധികം സഹായിക്കുന്നുണ്ട്. ആയുർവ്വേദത്തിന് നമ്മുടെ ജീവിതത്തിൽ അത്രത്തോളം തന്നെ പ്രാധാന്യം ഉണ്ട്. എന്നാൽ പലപ്പോഴും ഇത് വളരെയധികം സമയം എടുക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ പലപ്പോഴും അത് പ്രയോഗിക്കാൻ പലരും തയ്യാറാവുകയില്ല. എന്നാൽ ഇനി ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങൾ ആയുർവ്വേദത്തിൽ തന്നെ നമുക്ക് ചെയ്യാവുന്നതാണ്. ഇത് എന്തൊക്കെയെന്ന് നോക്കാം.

സൗന്ദര്യസംരക്ഷണത്തിന് ആയുർവ്വേദം എങ്ങനെയെല്ലാം നിങ്ങളെ സഹായിക്കുന്നുണ്ട് എന്ന് നോക്കാം. അതിലുപരി ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങളും ഇത് ഉണ്ടാക്കുന്നുണ്ട്. നിറ യൗവ്വനത്തിനും ആരോഗ്യത്തിനും ഇനി ആയുർവ്വേദം എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

<strong>most read: കസ്തൂരി മഞ്ഞളിൽ ഒരു നുള്ള് ഉപ്പ് മുഖം ക്ലിയറാവാൻ</strong>most read: കസ്തൂരി മഞ്ഞളിൽ ഒരു നുള്ള് ഉപ്പ് മുഖം ക്ലിയറാവാൻ

ഇതിന്റെ ഓരോ അവസ്ഥയും അതിന്‍റേതായ ഫലപ്രാപ്തി നേടിത്തരും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അതിന്റേതായ ചിട്ടവട്ടങ്ങളിലൂടെ മുന്നോട്ട് നടന്നാൽ ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് കൃത്യമായ ആയുർവ്വേദ ചിട്ടകളിലൂടെ പ്രായം കുറക്കാന്‍ സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്ന് നോക്കാം.

ദിനചര്യയിൽ ശ്രദ്ധിക്കണം

ദിനചര്യയിൽ ശ്രദ്ധിക്കണം

ദിനചര്യയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഉറങ്ങുന്നതും, ഉണരുന്നതും, ഭക്ഷണം കഴിക്കുന്നതും എല്ലാം കൃത്യമായ ദിനചര്യയിൽ ആയിരിക്കണം. എന്നാൽ ഇത് ഒരിക്കലും താളം തെറ്റിക്കരുത്. അത്തരത്തിൽ ഒരു അവസ്ഥ ഉണ്ടായാൽ അത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ദിനചര്യയിലൂടേയും ഋതുചര്യകളിലൂടേയും കൃത്യമായി മുന്നോട്ട് പോയാൽ നിങ്ങൾക്ക് നവയൗവ്വനം തിരിച്ച് പിടിക്കാവുന്നതാണ്. ഉണരുന്ന സമയവും ഉറങ്ങുന്ന സമയവും എല്ലാം കൃത്യമായിരിക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ ഊർജ്ജസ്വലതയെ വർദ്ധിപ്പിക്കുന്നു.

മുടി കഴുകാന്‍

മുടി കഴുകാന്‍

സൗന്ദര്യസംരക്ഷണം ഒരു വെല്ലുവിളി ആയി മാറുന്നത് പലപ്പോഴും കേശസംരക്ഷണം കൂടി പ്രകിസന്ധിയിൽ ആവുമ്പോഴാണ്. എപ്പോഴും മുടിയുടെ ആരോഗ്യം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. എന്നാൽ എന്തെ‌ങ്കിലും എണ്ണ ഉപയോഗിക്കുന്നതിനേക്കാൾ ആയുർവ്വേദം നിഷ്കർഷിക്കുന്ന ചില എണ്ണകൾ ഉണ്ട്. ഇത് സൗന്ദര്യത്തിനും മുടിക്കും വളരെയധികം സഹായിക്കുന്നു. കയ്യുണ്യാദി എണ്ണ, കുന്തളകാന്തി മുതലായവയെല്ലാം ഇത്തരത്തിൽ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് തലയോട്ടിയിലെ ത്വക്കിലേക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യം നിങ്ങൾക്ക് വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു.

 മെഴുക്കിളക്കാൻ ചെറുപയര്‍ പൊടി

മെഴുക്കിളക്കാൻ ചെറുപയര്‍ പൊടി

മുടിയിൽ എണ്ണ തേച്ചതിന് ശേഷം ഒരിക്കലും ഷാമ്പൂ ഇട്ട് കഴുകിക്കളയരുത്. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ മുടിയില്‍ ഉണ്ടാക്കുന്നു. എന്നാൽ മുടിയുടെ ആരോഗ്യത്തിനും മെഴുക്കിളക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് തലയിലെ മെഴുക്കിളക്കുന്നതിനും മുടിയുടെ എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ചെറുപയർ പൊടിക്ക് പകപം നെല്ലിക്കപ്പൊടിയും ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.

മുഖത്ത് തേക്കാൻ

മുഖത്ത് തേക്കാൻ

എല്ലാം കഴിഞ്ഞാൽ മുടിയുടെ ആരോഗ്യത്തേക്കാൾ മുഖത്തിന്റെ സൗന്ദര്യത്തിനും വളരെയയധികം പ്രാധാന്യം നൽകേണ്ടതാണ്. അല്ലെങ്കിൽ അത് മുഖത്തിന്റെ സൗന്ദര്യവും വളരെയധികം പ്രതിസന്ധിയിൽ ആക്കുന്നു. അതിനായി അൽപം മഞ്ഞളും എള്ളും കടുക്കത്തോടും പാലിൽ വറ്റിച്ച് അത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് മുഖത്തിന്‍റെ നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുഖകാന്തിക്കും വളരെ മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ആഴ്ചയില്‍ നാല് ദിവസം ഇത് മുഖത്ത് തേച്ചാൽ കൂടിയ പ്രായത്തെ നമുക്ക് കുറക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

പകലുറക്കം വേണ്ട

പകലുറക്കം വേണ്ട

പലപ്പോഴും പകലുറക്കം പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. പകലുറക്കം ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ബാധിക്കുന്നുണ്ട്. എന്നാൽ അമിത ക്ഷീണമുള്ളവർക്കും എന്തെങ്കിലും തരത്തിലുള്ള രോഗമുള്ളവര്‍ക്കും അരമണിക്കൂർ ഉച്ചക്കുറങ്ങാം. എന്നാൽ അല്ലാത്തവർ ഒരു കാരണവശാലും ഉച്ചക്ക് ഉറങ്ങാൻ പാടുള്ളതല്ല. ഇത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് ആയുർവ്വേദം അനുസരിച്ച് തെറ്റായ ഒരു പ്രവണതയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

ഋതുചര്യകൾ അനുഷ്ഠിക്കണം

ഋതുചര്യകൾ അനുഷ്ഠിക്കണം

ഋതുചര്യകൾ അനുഷ്ഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓരോ ഋതുക്കള്‍ മാറി മാറി വരുമ്പോഴും അതനുസരിച്ച് വേണം നമ്മൾ ഓരോ കാര്യവും ചെയ്യേണ്ടത്. ഋതു ചര്യകൾ അനുഷ്ഠിക്കുന്നവർക്ക് അതനുസരിച്ച് ജീവിച്ചാൽ അത് നിറയൗവ്വനം നൽകുന്നതോടൊപ്പം നല്ല ഓജസ്സും തേജസ്സും ലഭിക്കുകയും ചെയ്യുന്നു. ച്യവന പ്രാശം സ്ഥിരമായി കഴിക്കാവുന്നതാണ്. ഇതും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇനി ആയുർവ്വേദത്തെ ഒഴിവാക്കി ജീവിക്കേണ്ടതില്ല.

English summary

Ayurvedic Rituals for Youthful Vitality

in this article explain some ayurvedic rituals for youthful vitality, read on to know more about it.
X
Desktop Bottom Promotion